Thursday, September 24, 2026

കോളേജ് വിദ്യാര്‍ത്ഥിനികളുടെ കരണത്തടിച്ച യുവാക്കള്‍ അറസ്റ്റില്‍

കൊല്ലം: വിദ്യാർത്ഥിനികളെ വഴിയിൽ തടഞ്ഞുനിർത്തി ആക്രമിച്ച യുവാക്കൾ അറസ്റ്റിൽ. ശാസ്താംകോട്ട ദേവസ്വം ബോർഡ് കോളേജില് നിന്നും വീട്ടിലേക്ക് പോകുകയായിരുന്ന വിദ്യാർത്ഥികളെയാണ് യുവാക്കൾ ആക്രമിച്ചത്.

കൊല്ലം പുത്തന്തുരുത്ത് സ്വദേശി നീണ്ടകര നീലേശ്വരം തോപ്പിൽ ചേരിയിൽ കുരിശ്ശടിക്ക് സമീപം ആൻസി ഭവനിൽ ജോഷി(29), നീണ്ടകര മേരിലാന്റ് കോളനിയിൽ സോജാ ഭവനിൽ എബി (25) എന്നിവരാണ് പിടിയിലായത്.

പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാന്റ് ചെയ്തു. ഇന്നലെ വൈകിട്ട് 3.30 ഓടെ ആയിരുന്നു സംഭവം. കോളേജ് റോഡിലൂടെ നടന്നു വരികയായിരുന്ന പെൺകുട്ടികളുടെ മധ്യത്തിലൂടെ അമിത വേഗതയിൽ ബൈക്കോടിച്ചെത്തുകയും മോശമായി പെരുമാറുകയും ചെയ്തു. വിദ്യാർത്ഥികളിൽ ചിലർ ഇതിനെ ചോദ്യം ചെയ്തതോടെ യുവാക്കൾ മടങ്ങി. എന്നാൽ പിന്നീട് യുവാക്കൾ തിരിച്ചെത്തുകയും ചോദ്യം ചെയ്ത വിദ്യാർത്ഥിനികളിൽ ചിലരുടെ കരണത്തടിക്കുകയും മൊബൈൽ ഫോൺ പിടിച്ച്‌ വാങ്ങുകയും ഭീഷണിപെടുത്തുകയും ചെയ്തു.

ശാസ്താംകോട്ട എസ്.ഐ രാജൻ ബാബുവിന്റെ നേതൃത്വത്തിലുള്ള എ.സി.പി.ഒ അരുൺ, ഗ്രേഡ് എസ്.ഐ ഹാരീസ്, സിപിഒ രഞ്ജു എന്നിവരടങ്ങിയ പോലീസ് സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.

Related Articles

Latest Articles