Saturday, December 13, 2025

കോളേജ് ബസ് സ്കൂട്ടറിലിടിച്ച് അപകടം ; ബസിനടിയിലേക്ക് വീണ് എൻജിനീറിങ് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം

തിരുവനന്തപുരം: കോളേജ് ബസ് സ്കൂട്ടറിലിടിച്ച് ഉണ്ടായ അപകടത്തിൽ വിദ്യാര്‍ത്ഥി മരിച്ചു. പാച്ചല്ലൂര്‍ സ്വദേശി മുഹമ്മദ് തന്‍സിലാണ് മരിച്ചത്. ഒന്നാംവര്‍ഷ എൻജിനീറിങ് വിദ്യാര്‍ത്ഥിയാണ് മരിച്ച തൻസിൽ.
കോളേജ് ബസ് സ്കൂട്ടറിലിടിക്കുകയും സ്കൂട്ടറിന്‍റെ പിന്‍സീറ്റിലിരുന്ന തന്‍സില്‍ ബസിന്‍റെ അടിയിലേക്ക് വീഴുകയുമായിരുന്നു. സ്കൂട്ടര്‍ ഓടിച്ചിരുന്ന തന്‍സിലിന്റെ ബന്ധുവിനും അപകടത്തിൽ പരിക്കേറ്റിട്ടുണ്ട്.

അതേസമയം കഴിഞ്ഞ ദിവസം കെഎസ്ആര്‍ടിസി ബസ് ഇടിച്ച് കൊല്ലത്ത് രണ്ട് എൻജിനീറിങ് വിദ്യാർത്ഥികൾ മരിച്ചു. പുനലൂര്‍ കക്കോട് സ്വദേശി അഭിജിത്തും തൊളിക്കോട് സ്വദേശിനി ശിഖയുമാണ് അപകടത്തിൽ മരിച്ചത്. ബൈക്ക് യാത്രക്കാരായ വിദ്യാര്‍ത്ഥികളെ ബസ് മറികടക്കുന്നതിനിടയിലാണ് അപകടം സംഭവിച്ചത്. കെഎസ്ആര്‍ടിസി ബസ് ഡ്രൈവറുടെ അശ്രദ്ധയാണ് അപകടത്തിന് കാരണം

Related Articles

Latest Articles