Monday, December 22, 2025

സമ്പൂര്‍ണ്ണ കമ്പ്യൂട്ടര്‍ വത്കരണം !തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രതിനിധി സംഘം ചെന്നൈ നാഷണല്‍ ഇന്‍ഫര്‍മാറ്റിക്‌സ് സെന്ററിൽ; പദ്ധതിക്ക് എല്ലാ സഹകരണവും ഉറപ്പ് നൽകി എന്‍ഐസി അധികൃതർ

തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡില്‍ നടപ്പിലാക്കുന്ന സമ്പൂര്‍ണ്ണ കമ്പ്യൂട്ടര്‍ വത്കരണത്തിനോടനുബന്ധിച്ച് ദേവസ്വം ബോര്‍ഡ് പ്രതിനിധി സംഘം ചെന്നെ നാഷണല്‍ ഇന്‍ഫര്‍മാറ്റിക്‌സ് സെന്ററിലെത്തി ചര്‍ച്ച നടത്തി. ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പി.എസ് പ്രശാന്ത്, അംഗങ്ങളായ അഡ്വ.എ.അജികുമാര്‍, ജി.സുന്ദരേശന്‍, എക്‌സ്‌പേര്‍ട് കമ്മിറ്റി മുഖ്യ ഉപദേഷ്ടാവ് ഡോ.വിനോദ് ഭട്ടതിരി, ചീഫ് എഞ്ചിനിയര്‍ രഞ്ജിത്ത് ശേഖര്‍, ഓട്ടോമേഷന്‍ പ്രൊജക്ട് മാനേജര്‍ ഒ.ജി.ബിജു, അസിസ്റ്റന്റ് അകൗണ്ട്‌സ് ഓഫീസര്‍ മനു എന്നിവരടങ്ങുന്ന സംഘമാണ് ചെന്നെ എന്‍ഐസി സന്ദര്‍ശിച്ച് ചര്‍ച്ച നടത്തിയത്.

ചെന്നെ എന്‍ഐസിയെ പ്രതിനിധീകരിച്ച് സ്‌റ്റേറ്റ് ഇന്‍ഫോമാറ്റിക്‌സ് ഓഫീസര്‍ ആന്റണി, ഡെപ്യൂട്ടി ഡയറക്ടര്‍ ജനറല്‍ ഗീതാ റാണി, ശരവണന്‍ എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു. ദേവസ്വം ബോര്‍ഡിന് എല്ലാ സഹകരണവും നാഷണല്‍ ഇന്‍ഫര്‍മാറ്റിക്‌സ് പ്രതിനിധികള്‍ ഉറപ്പ് നല്‍കി.

സമ്പൂര്‍ണ്ണ കമ്പ്യൂട്ടര്‍ വത്കരണത്തിന്റെ ആദ്യ ഘട്ടമായി മുഴുവന്‍ ഓഫീസുകളും കമ്പ്യൂട്ടര്‍വത്കരിക്കുക, ഭക്തര്‍ക്ക് മൊബൈല്‍ ആപ്ലിക്കേഷന്‍ ഉപയോഗിച്ച് ഓണ്‍ലൈനായി വഴിപാടുകള്‍ ബുക്ക് ചെയ്യാനുള്ള സൗകര്യമൊരുക്കുക, എല്ലാ ക്ഷേത്രങ്ങളിലും പി.ഒ.എസ് മെഷീനുകളും യുപിഐ സംവിധാനവും ഒരുക്കുക എന്നതാണ് ഉദ്ദേശിക്കുന്നത്. ലക്ഷകണക്കിന് വഴിപാട് കൂപ്പണുകള്‍ ജനറേറ്റ് ചെയ്യപ്പെടും എന്നതിനാല്‍ കൂപ്പണുകളുടെ റീകണ്‍സീലിയേഷന് ഓട്ടോമാറ്റിക്ക് സംവിധാനമൊരുക്കും. രണ്ടാം ഘട്ടത്തില്‍ ക്ഷേത്രഭൂമിയുടെ ഡിജിറ്റല്‍ വിവര ശേഖരണവും വാടക ഓണ്‍ലൈനായി ശേഖരിക്കുന്നതിനുള്ള സംവിധാനവും ഒരുക്കും.

Related Articles

Latest Articles