Friday, December 12, 2025

മാലയിട്ട് വ്രതമെടുത്തതിന്റെ പേരിൽ വിദ്യാർത്ഥികളെ പുറത്താക്കി ! 3 പേരെ പുറത്താക്കിയാൽ നൂറുകണക്കിന് വിദ്യാർത്ഥികൾ സ്വാമിമാരാകുമെന്ന് ബിജെപിയും ഹിന്ദു സംഘടനകളും ; പ്രിൻസിപ്പലിന്റെ ഹിന്ദുവിരുദ്ധത മുളയിലേ നുള്ളി വിശ്വാസികൾ

ചിക്കമഗളൂരു ; ശബരിമല ദർശനത്തിനായി മാലയിട്ട് വ്രതമെടുത്തതിന്റെ പേരിൽ വിദ്യാർത്ഥികളെ പുറത്താക്കിയതായി പരാതി . ചിക്കമഗളൂരു നഗരത്തിലെ എംഇഎസ് പിയു കോളേജിലാണ് സംഭവം. പ്രിൻസിപ്പലാണ് മാല ധരിച്ചെത്തിയ മൂന്ന് ഒന്നാം പിയുസി വിദ്യാർത്ഥികളെ കോളേജിൽ നിന്ന് പുറത്താക്കിയത് . മാലകൾ അഴിച്ചുമാറ്റിയ ശേഷം അകത്തേക്ക് വന്നാൽ മതിയെന്നും പ്രിൻസിപ്പൽ പറഞ്ഞു.

സംഭവം പുറത്തുവന്നതോടെ ബിജെപി ജില്ലാ പ്രസിഡന്റ് ദേവരാജ് ഷെട്ടി ഉൾപ്പെടെ നൂറുകണക്കിന് ഹിന്ദു സംഘടനകളുടെ നേതാക്കൾ കോളേജിലെത്തി. അയ്യപ്പ ഭക്തരെ പുറത്താക്കിയാൽ നൂറുകണക്കിന് വിദ്യാർത്ഥികൾ മാലയിടുമെന്നും മുന്നറിയിപ്പ് നൽകി. നൂറുകണക്കിന് ഹിന്ദു സംഘടനാ പ്രവർത്തകർ കോളേജിന് സമീപം തടിച്ചുകൂടി പ്രതിഷേധിച്ചു. സംഭവം രൂക്ഷമായതോടെ ബസവനഹള്ളി പോലീസ് സ്ഥലത്തെത്തി .

തർക്കത്തിനൊടുവിൽ, അയ്യപ്പ മാല ധരിച്ചെത്തിയ മൂന്ന് വിദ്യാർത്ഥികളെ പ്രിൻസിപ്പൽ ഒടുവിൽ ക്ലാസിൽ ഇരിക്കുവാൻ അനുവദിച്ചു. തങ്ങൾ സർക്കാരിന്റെയും കോളേജ് ഭരണസമിതിയുടെയും ഉത്തരവുകൾ പാലിക്കുക മാത്രമാണ് ചെയ്തതെന്നാണ് പ്രിൻസിപ്പലിന്റെ വിശദീകരണം. ഇതിനെക്കുറിച്ച് ഭരണസമിതിയുമായി ചർച്ച ചെയ്യുമെന്നും പ്രിൻസിപ്പൽ പറഞ്ഞു.

Related Articles

Latest Articles