Friday, December 12, 2025

സിപിഎം തളിപ്പറമ്പ് ഏരിയ സെക്രട്ടറിയുടെ പരാതി; സ്വപ്നയ്‌ക്കും വിജേഷിനുമെതിരെ കേസെടുത്ത് തളിപ്പറമ്പ് പൊലീസ്

കണ്ണൂർ : സ്വർണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷിനും ആക്‌ഷൻ ഒടിടി പ്ലാറ്റ്ഫോം സിഇഒ വിജേഷ് പിള്ളയ്ക്കുമെതിരെ തളിപ്പറമ്പ് പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. സിപിഎം തളിപ്പറമ്പ് ഏരിയ സെക്രട്ടറി കെ.സന്തോഷിന്റെ പരാതിയുടെ അടിസ്ഥാനത്തിലാണ് . ഗൂഢാലോചന, വ്യാജരേഖ ചമയ്ക്കൽ, ലഹളയ്ക്കു ശ്രമം എന്നീ വകുപ്പുകൾ ചുമത്തി ഇരുവർക്കുമെതിരെ കേസെടുത്തിരിക്കുന്നത്.

അതെസമയം ജീവന് ഭീഷണിയുണ്ടെന്ന് ആരോപിച്ച് സ്വപ്ന സുരേഷ് നൽകിയ പരാതിയിൽ വിജേഷ് പിള്ളയെ കർണാടക പൊലീസ് എട്ട് മണിക്കൂറായി ചോദ്യം ചെയ്യുകയാണ്. കേസിൽ മൊഴിയെടുക്കാൻ സ്വപ്നയെയും പോലീസ് വിളിച്ചുവരുത്തിയിട്ടുണ്ട്. സ്വർണക്കടത്ത് കേസിലെ കൂട്ട് പ്രതി സരിത്തിനെയും ബെംഗളൂരു കെ.ആർ. നഗർ പൊലീസ് സ്റ്റേഷനിലേക്ക് വിളിപ്പിച്ചിട്ടുണ്ട്.

Related Articles

Latest Articles