ശ്രീലങ്കയുടെ തലസ്ഥാനമായ കൊളംബോയിലുണ്ടായ സ്ഫോടന പരമ്പരകളില്‍ നിരവധി പേര്‍ക്ക് പരിക്ക്. കൊളംബോയിലെ മൂന്ന് പള്ളികളിലും മൂന്ന് പഞ്ചനക്ഷത്രഹോട്ടലുകളിലുമാണ് സ്ഫോടനമുണ്ടായത്. സ്ഫോടനത്തില്‍ മരണസംഖ്യ 102 ആയെന്നും പരിക്കേറ്റവരുടെ എണ്ണം നാന്നൂറിലേറെയാണെന്നും പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
മൂന്നു ഹോട്ടലുകളും കൊളംബോ നഗരത്തിനുള്ളിലാണ്. നഗരത്തിന് വടക്ക് നെഗോമ്പോ എന്ന പ്രദേശത്തുള്ള പള്ളിയില്‍ ആണ് ഒരു സ്ഫോടനം നടന്നത്. കൊളംബോ കൊച്ചിക്കാഡെ പ്രദേശത്തുള്ള സെന്‍റ് ആന്‍റണീസ് പള്ളിയില്‍ ആണ് മറ്റൊരു സ്ഫോടനം നടന്നത്.
സ്ഫോടനത്തിന്‍റെ ഉത്തരവാദിത്തം ഐസ് ഏറ്റെടുത്തെന്നും സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളുണ്ട്.എന്നാല്‍ സ്ഫോടനത്തിന്‍റെ സ്വഭാവം വെച്ചു നോക്കുമ്പോള്‍ ഈ റിപ്പോര്‍ട്ട് തള്ളിക്കളയാന്‍ സാധിക്കുന്നതല്ലെന്നും ചില ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു
കൊളംബോ നാഷണല്‍ ഹോസ്‍പിറ്റലിലാണ് പരിക്കേറ്റവരെ എത്തിച്ചത്. നെഗോമ്പോ പള്ളി അവരുടെ ഫേസ്‍ബുക്ക് പേജില്‍ അപകടത്തിന്‍റെ ഫോട്ടോകള്‍ പോസ്റ്റ് ചെയ്‍തിട്ടുണ്ട്. പൊതുജനങ്ങള്‍ സഹായിക്കണമെന്നും അവര്‍ അഭ്യര്‍ഥിച്ചു.
ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം സ്ഥിതിഗതികള്‍ വിലയിരുത്തുകയാണെന്ന് വിദേശകാര്യമന്ത്രി സുഷമ സ്വരാജ് ട്വീറ്റ് ചെയ്‍തു. ശ്രീലങ്കയിലെ ഇന്ത്യന്‍ എംബസിയോട് മന്ത്രി വിവരങ്ങള്‍ ആരാഞ്ഞിട്ടുണ്ട്.
തിരുവനന്തപുരം : മണ്ഡല-മകരവിളക്ക് തീര്‍ത്ഥാടനത്തിന് ഇനി കേവലം രണ്ടു മാസം മാത്രം ബാക്കിനില്‍ക്കെ, സന്നിധാനത്ത് അരവണ വിതരണത്തിലുണ്ടായ കടുത്ത നിയന്ത്രണവും…
തമിഴ്നാട്ടിലെ സേലത്ത് ആള്‍ദൈവത്തിന്റെ മറവില്‍ നടന്ന ക്രൂരമായ ലൈംഗികപീഡനങ്ങളും സ്വകാര്യ ദൃശ്യങ്ങളുടെ വിപണനവും കേവലമൊരു പ്രാദേശിക കുറ്റകൃത്യത്തിനപ്പുറം ഗൗരവകരമായ സാമൂഹിക-സാങ്കേതിക…
തിരുവനന്തപുരം : പ്രശസ്ത ഹൃദ്രോഗ വിദഗ്ധന്‍ ഡോ.ജി. വിജയരാഘവ(84)ന്റെ സംസ്‌കാരചടങ്ങുകള്‍ നാളെ 5 മണിക്ക് ശാന്തി കവാടത്തില്‍ വെച്ച് നടക്കും.…
ലയണല്‍ മെസ്സിയെയും അര്‍ജന്റീന ദേശീയ ഫുട്‌ബോള്‍ ടീമിനെയും കേരളത്തിലെത്തിക്കാനുള്ള നീക്കങ്ങള്‍ ഒടുവില്‍ വലിയ സാമ്പത്തിക-നിയമ തര്‍ക്കങ്ങളിലേക്കും രാഷ്ട്രീയ വിവാദങ്ങളിലേക്കുമാണ് വഴിമാറിയിരിക്കുന്നത്.…
ദില്ലി : ആഗോള പ്രതിരോധ വിപണിയില്‍ തങ്ങളുടെ സ്വാധീനം ശക്തമാക്കി ഇന്ത്യ. പൂര്‍ണ്ണമായും തദ്ദേശീയമായി വികസിപ്പിച്ചെടുത്ത 'ആകാശ്' വ്യോമപ്രതിരോധ മിസൈല്‍…
തിരുവനന്തപുരം : കേരള സര്‍വകലാശാലയ്ക്ക് കീഴിലുള്ള ക്യാമ്പസുകളില്‍ രാഷ്ട്രീയ പ്രവര്‍ത്തനം പൂര്‍ണമായി തടയാന്‍ ലക്ഷ്യമിട്ടുള്ള കരട് മാര്‍ഗരേഖ പുറത്തുവന്നതോടെ കലാലയ…