College students protest in Mumbai; Educational institutions tighten Kovid restrictions
മുംബൈ : കോവിഡ് വ്യപനം കുറയുന്ന സാഹചര്യത്തിലും നിയന്ത്രണങ്ങൾ കടുപ്പിച്ച് മുംബൈയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ. കോളേജിലേക്ക് വരുന്ന വിദ്യാർത്ഥികൾ സർജിക്കൽ മാസ്ക് ധരിക്കണമെന്നാണ് കോളേജ് അധികൃതരുടെ കടുത്ത നിർദ്ദേശം. കോളേജിൽ പ്രവേശിക്കുന്ന വിദ്യാർത്ഥികൾ 100 മില്ലീ ലിറ്റർ സാനിറ്റൈസറും കയ്യിൽ കരുതണം എന്നും നിർദ്ദേശമുണ്ട്. ഇല്ലെങ്കിൽ വിദ്യാർത്ഥികളെ കോളേജിനകത്ത് പ്രവേശിക്കാൻ അനുവദിക്കില്ലെന്ന് അധികൃതർ വ്യക്തമാക്കി. കൺസോർഷ്യം ഓഫ് മുംബൈ കോളേജസിന്റേതാണ് ഈ നിർണായക ഉത്തരവ്.
എന്നാൽ കോളേജുകൾ മാർഗനിർദ്ദേശം പുറപ്പെടുവിച്ച സാഹചര്യത്തിൽ തന്നെ വിദ്യാർത്ഥികൾ ഇതിനെതിരെ പ്രതിഷേധം ശക്തമാക്കിയിരിക്കുകയാണ്. രാജ്യത്ത് കൊറോണ രോഗികളുടെ എണ്ണം കുറയുകയും എല്ലാവരും സാധാരണ ജീവിതത്തിലേക്ക് വരാൻ ശ്രമിക്കുകയും ചെയ്യുന്നതിനിടെയാണ് കോളേജ് അധികൃതർ അനാവശ്യമായ നിർദ്ദേശങ്ങൾ പുറപ്പെടുവിക്കുന്നത് എന്നാണ് വിദ്യാർത്ഥികൾ ആരോപിക്കുന്നത് .
സോഷ്യൽ മീഡിയയിൽ വലിയ തരംഗമായി മാറിയ പെൺകുട്ടിയുടെ സല്യൂട്ടും മുഖ്യമന്ത്രി വി.ഡി. സതീശന്റെ മറുപടി സല്യൂട്ടും വീണ്ടും ചർച്ചയാകുന്നു. എസ്.പി.സി.…
ബീഹാറിലെ ഗോപാൽഗഞ്ച് ജില്ലയിലെ വൃന്ദാവൻ പഞ്ചായത്തിലുള്ള സർക്കാർ ഹയർ സെക്കൻഡറി സ്കൂളിലെ ആറ് പ്ലസ് വൺ വിദ്യാർത്ഥിനികളെ അനുമതിയില്ലാതെ രാജ്ഗിറിലേക്ക്…
അമേരിക്കൻ സാങ്കേതിക ഭീമനായ എൻവിഡിയയുടെ കയറ്റുമതി നിയന്ത്രണമുള്ള അത്യാധുനിക നിർമ്മിതബുദ്ധി (എ.ഐ) ചിപ്പുകൾ തെക്കുകിഴക്കൻ ഏഷ്യൻ ഇടനിലക്കാർ വഴി ചൈനയിലേക്ക്…
ലോകത്തിലെ ഏറ്റവും സമ്പന്നമായ ക്ഷേത്രങ്ങളിലൊന്നായ തിരുമല തിരുപ്പതി ശ്രീവെങ്കിടേശ്വര സ്വാമി ക്ഷേത്രത്തിൽ അപൂർവമായൊരു സ്വർണ്ണ സമർപ്പണത്തിന് ഒരുങ്ങുന്നു. ഏകദേശം 150…
ഭാരതത്തിന്റെ സനാതന സാംസ്കാരിക പൈതൃകത്തിന്റെയും അചഞ്ചലമായ ദേവീഭക്തിയുടെയും മഹത്തായ സംഗമവേദിയായ ചക്കുളത്തുകാവ് ശ്രീഭഗവതി ക്ഷേത്രത്തിലെ വിശ്വപ്രസിദ്ധമായ കാർത്തിക പൊങ്കാലയോടനുബന്ധിച്ച് മേഖലയിൽ…
കേരളത്തിലെ കോൺഗ്രസിൽ വീണ്ടും ഗ്രൂപ്പ് സമവാക്യങ്ങൾ സജീവമാകുന്നു. പാർട്ടിയിലും ഭരണത്തിലും തങ്ങൾ അവഗണിക്കപ്പെടുന്നുവെന്ന കടുത്ത അതൃപ്തിയുമായി എ ഗ്രൂപ്പ് നേതാക്കൾ…