പ്രതീകാത്മക ചിത്രം
വ്യാഴാഴ്ച പുലർച്ചെ തൊഴിലാളി ക്യാമ്പിലുണ്ടായ തീപിടിത്തത്തില് 24 മലയാളികളടക്കം 50 പേർ മരിച്ചതിന്റെ ഞെട്ടൽ മാറുന്നതിന് മുമ്പ് കുവൈറ്റിൽ വീണ്ടും തീപിടിത്തം. മെഹബൂലയിലെ കെട്ടിടത്തിൽ ഉണ്ടായ തീപിടുത്തത്തിൽ 9 പേർക്ക് ഗുരുതരമായി പരിക്കേറ്റു. പരിക്കേറ്റവരിൽ 7 പേർ ഇന്ത്യക്കാരാണ് എന്നാണ് വിവരം. ഇവരിൽ മലയാളികൾ ഉൾപ്പെട്ടതായി നിലവിൽ വിവരമില്ല.
മെഹബൂലയിൽ ഇന്ത്യൻ തൊഴിലാളികൾ താമസിച്ചിരുന്ന രണ്ടു നില കെട്ടിടമായ സ്ട്രീറ്റ് നമ്പർ106ലെ ബ്ലോക്ക് ഒന്നിലാണ് ഇന്ന് രാവിലെ തീപിടുത്തം ഉണ്ടായത്. പരിക്കേറ്റ എല്ലാവരെയും കുവൈറ്റ് അദാൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മൂന്നുപേരുടെ നില ഗുരുതരമാണ് എന്നാണ് സൂചന. കുവൈറ്റ് അഗ്നിരക്ഷാസേന എത്തി നിയന്ത്രണവിധേയമാക്കി രക്ഷാപ്രവർത്തനം പൂർത്തിയാക്കി. തീയും പുകയും ഉയരുന്നത് കണ്ട് കെട്ടിടത്തിൽ നിന്നും പുറത്തേക്ക് ചാടിയവർക്കാണ് ഗുരുതരമായി പരിക്കേറ്റിട്ടുള്ളത്.
റിയാദ്: സൗദി തലസ്ഥാനമായ റിയാദിന് നേരെ യമനിലെ ഹൂതി വിമതര് നടത്തിയ പുതിയ ബാലിസ്റ്റിക് മിസൈലാക്രമണം സൗദി വ്യോമപ്രതിരോധ സേന…
ബെര്ലിന് : ജര്മനിയിലെ ബോസും നഗരത്തിലെ റസിഡന്ഷ്യല് കെട്ടിടത്തിലുണ്ടായ തീപിടിത്തത്തില് 2 മലയാളികള് ഉള്പ്പെടെ മൂന്ന് ഇന്ത്യക്കാര് കൊല്ലപ്പെട്ടു. അഞ്ച്…
റിയാദ്: റിയാദില് നഴ്സായി ജോലി ചെയ്യുന്ന വയനാട് സ്വദേശിനിയെ ജിദ്ദ വിമാനത്താവളത്തില് വെച്ച് കാണാതായ സംഭവത്തില് നിര്ണ്ണായക വഴിതിരിവ്. അവധിക്ക്…
ലോകമെമ്പാടുമുള്ള അയ്യപ്പഭക്തരുടെ പ്രധാന പ്രസാദമായ ശബരിമലയിലെ അരവണ നിർമ്മാണം ഔദ്യോഗികമായി ആരംഭിച്ചു. അരവണ നിർമ്മാണ പ്ലാന്റിന്റെ ശേഷി വർദ്ധിപ്പിക്കുന്നതിന്റെ ഭാഗമായി…
തെരുവുകളില് ഉയരുന്ന പ്രതിഷേധങ്ങള്ക്കും ദില്ലിയിലെ അരാജകത്വ സമരങ്ങള്ക്കും പിന്നില് പ്രവര്ത്തിക്കുന്ന യഥാര്ത്ഥ മാസ്റ്റര്മൈന്ഡുകള് ആര്? 'ഈ രാജ്യത്ത് ഒന്നും ശരിയല്ല'…
ന്യൂഡല്ഹി: 590 ദിവസങ്ങള്ക്ക് ശേഷം നീല ഡ്രം കൊലക്കേസില് മീററ്റ് കോടതി വിധി പ്രഖ്യാപിച്ചു. മര്ച്ചന്റ് നേവി ഉദ്യോഗസ്ഥനായ സൗരഭ്…