Featured

വ്യവസായ വൃത്തിയിലേർപ്പെടാത്തവരെ അതിക്രൂരമായി കൊല്ലുന്ന, സഖാക്കൾ വാഴ്ത്തുന്ന മാവോ സെദുങ്..| communist

കാർഷിക വൃത്തിയുമായി ജീവിച്ചു വന്നിരുന്ന ചൈനയിലെ ഗ്രാമങ്ങളിലെ ജനങ്ങളോട് ഒരു സുപ്രഭാതത്തിൽ വ്യവസായ വൃത്തിയിൽ ഏർപ്പെടാൻ ആവശ്യപ്പെടുക. അങ്ങിനെ ചെയ്യാത്തവരെ വർഗ ശത്രുക്കളായി പ്രഖ്യാപിച്ചു പട്ടാളത്തെ വിട്ടു അതിക്രൂരമായി കൊല്ലിക്കുക. അതായിരുന്നു ചൈനയുടെ വളർച്ചക്കായി മാവോ നടപ്പാക്കിയ ദ ഗ്രേറ്റ് ലീപ്പ് ഫോർവേർഡ് അഥവാ മഹത്തായ പദ്ധതികളിലൊന്ന്..

ഇതോടെ ചൈനയിലെ നാണ്യ വിളകളുടെ ഉത്പാദനം ഗണ്യമായി കുറഞ്ഞു. ജനങ്ങൾ പട്ടിണിയിലേക്ക് കൂപ്പു കുത്തി. അവസാനം ജനങ്ങൾ പല്ലിയെയും പാറ്റയെയും വരെ തിന്നേണ്ട അവസ്ഥ വന്നു. അതും കിട്ടാതായപ്പോൾ പട്ടിണി കിടന്നു മരിച്ചവരുടെ ശവം പോലും കഴിക്കുന്ന അവസ്ഥയിലായി. ലക്ഷക്കണക്കിന് പേരാണ് ചൈനയിൽ അന്ന് പട്ടിണി മൂലം മരണപ്പെട്ടത്.

എന്നാൽ ചൈനയിലെ പട്ടിണിയുടെ കാരണം തന്റെ മണ്ടൻ പദ്ധതിയാണെന്നു സമ്മതിക്കാൻ മാവോ തയ്യാറായില്ലെന്ന് മാത്രമല്ല പട്ടിണിയുടെ കാരണം സർക്കാർ പുറത്തു വിടുകയും ചെയ്‌തു. നാണ്യ വിളകളും ഫല വർഗങ്ങളും കുരുവികൾ തിന്നു തീർക്കുന്നത് കൊണ്ടാണ് ചൈനയിലെ ജനങ്ങൾ പട്ടിണിയിലായതത്രെ. അങ്ങിനെ ചൈനയെ പട്ടിണിയിലാക്കിയ കുരുവികൾ കൊല്ലാനായി ചതുർകീട യജ്ഞമെന്ന പുതിയ പദ്ധതിക്ക് മാവോ സർക്കാർ തുടക്കമിടുകയും ചെയ്‌തു.

ചൈനയിലെ പട്ടിണിക്ക് കാരണക്കാരെന്നു സർക്കാർ കണ്ടെത്തിയ കുരുവി, ഏലി, ഈച്ച കൊതുക് എന്നിവയെ കൊല്ലാൻ ജനങ്ങളോട് ആഹ്വാനം ചെയ്‌തു. ഇന്നത്തെ പോലെന്നെ നേതാവിന്റെ തിരുവായ്ക്ക് അന്നും എതിർവാ ഇല്ലാത്തത് കൊണ്ട് ജനങ്ങൾ കീട യജ്ഞത്തിനായി ഇറങ്ങി. രാജ്യത്തിന്റെ ശത്രുക്കളായ കീടങ്ങളെ കൊല്ലുന്ന ജനങ്ങൾക്ക് പാരിതോഷികങ്ങളും സർക്കാർ പ്രഖ്യാപിച്ചു. ഇതിന്റെ പേരിൽ ചൈനയിലെ പോളിഷ് എംബസി ആക്രമണം വരെ അവിടത്തെ ജനങ്ങൾ നടത്തി എന്നത് വേറെ കാര്യം.

അങ്ങിനെ കുരുവികളെ മുഴുവൻ കൊന്നു തീർന്നപ്പോ അടുത്ത പ്രശ്‌നം തുടങ്ങി, കുരുവികൾ ഇല്ലാതായതോടെ കുരുവികൾ ഭക്ഷണമാക്കിയിരുന്ന വെട്ടു കിളികളടക്കമുള്ള പ്രാണികൾ അഭൂതപൂർവ്വമായി വളർന്നു. സർക്കാരിന്റെ വന നശീകരണമടക്കമുള്ള വ്യാവസായിക പരിഷ്‌കാരങ്ങളും, വെട്ടുകിളികളുടെ ആക്രമവും കൂടി ആയപ്പോള്‍ ചൈനയിലെ ബാക്കിയുള്ള കൃഷി കൂടി ഇല്ലാണ്ടായി.

ഈ മണ്ടൻ പദ്ധതികളിൽ ഉണ്ടായ നാണക്കേട് മറക്കാൻ മാവോ പിന്നെ നടപ്പാക്കിയത് സാംസ്ക്കാരിക വിപ്ലവമാണ്. പരമ്പരാഗതവും സാംസ്‌കാരികവുമായ എല്ലാം ഘടകങ്ങളെയും തച്ചുടച്ചു പകരം മാവോയിസം നടപ്പാക്കുക എന്നതായിരുന്നു അതിന്റെ ലക്‌ഷ്യം. അതിന്റെ ഭാഗമായി ഒട്ടനവധി ആരാധനാലയങ്ങൾ തകർക്കപ്പെട്ടു, മത വിശ്വാസികൾ ആക്രമിക്കപ്പെട്ടു. മത ഗ്രന്ഥങ്ങൾ വ്യാപകമായി കത്തിക്കപ്പെട്ടു. ടിബറ്റൻ ബുദ്ധ സന്ന്യാസിമാർക്ക് പരമ്പരാഗത വസ്ത്രം വരെ ഉപേക്ഷിക്കേണ്ടി വന്നു.

അങ്ങിനെ രാജ്യം വീണ്ടും കലാപ രൂക്ഷിതമായി. സ്ക്കൂളുകൾ അടച്ചു പൂട്ടിയ സർക്കാർ യുവാക്കളോട് പോയി കർഷകർക്ക് ശിഷ്യപ്പെടാൻ ഉത്തരവിട്ടു. സർക്കാരിനെതിരെ തിരിയുന്നവരെ അടിച്ചൊതുക്കാൻ പാർട്ടിയുടെ റെഡ് ഗാർഡുകൾക്ക് അധികാരവും നൽകി. അങ്ങിനെ റെഡ് ഗാർഡുകളാൽ ഒരുപാട് പേർ മരിച്ചു വീണു. കുറെ പേർ ആക്രമണം ഭയന്ന് ആത്മഹത്യ ചെയ്‌തു. ”ആത്മഹത്യ ചെയ്യാൻ പോവുന്നവരെ രക്ഷിക്കരുത്, ചൈന ഒരു ജനബാഹുല്യമുള്ള രാജ്യമാണ്, കുറച്ചു പേര് ആത്മഹത്യാ ചെയ്‌തത്‌ കൊണ്ട് അതില്ലാതാവുന്നില്ല” എന്നതായിരുന്നു ജനങ്ങൾ ആത്മഹത്യ ചെയ്യുന്നതിനുള്ള ക്യാപ്സ്യൂൾ.

ഏകദേശം അഞ്ചര കോടിക്ക് മേൽ ജനങ്ങളാണ് മാവോയുടെ ഭരണത്തിൽ ചൈനയിൽ കൊല്ലപ്പെട്ടത്. ഇങ്ങനെ ലോകത്ത് ഏറ്റവും കൂടുതൽ വ്യക്തികളുടെ മരണത്തിനു കാരണക്കാരനായ ആൾ എന്ന ലിസ്റ്റിൽ മുൻപന്തിയിലുള്ള മാവോ മരണപ്പെട്ടിട്ടു ഇന്നേക്ക് 46 വർഷമായി. ആ മാവോയുടെ ചരമ ദിനമായ ഇന്ന് ആളെ അനുസ്‌മരിച്ചു കൊണ്ട് സിപിഐഎം എഴുതി.

”ലോകം കണ്ട മഹാനായ കമ്മ്യൂണിസ്റ്റ് വിപ്ലവകാരികളിൽ ഒരാളും, പീപ്പിൾസ് റിപ്പബ്ലിക് ഓഫ് ചൈനയുടെ സ്ഥാപകനുമായ സഖാവ് മാവോ സെദുങ് വിട പറഞ്ഞിട്ട് ഇന്നേക്ക് 46 വർഷമാകുന്നു. മാർക്‌സിസം-ലെനിനിസത്തിന്റെ അടിസ്ഥാന തത്ത്വങ്ങളെ ചൈനയിൽ നില നിന്നിരുന്ന സവിശേഷ സാഹചര്യങ്ങളിൽ പ്രയോഗിക്കുന്നതിൽ വിജയിച്ച ആളാണ്‌ മാവോ സെദുങ് ..”

B4 Admin

Recent Posts

അവലോകന യോഗത്തിന്റെ പേരിൽ അയ്യപ്പഭക്തരെ മണിക്കൂറുകളോളം തടഞ്ഞിട്ടു; വിഐപി സംസ്കാരത്തിനെതിരെ പ്രതിഷേധം ശക്തം, ഹൈക്കോടതി അടിയന്തരമായി ഇടപെടണമെന്ന് ക്ഷേത്രാചാര സംരക്ഷണ സമിതി

ശബരിമല സന്നിധാനത്ത് പൂജകൾക്കായി എത്തിയ ആയിരക്കണക്കിന് ഭക്തരെയും പന്തളം കൊട്ടാരത്തിൽ നിന്നുള്ള രാജപ്രതിനിധികളെയും വഴിയിൽ തടഞ്ഞിട്ട് സംസ്ഥാന സർക്കാരും ഉദ്യോഗസ്ഥ…

2 hours ago

സ്വയംസേവക് സംഘ് 101-ന്റെ നിറവിൽ ആർഎസ്എസ് നാഗ്പൂർ വിജയദശമി മഹോത്സവം ഒക്ടോബർ 20-ന്, ഡോ. മോഹൻ ഭാഗവത് സന്ദേശം നൽകും

രാഷ്ട്രപുനർനിർമ്മാണത്തിന്റെയും ഹൈന്ദവ നവോത്ഥാനത്തിന്റെയും ഒരു നൂറ്റാണ്ട് പിന്നിട്ട് 101-ാം വർഷത്തിലേക്ക് പ്രവേശിക്കുന്ന രാഷ്ട്രീയ സ്വയംസേവക സംഘത്തിന്റെ ചരിത്രപ്രസിദ്ധമായ വിജയദശമി മഹോത്സവം…

10 hours ago

അഷ്ടമി തിഥി നേരത്തേ അവസാനിക്കും : പൂജവെപ്പ് ഇന്ന് തന്നെ,ഒക്ടോബർ 21 വിജയദശമി ദിനത്തിൽ കുരുന്നുകൾ ഹരിശ്രീ കുറിക്കും

തിരുവനന്തപുരം: സംസ്ഥാനത്ത് നവരാത്രി ആഘോഷങ്ങൾ ഉച്ചസ്ഥായിയിലേക്ക് കടക്കുമ്പോൾ, ഇത്തവണത്തെ പൂജവെപ്പ്, വിദ്യാരംഭ തീയതികൾ സംബന്ധിച്ച ജ്യോതിഷ കണക്കുകൂട്ടലുകളും വിവരങ്ങളും പുറത്തുവന്നു.…

11 hours ago

ശബരിമല തീർത്ഥാടകർക്ക് കവചമായി കേന്ദ്ര സർക്കാർ: റെയിൽവേ സൗകര്യങ്ങൾ നേരിട്ട് വിലയിരുത്തി കേന്ദ്രമന്ത്രി സുരേഷ് ഗോപി, കൂടുതൽ സ്പെഷ്യൽ ട്രെയിനുകൾ അനുവദിക്കും

ശബരിമല മണ്ഡല-മകരവിളക്ക് തീർത്ഥാടനത്തിന് ഇനി ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ, രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുമെത്തുന്ന ലക്ഷക്കണക്കിന് അയ്യപ്പഭക്തർക്ക് തടസ്സമില്ലാത്തതും സുരക്ഷിതവുമായ…

24 hours ago

ഭക്തിനിർഭരമായ അന്തരീക്ഷത്തിൽ തുലാമാസ പൂജകൾക്കായി ശബരിമല നട തുറന്നു; പുതിയ മേൽശാന്തിമാരുടെ നറുക്കെടുപ്പ് നാളെ സന്നിധാനത്ത് നടക്കും

ശബരിമല ശ്രീ ധർമ്മശാസ്താ ക്ഷേത്രനട തുലാമാസ പൂജകൾക്കായി ഭക്തിസാന്ദ്രമായ അന്തരീക്ഷത്തിൽ തുറന്നു. തന്ത്രി കണ്ഠര് ബ്രഹ്മദത്തന്റെ സാന്നിധ്യത്തിൽ മേൽശാന്തി ഇ.ഡി.…

24 hours ago

കേരളത്തിന്റെ റെയിൽ ടൂറിസത്തിൽ ചരിത്രപരമായ കുതിപ്പ് : ആദ്യ വിസ്റ്റാഡോം സർവീസ് ഒക്ടോബർ 22 മുതൽ

കേരളത്തിന്റെ യാത്രാചരിത്രത്തിൽ പുതിയൊരു അധ്യായം എഴുതിച്ചേർക്കിക്കൊണ്ട് സംസ്ഥാനത്തെ ആദ്യ വിസ്റ്റാഡോം (Vistadome) കോച്ച് സർവീസ് ഒക്ടോബർ 22-ന് യാഥാർത്ഥ്യമാകുന്നു. രാജ്യത്തെ…

1 day ago