വോട്ട് രേഖപ്പെടുത്താന്‍ പൗരന്‍മാരെ ആഹ്വാനം ചെയ്തുകൊണ്ട് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്‍ പുറത്തിറക്കിയ പത്രപ്പരസ്യത്തിനെതിരെ പരാതി . മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണയെ മോഡലാക്കിയാണ് പരസ്യം പുറത്തിറങ്ങിയത് . മലയാളത്തിലെ പ്രമുഖ പത്രങ്ങളിലെല്ലാം തന്നെ പരസ്യം നല്‍കിയിട്ടുമുണ്ടായിരുന്നു . എന്നാല്‍ സര്‍ക്കാര്‍ ചിലവില്‍ ഉദ്യോഗസ്ഥന്‍ മോഡലായി പരസ്യം ചെയ്തത് നിയമവിരുദ്ധമാണെന്ന് നിയമവൃത്തങ്ങള്‍ ചൂണ്ടിക്കാട്ടിയിരുന്നു .നിലവിലെ സുപ്രീംകോടതി വിധി ലംഘിക്കുകയാണ് ടിക്കാറാം മീണ ചെയ്തത് എന്ന് ചൂണ്ടിക്കാട്ടി ബിജെപി അനുഭാവിയായ അഡ്വ.കൃഷ്ണദാസ് ആണ് ഇപ്പോൾ പരാതി നൽകിയിരിക്കുന്നത്. സര്‍ക്കാര്‍ ചിലവില്‍ സ്വന്തം ചിത്രം വച്ച് പരസ്യം ചെയ്തത് ചട്ടലംഘനമെന്നാണ് ആരോപണം. കേന്ദ്ര സര്‍വ്വീസ് ചട്ടങ്ങളുടേയും സുപ്രീംകോടതി ഉത്തരവിന്റേയും നഗ്നമായ ലംഘനമാണ് മീണയുടെ നടപടിയെന്ന് പരാതിയിൽ ചൂണ്ടി കാണിക്കുന്നു .പരസ്യം നല്‍കിയ പണം മീണയില്‍ നിന്നും തിരിച്ച് പിടിക്കണമെന്നാവശ്യവും പരാതിയിലുണ്ട് .
2016 മാര്‍ച്ച് 18ന് നിലവിലെ സുപ്രീംകോടതി ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ്, പി.സി.ഗോഷ് എന്നിവര്‍ പുറപ്പെടുവിച്ച വിധി പ്രകാരം രാഷ്ട്രപതി, പ്രധാനമന്ത്രി, സുപ്രീംകോടതി ചീഫ് ജസ്റ്റിസ്, കേന്ദ്രമന്ത്രിമാര്‍, മുഖ്യമന്ത്രി, ഗവര്‍ണര്‍, സംസ്ഥാന മന്ത്രിമാര്‍ എന്നിവരുടെ ചിത്രങ്ങള്‍ മാത്രമേ പൊതുഖജനാവിലെ പണം ഉപയോഗിച്ചുള്ള പരസ്യങ്ങളില്‍ ഉപയോഗിക്കാന്‍ പാടുള്ളൂ. ആദ്യമിത് രാഷ്ട്രപതി, പ്രധാനമന്ത്രി, സുപ്രീംകോടതി ചീഫ് ജസ്റ്റിസ് എന്നിവരില്‍ മാത്രം പരിമിതപ്പെടുത്തിയിരുന്നു. പിന്നീട് പുനഃപരിശോധനാ ഹര്‍ജിയിലൂടെയാണ് ഇളവുകള്‍ വന്നത്.
ഉദ്യോഗസ്ഥര്‍ക്കുള്ള കോഡ് ഓഫ് കോണ്ടക്ട് പ്രകാരവും മീണയുടെ നടപടി തെറ്റെന്ന് തന്നെയാണ് നിയമവിദഗ്ദ്ധരുടെ പക്ഷം.
പ്രപഞ്ചത്തിന്റെ അഗാധതയിൽ നിന്ന് നമ്മുടെ സൗരയൂഥത്തിലേക്ക് അതിഥിയായെത്തിയ '3I/ATLAS' എന്ന നക്ഷത്രാന്തര ധൂമകേതു (Interstellar Comet) ശാസ്ത്രലോകത്തെ വിസ്മയിപ്പിച്ചുകൊണ്ടിരിക്കുകയാണ്. ഭൂമിക്ക്…
കൊച്ചി: നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ അടിയന്തര ലാന്‍ഡിങ് നടത്തി എയര്‍ഇന്ത്യ എക്‌സ്പ്രസ് വിമാനം. ജിദ്ദയില്‍നിന്ന് കരിപ്പൂരിലേക്കുള്ള ഐഎക്‌സ് 398 വിമാനമാണ് .…
പ്രപഞ്ചത്തിന്റെ അഗാധതയിൽ അന്യഗ്രഹ ജീവനെയോ അന്യഗ്രഹ നാഗരികതകളെയോ തേടിയുള്ള മനുഷ്യന്റെ അന്വേഷണം ദശകങ്ങളായി തുടരുകയാണ്. നാം എന്ന് അവരെ കണ്ടെത്തും…
മമ്മിയൂരിൽ പള്ളി നിർമ്മാണവുമായി ബന്ധപ്പെട്ട സംഭവങ്ങൾ ചോദ്യം ചെയ്യുമ്പോൾ, അവിടത്തെ ഹിന്ദുക്കളെ എങ്ങോട്ട് തള്ളിവിടുകയാണ് എന്ന ആശങ്ക ശക്തമാകുന്നു. ശശികല…
ഓസ്‌ട്രേലിയയിലെ സിഡ്‌നിയിലുള്ള ബോണ്ടി ബീച്ചിൽ ജൂതമത വിശ്വാസികൾ തങ്ങളുടെ പ്രകാശത്തിന്റെ ഉത്സവമായ ഹനുക്ക ആഘോഷിക്കാൻ ഒത്തുചേർന്ന വേളയിൽ നടന്ന ഭീകരാക്രമണം…
അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രമ്പിന്റെ ഗാസ സമാധാന പദ്ധതിയിൽ പങ്കുചേരാനും അവിടെ സമാധാന സേനയെ വിന്യസിക്കാനുമുള്ള പാകിസ്ഥാന്റെ തീരുമാനം ആഗോളതലത്തിൽ…