Saturday, November 21, 2026

മുംബൈയിൽ കോളേജ് വിദ്യാർത്ഥികളുടെ പ്രതിഷേധം ശക്തം ; കോവിഡ് നിയന്ത്രണങ്ങൾ കടുപ്പിച്ച് വിദ്യാഭ്യാസ സ്ഥാപനങ്ങൾ

മുംബൈ : കോവിഡ് വ്യപനം കുറയുന്ന സാഹചര്യത്തിലും നിയന്ത്രണങ്ങൾ കടുപ്പിച്ച് മുംബൈയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ. കോളേജിലേക്ക് വരുന്ന വിദ്യാർത്ഥികൾ സർജിക്കൽ മാസ്‌ക് ധരിക്കണമെന്നാണ് കോളേജ് അധികൃതരുടെ കടുത്ത നിർദ്ദേശം. കോളേജിൽ പ്രവേശിക്കുന്ന വിദ്യാർത്ഥികൾ 100 മില്ലീ ലിറ്റർ സാനിറ്റൈസറും കയ്യിൽ കരുതണം എന്നും നിർദ്ദേശമുണ്ട്. ഇല്ലെങ്കിൽ വിദ്യാർത്ഥികളെ കോളേജിനകത്ത് പ്രവേശിക്കാൻ അനുവദിക്കില്ലെന്ന് അധികൃതർ വ്യക്തമാക്കി. കൺസോർഷ്യം ഓഫ് മുംബൈ കോളേജസിന്റേതാണ് ഈ നിർണായക ഉത്തരവ്.

എന്നാൽ കോളേജുകൾ മാർഗനിർദ്ദേശം പുറപ്പെടുവിച്ച സാഹചര്യത്തിൽ തന്നെ വിദ്യാർത്ഥികൾ ഇതിനെതിരെ പ്രതിഷേധം ശക്തമാക്കിയിരിക്കുകയാണ്. രാജ്യത്ത് കൊറോണ രോഗികളുടെ എണ്ണം കുറയുകയും എല്ലാവരും സാധാരണ ജീവിതത്തിലേക്ക് വരാൻ ശ്രമിക്കുകയും ചെയ്യുന്നതിനിടെയാണ് കോളേജ് അധികൃതർ അനാവശ്യമായ നിർദ്ദേശങ്ങൾ പുറപ്പെടുവിക്കുന്നത് എന്നാണ് വിദ്യാർത്ഥികൾ ആരോപിക്കുന്നത് .

Related Articles

Latest Articles