Kerala-crime-today
കൊല്ലം: വിദ്യാർത്ഥിനികളെ വഴിയിൽ തടഞ്ഞുനിർത്തി ആക്രമിച്ച യുവാക്കൾ അറസ്റ്റിൽ. ശാസ്താംകോട്ട ദേവസ്വം ബോർഡ് കോളേജില് നിന്നും വീട്ടിലേക്ക് പോകുകയായിരുന്ന വിദ്യാർത്ഥികളെയാണ് യുവാക്കൾ ആക്രമിച്ചത്.
കൊല്ലം പുത്തന്തുരുത്ത് സ്വദേശി നീണ്ടകര നീലേശ്വരം തോപ്പിൽ ചേരിയിൽ കുരിശ്ശടിക്ക് സമീപം ആൻസി ഭവനിൽ ജോഷി(29), നീണ്ടകര മേരിലാന്റ് കോളനിയിൽ സോജാ ഭവനിൽ എബി (25) എന്നിവരാണ് പിടിയിലായത്.
പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാന്റ് ചെയ്തു. ഇന്നലെ വൈകിട്ട് 3.30 ഓടെ ആയിരുന്നു സംഭവം. കോളേജ് റോഡിലൂടെ നടന്നു വരികയായിരുന്ന പെൺകുട്ടികളുടെ മധ്യത്തിലൂടെ അമിത വേഗതയിൽ ബൈക്കോടിച്ചെത്തുകയും മോശമായി പെരുമാറുകയും ചെയ്തു. വിദ്യാർത്ഥികളിൽ ചിലർ ഇതിനെ ചോദ്യം ചെയ്തതോടെ യുവാക്കൾ മടങ്ങി. എന്നാൽ പിന്നീട് യുവാക്കൾ തിരിച്ചെത്തുകയും ചോദ്യം ചെയ്ത വിദ്യാർത്ഥിനികളിൽ ചിലരുടെ കരണത്തടിക്കുകയും മൊബൈൽ ഫോൺ പിടിച്ച് വാങ്ങുകയും ഭീഷണിപെടുത്തുകയും ചെയ്തു.
ശാസ്താംകോട്ട എസ്.ഐ രാജൻ ബാബുവിന്റെ നേതൃത്വത്തിലുള്ള എ.സി.പി.ഒ അരുൺ, ഗ്രേഡ് എസ്.ഐ ഹാരീസ്, സിപിഒ രഞ്ജു എന്നിവരടങ്ങിയ പോലീസ് സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.
കൊച്ചി : പ്ലസ് ടു വിദ്യാര്‍ഥിനിയോട് അധിക്ഷേപകരമായി സംസാരിച്ചെന്ന പരാതിയില്‍ സസ്‌പെന്‍ഷനിലായ കെഎസ്ആര്‍ടിസി കണ്ടക്ടറുടെ വിശദീകരണം മറ്റൊരു രീതിയില്‍. കുമ്പളം…
കേരളത്തില്‍ ലഹരി മാഫിയയ്ക്കെതിരെ സര്‍ക്കാര്‍ ശക്തമായ നടപടികളുമായി മുന്നോട്ട് പോവുകയാണ്. മലപ്പുറം വേങ്ങരയില്‍ വെച്ച് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല…
ജീവന്‍ രക്ഷാ മരുന്നുകളുടെ അമിതവില നിയന്ത്രിക്കുന്നതിന് സര്‍ക്കാരിന് നിയമപരമായി തന്നെ ഇടപെടാമെന്ന് വ്യക്തമാക്കിക്കൊണ്ട് കേരള ഹൈക്കോടതി പുറപ്പെടുവിച്ച ഉത്തരവ്, സാധാരണക്കാരായ…
കൊച്ചി ഇടപ്പള്ളി ആസ്ഥാനമായി പ്രവര്‍ത്തിച്ചിരുന്ന 'ആംസ്റ്റര്‍ ഓവര്‍സീസ്' (Amster Overseas Pvt Ltd) എന്ന പ്രവാസി/ഇമിഗ്രേഷന്‍ കണ്‍സള്‍ട്ടന്‍സി സ്ഥാപനത്തിന്റെ ഫൗണ്ടറും…
മുഖ്യമന്ത്രി വി ഡി സതീശന്റെ യാത്രകളിലെ പൈലറ്റ്, എസ്‌കോര്‍ട്ട് വാഹന വ്യൂഹത്തിന്റെ വലുപ്പം വര്‍ധിപ്പിക്കാതെ തന്നെ സുരക്ഷാ സംവിധാനം അടിമുടി…
അയല്‍ സംസ്ഥാനങ്ങളിലുണ്ടായ ശക്തമായ മഴയും വെള്ളപ്പൊക്കവും തമിഴ്നാട്, കര്‍ണാടക തുടങ്ങിയ സംസ്ഥാനങ്ങളിലെ കാര്‍ഷിക മേഖലയെയും ചരക്കുനീക്കത്തെയും കഠിനമായി ബാധിച്ചതോടെ കേരളത്തില്‍…