Saturday, September 19, 2026

‘പെൺകുട്ടികളുടെ ഉന്നമനത്തിന് വേണ്ടി പ്രവർത്തിക്കാനാണ് ഇനി തീരുമാനം’; ഒരിക്കൽ മോദിയേയും ബിജെപി നയങ്ങളെയും വിമർശിച്ചു,പക്ഷെ പ്രധാനമന്ത്രിയുടെ കാഴ്ചപ്പാടുകൾ തന്റെ മനസ് മാറ്റി’; പഞ്ചാബിൽ നടിയും ഗായകനും ബിജെപിയിലേക്ക്!

ചണ്ഡീഗഡ്: പ്രശസ്ത ബോളിവുഡ് നടിയും പഞ്ചാബി ഗായകനും ബിജെപിയിലേക്ക്. ബോളിവുഡ്, പഞ്ചാബി നടി മാഹി ഗില്ലും പഞ്ചാബി നടനും ഗായകനുമായ ഹോബി ധലിവാളുമാണ് ബിജെപിയിൽ അംഗത്വം സ്വീകരിച്ചത്.

ഹരിയാന മുഖ്യമന്ത്രി മനോഹർ ലാൽ ഖട്ടർ, കേന്ദ്രമന്ത്രിയും പഞ്ചാബ് ബിജെപി ചുമതലയുള്ള ഗജേന്ദ്ര സിംഗ് ഷെഖാവത്ത്, പഞ്ചാബിലെ നേതാവ് ദുഷ്യന്ത് ഗൗതം എന്നിവരുടെ സാന്നിധ്യത്തിലാണ് ഇരുവരും പാർട്ടി അംഗത്വം സ്വീകരിച്ചത്.

ഇനി മുതൽ പഞ്ചാബിലെ പെൺകുട്ടികളുടെ ഉന്നമനത്തിന് വേണ്ടി പ്രവർത്തിക്കാനാണ് താൻ ബിജെപി അംഗത്വം സ്വീകരിച്ചത് എന്ന് മാഹി ഗിൽ പറഞ്ഞു. മാത്രമല്ല തനിക്ക് പെൺകുട്ടികുടെ വിദ്യാഭ്യാസവും ഉന്നമനവുമാണ് വലുത്. അവരുടെ ബുദ്ധിമുട്ടുകൾ പൊതു സമൂഹത്തിന് കാണിച്ച് കൊടുക്കണം. ബിജെപിയിൽ ചേർന്നതിലൂടെ എനിക്കതിന് സാധിക്കുമെന്നും ഗിൽ വ്യക്തമാക്കി.

എന്നാൽ കേന്ദ്ര സർക്കാരിന്റെ കാർഷിക നിയമങ്ങൾക്കെതിരെ പ്രതിഷേധിച്ചിരുന്നയാളാണ് ഹോബി ധലിവാൾ. ബിജെപിയുടെ നയങ്ങളെയും നരേന്ദ്ര മോദിയെയും അദ്ദേഹം ശക്തമായി വിമർശിച്ചിരുന്നു.പിന്നീട് മോദിയുടെ പഞ്ചാബിനെക്കുറിച്ചുള്ള കാഴ്ചപ്പാട് തന്റെ മനസിനെ മാറ്റി മറിച്ചുവെന്ന് ധലിവാൾ വ്യക്തമാക്കി.

അതേസമയം പഞ്ചാബിൽ തെരഞ്ഞെടുപ്പ് അടുത്തതോടെ ബിജെപിക്ക് പിന്തുണ വർദ്ധിക്കുകയാണ്. നിരവധി പേരാണ് അടുത്തിടെ പാർട്ടി അംഗത്വം സ്വീകരിച്ചത്. ഇത് കോൺഗ്രസിന് വൻ തിരിച്ചടിയായിരിക്കുമെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ

Related Articles

Latest Articles