ആറ്റുകാൽ ക്ഷേത്രപരിസരത്ത് വനിതാ പോലീസ് ഉദ്യോഗസ്ഥയെ ആക്രമിച്ച കേസിൽ സിപിഎം കൗൺസിലർ ഉണ്ണികൃഷ്ണനെതിരെ കേസ്. ഫോർട്ട് പോലീസാണ് കൗൺസിലർക്കെതിരെ കേസെടുത്തിരിക്കുന്നത്. ക്ഷേത്രത്തിന്റെ പടിഞ്ഞാറുഭാഗത്തു നിന്ന് ക്ഷേത്രത്തിൽ പ്രവേശിക്കാൻ കൗൺസിലർ ശ്രമിച്ചെങ്കിലും ഓഫീസർ അശ്വിനി തടഞ്ഞു എന്നാണ്എഫ്‌ഐആറിൽ പറയുന്നത്.
ഇതോടെ, ഉണ്ണികൃഷ്ണൻ അവരോട് ആക്രോശിക്കുകയും ‘എന്നെ ക്ഷേത്രത്തിൽ പ്രവേശിക്കുന്നത് തടയാൻ നിങ്ങൾക്ക് എങ്ങനെ ധൈര്യമുണ്ട്? ഞാൻ കൗൺസിലറാണ്’ എന്ന് പറയുകയും തുടർന്ന് കൈമുട്ട് കൊണ്ട് അടിക്കുകയും ചെയ്തു. ഇതോടെ അശ്വനി തല ഒരു മരക്കതകിൽ അടിക്കുകയും ചെയ്തു അശ്വിനിക്കൊപ്പമുണ്ടായിരുന്ന മറ്റൊരു വനിതാ ഉദ്യോഗസ്ഥയോട് മോശമായി പെരുമാറിയതിനും ഉണ്ണികൃഷ്ണനെതിരെ കേസെടുത്തിട്ടുണ്ട്. ഭാരതീയ നാഗരിക് സുരക്ഷാ സംഹിത (ബിഎൻഎസ്എസ്) യുടെ സെക്ഷൻ 351, 115(2), 74, 121(1), കെപി ആക്ട്, 2011 എന്നിവ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.

