ഇംഫാൽ: മണിപ്പൂരിൽ വീണ്ടും സംഘർഷം. കേന്ദ്ര വിദേശസഹമന്ത്രി ആർ.കെ. രഞ്ജൻ സിങ്ങിന്‍റെ ഇംഫാലിലെ വസതിക്ക് ജനക്കൂട്ടം തീയിട്ടു. വ്യാഴാഴ്ച രാത്രി 11ഓടെയാണ് ആക്രമണം. ഈസമയം കേന്ദ്ര മന്ത്രി വീട്ടിലില്ലായിരുന്നു. സംഘർഷം രൂക്ഷമായതിനെ തുടർന്ന് ഇംഫാലിൽ കർഫ്യൂ ഉണ്ടായിരുന്നിട്ടും അക്രമികൾ നഗരത്തിൽ ചുറ്റിക്കറങ്ങുന്നുണ്ടായിരുന്നു. മറ്റ് ആളപായം റിപ്പോർട്ട് ചെയ്തിട്ടില്ല.
കഴിഞ്ഞ ദിവസം സംസ്ഥാനത്തെ ഏക വനിത മന്ത്രി വ്യവസായ വകുപ്പിന്റെ ചുമതലയുള്ള നെംച കിപ്ഗന്റെ ഔദ്യോഗിക വസതിക്കും ആക്രമികൾ തീയിട്ടിരുന്നു. കർഫ്യൂ തുടരുന്നതിനിടെയാണ് വീണ്ടും സംഘർഷം രൂക്ഷമാകുന്നത്. ഇംഫാലിൽ വ്യാഴാഴ്ച പ്രക്ഷോഭകർ സൈന്യവുമായി ഏറ്റുമുട്ടിയിരുന്നു. പ്രക്ഷോഭകർ രണ്ടു വീടുകൾക്ക് തീയിട്ടു. സംഘർഷത്തിൽ ഒട്ടേറെ പേർക്ക് പരിക്കേറ്റിട്ടുണ്ട്.
സംഘർഷം പൊട്ടിപ്പുറപ്പെട്ട ഇംഫാലിലെ ന്യൂ ചെകോണിൽ പ്രക്ഷോഭകരെ പിരിച്ചുവിടാൻ സൈന്യം കണ്ണീർ വാതകം പ്രയോഗിച്ചു. ദ്രുതകർമ സേനയുടേയും അസം റൈഫിൾസിന്റെയും നേതൃത്വത്തിൽ സംഘർഷ മേഖലകളിൽ പട്രോളിങ് ശക്തമാക്കിയിട്ടുണ്ട്. കഴിഞ്ഞദിവസം കുകി വംശജർ താമസിക്കുന്ന ഖമെൻലോക് ഗ്രാമത്തിൽ നടന്ന ആക്രമണത്തിൽ ഒമ്പത് പേർ കൊല്ലപ്പെട്ടിരുന്നു.
ബഹിരാകാശത്ത് പുതിയൊരു യുദ്ധമുഖം തുറക്കപ്പെടുന്നുവോ എന്ന ആശങ്ക ലോകമെമ്പാടും പടരുകയാണ്. റഷ്യ-യുക്രെയ്ൻ യുദ്ധം നാലാം വർഷത്തിലേക്ക് കടക്കുമ്പോൾ, യുക്രെയ്ന്റെ പ്രധാന…
സൃഗാല തന്ത്രം പയറ്റി ചോര കുടിക്കാൻ കാത്തിരിക്കുന്ന ഒരു വിദ്യാഭ്യാസ മന്ത്രി നാടിൻ്റെ ശാപം. സ്വന്തം മൂക്കിന് താഴെയുള്ള സ്കൂളിൽ…
ആറ്റുകാൽ ചിന്മയ സ്കൂളിൽ കൃസ്തുമസ് ആഘോഷം തടഞ്ഞുവെന്ന ആരോപണത്തിൽ സത്യാവസ്ഥ പുറത്ത്. ഹിന്ദു ഐക്യവേദി അദ്ധ്യക്ഷ ശശി കല ടീച്ചറാണ്…
ബംഗ്ലാദേശിൽ ഹിന്ദു യുവാവിനെ ഇസ്‌ലാമിസ്റ്റുകൾ തല്ലിച്ചതച്ച് കെട്ടിത്തൂക്കിയ ശേഷം ചുട്ടുകൊന്ന സംഭവത്തിൽ ദില്ലിയിലെ ബംഗ്ലാദേശ് ഹൈക്കമ്മീഷന് മുന്നിൽ വൻ പ്രതിഷേധം.…
ചരിത്ര വിജയം നേടിയ തിരുവനന്തപുരം കോർപറേഷനിൽ മേയർ സ്ഥാനത്തേക്ക് ബിജെപി ആരെ നിയോഗിക്കും ? ആർ ശ്രീലേഖ മേയർ ആയേക്കുമെന്ന്…
ധാക്ക : ബംഗ്ലാദേശിലെ മൈമെൻസിങ് ജില്ലയിൽ ഇസ്‌ലാമിസ്റ്റുകൾ കൊന്ന് കത്തിച്ച ഹിന്ദു യുവാവ് ദീപു ചന്ദ്ര ദാസ് മതനിന്ദ നടത്തിയതിന്…