India

കോമൺവെൽത്ത് ഗെയിംസ്; ചരിത്രം കുറിച്ച് ലോൺ ബൗൾസ് ടീം, ജൂഡോയില്‍ മെഡലുറപ്പിച്ച് സുശീല ദേവി

ബര്‍മിങ്ഹാം: കോമൺവെൽത്ത് ​ഗെയിംസിൽ ലോൺ ബൗൾസ് വനിതാ ടീം ഇനത്തിൽ മെഡലുറപ്പിച്ച് ഇന്ത്യ ഫൈനലിൽ. 16-13 ആണ് സ്കോര്‍. ലോണ്‍ ബൗള്‍സില്‍ ഇന്ത്യയുടെ ആദ്യ മെഡലാണിത്. ലവ്‌ലി ചൗബേ നയിക്കുന്ന ഇന്ത്യയുടെ നാലംഗ ടീമില്‍ പിങ്കി, നയന്‍മോമി സൈക്കിയ, രൂരാ റാണി ടിര്‍ക്കി എന്നിവരാണുള്ളത്. ലോക റാങ്കിംഗിങ്ങിൽ രണ്ടാം സ്ഥാനക്കാരായ ന്യുസിലൻഡിനെയാണ് സെമിയിൽ ഇന്ത്യൻ വനിതകൾ തോൽപ്പിച്ചത്.

ആദ്യം 7-6ന്‍റെ ലീഡെടുത്ത ഇന്ത്യ പിന്നീട് 10-6 ആക്കി ലീഡുയര്‍ത്തി. ദക്ഷിണാഫ്രിക്കയാണ് ഫൈനലില്‍ ഇന്ത്യയുടെ എതിരാളികള്‍. നേരത്തെ ലോണ്‍ ബൗള്‍സില്‍ ഇന്ത്യയുടെ പുരുഷ ടീം ഇംഗ്ലണ്ടിനെ തോല്‍പ്പിച്ച് ക്വാര്‍ട്ടറിലെത്തിയിരുന്നു.

വനിതാ ടീമിന്‍റെ ചരിത്ര നേട്ടത്തിന് പിന്നാലെ വനിതാ വിഭാഗം 48 കിലോ ഗ്രാം ജൂഡോയില്‍ ഫൈനലിലെത്തി സുശീല ദേവി ലിക്മാബാമും വെള്ളി മെഡല്‍ ഉറപ്പിച്ചിട്ടുണ്ട്. സെമിയില്‍ മൗറീഷ്യസിന്‍റെ പ്രസില്ല മൊറാന്‍ഡിനെയാണ് സുളീല ദേവി മറികടന്നത്.

Meera Hari

Recent Posts

വലിയ അളവിൽ കഞ്ചാവ് മിഠായികൾ! ലക്ഷ്യം സ്കൂൾ വിദ്യാർത്ഥികൾ; അരൂരിൽ അതിഥി തൊഴിലാളികളെ പിടികൂടി എക്സൈസ്

ആലപ്പുഴ: അരൂരില്‍ അതിഥി തൊഴിലാളികളില്‍ നിന്ന് 2000ത്തിലധികം കഞ്ചാവ് മിഠായികള്‍ പിടികൂടി എക്സൈസ്. ഉത്തര്‍പ്രദേശ് സ്വദേശികളായ രാഹുല്‍ സരോജ്, സന്തോഷ്…

6 hours ago

തെന്മല ഡാമിലെ ശുചിമുറിയില്‍ ക്യാമറ വെച്ചു; യൂത്ത് കോണ്‍ഗ്രസ് പ്രാദേശിക നേതാവ് അറസ്റ്റില്‍

കൊല്ലം: കൊല്ലത്ത് ശുചിമുറിയില്‍ ക്യാമറ വച്ച യൂത്ത് കോണ്‍ഗ്രസ് പ്രാദേശിക നേതാവ് അറസ്റ്റില്‍. തെന്മല സ്വദേശി ആഷിക് ബദറുദ്ദീന്‍ (30)…

7 hours ago

കനത്ത മഴയ്ക്കിടെ അമ്മത്തൊട്ടിലില്‍ ഉപേക്ഷിക്കപ്പെട്ട കുഞ്ഞിന്‘മഴ’ എന്ന പേരിട്ട് ശിശുക്ഷേമ സമിതി

തിരുവനന്തപുരം: കനത്ത മഴയിൽ അമ്മതൊട്ടിലിൽ എത്തിയ കുഞ്ഞതിഥിക്ക് ‘മഴ’ എന്ന പേരിട്ട് ശിശുക്ഷേമ സമിതി. സംസ്ഥാന ശിശുക്ഷേമ സമിതി തിരുവനന്തപുരത്ത്…

7 hours ago