കാനഡയിൽ ഖാലിസ്ഥാൻ തീവ്രവാദികൾ ക്ഷേത്രം ആക്രമിച്ച് ഹിന്ദുക്കളെ തല്ലിയോടിക്കുകയും ഇന്ത്യൻ നയതന്ത്ര ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തുകയും ചെയ്ത സംഭവത്തെ ശക്തമായി അപലപിച്ച് വിദേശകാര്യ മന്ത്രാലയം. എല്ലാ ആരാധനാലയങ്ങളും ആക്രമണങ്ങളിൽ നിന്ന് സംരക്ഷിക്കപ്പെടുന്നുണ്ടെന്ന് കനേഡിയൻ സർക്കാർ ഉറപ്പു വരുത്തണമെന്നും മന്ത്രാലയം ആവശ്യപ്പെട്ടു. കാനഡയിലെ ഇന്ത്യൻ പൗരന്മാരുടെ സുരക്ഷയിൽ ഉത്കണ്ഠാകുലരാണെന്ന് മന്ത്രാലയം അറിയിച്ചു.
‘”ഇന്നലെ ഒൻ്റാറിയോയിലെ ബ്രാംപ്ടണിലുള്ള ഹിന്ദു സഭാ ക്ഷേത്രത്തിൽ തീവ്രവാദികളും വിഘടനവാദികളും നടത്തിയ അക്രമങ്ങളെ ഞങ്ങൾ അപലപിക്കുന്നു. എല്ലാ ആരാധനാലയങ്ങളും ആക്രമണങ്ങളിൽ നിന്ന് സംരക്ഷിക്കപ്പെടുന്നുവെന്ന് ഉറപ്പാക്കാൻ ഞങ്ങൾ കാനഡ സർക്കാരിനോട് അഭ്യർത്ഥിക്കുന്നു. കാനഡയിലെ ഇന്ത്യൻ പൗരന്മാരുടെ സുരക്ഷയെ കുറിച്ച് ഞങ്ങൾ ഉത്കണ്ഠാകുലരാണ്, ”വിദേശകാര്യമന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു.

