Friday, December 12, 2025

സാമ്പത്തിക ലാഭത്തിനു വേണ്ടി അ‌ശ്ലീല രംഗങ്ങളിൽ അ‌ഭിനയിച്ചെന്ന് പരാതി !നടി ശ്വേതാ മേനോനെതിരേ കേസ്

കൊച്ചി : സാമ്പത്തിക ലാഭത്തിനു വേണ്ടി അ‌ശ്ലീല രംഗങ്ങളിൽ അ‌ഭിനയിച്ചെന്ന പേരിൽ നടി ശ്വേതാ മേനോനെതിരേ കേസ്. മാർട്ടിൻ മെനാച്ചേരി എന്നയാളുടെ പരാതിയിന്മേൽ എറണാകുളം സിജെഎം കോടതിയുടെ നിർദേശത്തെ തുടർന്ന് എറണാകുളം സെൻട്രൽ പോലീസാണ് ശ്വേതാ മേനോനെതിരേ കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. അ‌നാശാസ്യ നിരോധന നിയമം, ഐടി ആക്ട് എന്നിവയാണ് നടിക്കെതിരെ ചുമത്തിയിരിക്കുന്നത് എന്നാണ് വിവരം.ശ്വേത അ‌ഭിനയിച്ച ഗർഭനിരോധന ഉറയുടെ പരസ്യവും രതിനിർവേദം, പാലേരിമാണിക്യം, കളിമണ്ണ് തുടങ്ങിയ സിനിമകളുമാണ് പരാതിക്കാരൻ അ‌ശ്ലീലരംഗങ്ങളായി പരാതിയിൽ ഉന്നയിച്ചിട്ടുള്ളത്

പ്രതി സാമ്പത്തിക ലാഭത്തിനുവേണ്ടി ഗൂഢ ഉദ്ദേശ്യത്തോടെ സിനിമയിലും പരസ്യങ്ങളിലും ഉൾപ്പെടെ നഗ്നത പ്രദർശിപ്പിച്ച് അ‌ഭിനയി​ച്ചു, സോഷ്യൽ മീഡിയയിലൂടെയും പോൺ ​സൈറ്റുകളിലൂടെയും ദൃശ്യങ്ങൾ പ്രചരിപ്പിച്ച് വരുമാനം നേടി തുടങ്ങിയ ആരോപണങ്ങളാണ് പോലീസ് എഫ്ഐആറിൽ പറഞ്ഞിരിക്കുന്നത്.

Related Articles

Latest Articles