SFI Attack
തിരുവനന്തപുരം: എം.ജി. സര്വകലാശാലയിലെ സെനറ്റ് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സംഘര്ഷത്തില് എസ്എഫ്ഐ (SFI Attack) നേതാക്കള് ബലാത്സംഗ ഭീഷണി മുഴക്കിയെന്ന പരാതിയില് എഐഎസ്എഫ് സംസ്ഥാന സമിതി അംഗം നിമിഷ രാജു മൊഴി നല്കി. എസ്എഫ്ഐ പ്രവർത്തകർക്കെതിരെ ഗുരുതര ആരോപണങ്ങളാണ് എഐഎസ്എഫ് പ്രവർത്തകയായ നിമിഷ ഉന്നയിച്ചത്.
പോലീസിന് മൊഴി നൽകിയ ശേഷം മാധ്യമങ്ങളോട് പ്രതികരിക്കവെയായിരുന്നു നിമിഷയുടെ വെളിപ്പെടുത്തൽ. സംഘർഷത്തിനിടെ എസ്എഫ്ഐക്കാർ തന്നെ കടന്നുപിടിച്ചെന്ന് പരാതിയിൽ പറയുന്നു. മന്ത്രിയുടെ സ്റ്റാഫ് അംഗത്തിനെതിരെയും യുവതി ആരോപണം ഉന്നയിച്ചിട്ടുണ്ട്. ആർ ബിന്ദുവിന്റെ സ്റ്റാഫ് കെ എം അരുണിനെതിരെയാണ് പ്രധാന ആരോപണം.
എംജി സർവ്വകലാശാല സെനറ്റ് തെരഞ്ഞെടുപ്പിനിടെയാണ് സംഭവം. കോട്ടയം ഗാന്ധിനഗർ പോലീസ് സ്റ്റേഷനിലാണ് യുവതി ഇതു സംബന്ധിച്ച് പരാതി നൽകിയത്. നടപടിയെടുക്കുന്നതു വരെ പോരാടുമെന്നും നിമിഷ പറഞ്ഞു.ശരീരത്തിൽ കടന്നു പിടിച്ചു, വസ്ത്രം വലിച്ചുകീറി, തലയ്ക്ക് പുറകിലും കഴുത്തിനു പുറകിലും അടിച്ചു, നടുവിന് ചവിട്ടി ഈ രീതിയിൽ ക്രൂരമായി മർദ്ദിക്കുകയും കേട്ടാലറയ്ക്കുന്ന അസഭ്യം പറയുകയും ചെയ്തെന്ന് നിമിഷ പരാതിയിൽ പറയുന്നു. ഒരുമിച്ച് ക്ലാസിലിരുന്ന് പഠിച്ചവരാണ് ഇതുപോലെ ചെയ്തത്. ജാതിപ്പേര് വിളിച്ച് അധിക്ഷേപിക്കുകയും ചെയ്തു. എറണാകുളം ജില്ലാ നേതാക്കളായ അമൽ സിഎ, അർഷോ, പ്രജിത്ത് എന്നിവർക്കെതിരെയാണ് യുവതി പരാതി നൽകിയത്. സെനറ്റ് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് എസ്എഫ്ഐ പ്രവര്ത്തകര് എഐഎസ്എഫ് പ്രവര്ത്തകരെ അക്രമിച്ചിരുന്നു. തുടര്ന്ന് എഐഎസ്എഫ് വനിതാ നേതാവ് രോഷാകുലയായി പ്രതികരിക്കുന്ന വീഡിയോ പുറത്തുവന്നിരുന്നു. ഏകപക്ഷീയമായിരുന്നു ആക്രമണമെന്നും നിമിഷ പരാതിയിൽ പറയുന്നു. അതേസമയം വനിതാ കമ്മീഷനില് പരാതി നല്കുന്നത് സംബന്ധിച്ചും ആലോചിക്കുന്നുണ്ടെന്നും നിമിഷ വ്യക്തമാക്കി.
തിരുവനന്തപുരം: സംസ്ഥാനത്ത് നവരാത്രി ആഘോഷങ്ങൾ ഉച്ചസ്ഥായിയിലേക്ക് കടക്കുമ്പോൾ, ഇത്തവണത്തെ പൂജവെപ്പ്, വിദ്യാരംഭ തീയതികൾ സംബന്ധിച്ച ജ്യോതിഷ കണക്കുകൂട്ടലുകളും വിവരങ്ങളും പുറത്തുവന്നു.…
ശബരിമല മണ്ഡല-മകരവിളക്ക് തീർത്ഥാടനത്തിന് ഇനി ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ, രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുമെത്തുന്ന ലക്ഷക്കണക്കിന് അയ്യപ്പഭക്തർക്ക് തടസ്സമില്ലാത്തതും സുരക്ഷിതവുമായ…
ശബരിമല ശ്രീ ധർമ്മശാസ്താ ക്ഷേത്രനട തുലാമാസ പൂജകൾക്കായി ഭക്തിസാന്ദ്രമായ അന്തരീക്ഷത്തിൽ തുറന്നു. തന്ത്രി കണ്ഠര് ബ്രഹ്മദത്തന്റെ സാന്നിധ്യത്തിൽ മേൽശാന്തി ഇ.ഡി.…
കേരളത്തിന്റെ യാത്രാചരിത്രത്തിൽ പുതിയൊരു അധ്യായം എഴുതിച്ചേർക്കിക്കൊണ്ട് സംസ്ഥാനത്തെ ആദ്യ വിസ്റ്റാഡോം (Vistadome) കോച്ച് സർവീസ് ഒക്ടോബർ 22-ന് യാഥാർത്ഥ്യമാകുന്നു. രാജ്യത്തെ…
മഹോത്സവത്തിന് ഇന്ന് മുതൽ തുടക്കമാകുന്നു. മറ്റ് ക്ഷേത്രങ്ങളിൽ നിന്നും തികച്ചും വ്യത്യസ്തമായി, പൂജവെയ്പ്പോടുകൂടി ആരംഭിച്ച് ഈ മാസം 26 തിങ്കളാഴ്ച…
സിനിമ വിനോദത്തിനപ്പുറം സാമൂഹിക യാഥാർഥ്യങ്ങളിലേക്കും അവഗണിക്കപ്പെടുന്ന മനുഷ്യരുടെ ജീവിതാനുഭവങ്ങളിലേക്കും കടന്നുചെല്ലുമ്പോൾ അതിന്റെ ആവിഷ്കാരത്തിന് പുതിയ മാനങ്ങൾ കൈവരുന്നു. അത്തരമൊരു ശ്രമവുമായി…