തിരുവനന്തപുരം: സജി ചെറിയാനെ വീണ്ടും മന്ത്രിയാക്കുന്നത് വാസ്തവ വിരുദ്ധമെന്ന് പരാതിക്കാരൻ.എം എൽ എ ക്കെതിരായ കേസുമായി മുന്നോട്ട് പോകുമെന്നും കേന്ദ്ര ഏജന്‍സികളുടെ അന്വേഷണം ആവശ്യപ്പെടുമെന്നും പരാതിക്കാരന്‍ ബൈജു പറഞ്ഞു. ഭരണഘടനാ വിരുദ്ധ പരാമർശത്തിൽ മന്ത്രിസ്ഥാനം രാജി വെച്ച ചെറിയാൻ വീണ്ടും മന്ത്രിയാക്കുന്നത് ഭരണഘടനാ വിരുദ്ധമാണെന്നും ബൈജു പറഞ്ഞു.കഴിഞ്ഞ ജൂലൈ മാസമാണ് സജി മന്ത്രിസ്ഥാനം രാജിവെച്ചത്. നിയമസഭാ സമ്മേളനത്തിന് മുൻപ് വീണ്ടും സത്യപ്രതിജ്ഞ നടത്താനാണ് യോഗത്തിലെ ധാരണ.
ഗവർണറുടെ സൗകര്യം നോക്കി സത്യപ്രതിജ്ഞാ തീയതി നിശ്ചയിക്കാൻ മുഖ്യമന്ത്രി പിണറായി വിജയനെ സിപിഎം ചുമതലപ്പെടുത്തി.ഈ വര്‍ഷം ജൂലൈ മൂന്നിന് പത്തനംതിട്ട മല്ലപ്പള്ളിയിലെ സിപിഎം പരിപാടിയിൽ വച്ചാണ് സജി ചെറിയാന്‍റെ രാജിയിലേക്ക് നയിച്ച വിവാദ പരാമർശമുണ്ടായത്

