Monday, December 22, 2025

എൽഡിഎഫിൽ തികഞ്ഞ അവഗണന ! ലോക്‌സഭാ തെരഞ്ഞെടുപ്പിൽ കേരളത്തിൽ പത്ത് സീറ്റുകളിൽ മത്സരിക്കുമെന്ന് എൻസിപി

കോട്ടയം: വരുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ എന്‍സിപി ഔദ്യോഗിക വിഭാഗം കേരളത്തില്‍ 10 സീറ്റില്‍ മത്സരിക്കുമെന്ന് പ്രസിഡന്റ് എന്‍.എ. മുഹമ്മദ് കുട്ടി അറിയിച്ചു. കേരളത്തിൽ എൽഡിഎഫ് മുന്നണിയുടെ ഭാഗമായ എന്‍സിപി, മുന്നണിയിലെ അവഗണന ചൂണ്ടിക്കാട്ടിയാണ്ആറ്റിങ്ങള്‍, കൊല്ലം, ആലപ്പുഴ, കോട്ടയം, ഇടുക്കി, ചാലക്കുടി, തൃശ്ശൂര്‍, പാലക്കാട്, പൊന്നാനി, കോഴിക്കോട് എന്നീ പത്ത് സീറ്റുകളിൽ മത്സരിക്കുന്നത്.

തുടര്‍ച്ചയായി എല്‍ഡിഎഫ്. യോഗങ്ങളില്‍ വിളിക്കുന്നില്ല, മന്ത്രി എ.കെ. ശശീന്ദ്രനെ പിന്‍വലിക്കണമെന്ന ആവശ്യം അംഗീകരിച്ചില്ല,തെരഞ്ഞെടുപ്പ് ചര്‍ച്ചകളില്‍ പങ്കെടുപ്പിച്ചില്ല എന്നീ കാരണങ്ങൾ ഉയർത്തിക്കാട്ടിയാണ് എന്‍സിപിയുടെ തീരുമാനം.

ദേശീയ തലത്തില്‍ ബിജെപിയുമായി സഹകരിക്കുന്നത് സംസ്ഥാനത്ത് എല്‍ഡിഎഫിനൊപ്പം നില്‍ക്കുന്നതിന് തടസ്സമല്ലെന്നും എന്‍എ. മുഹമ്മദ് കുട്ടി വ്യക്തമാക്കി. ചിഹ്നവും തിരഞ്ഞെടുപ്പ് കമ്മിഷന്റെ അംഗീകാരവുമുള്ളത് തങ്ങളുടെ വിഭാഗത്തിനാണെന്നും അദ്ദേഹം അവകാശപ്പെട്ടു.

Related Articles

Latest Articles