കണ്ണൂർ:തലശ്ശേരിയിൽ സംഘർഷത്തിനിടെ കത്തിക്കുത്തേറ്റ സംഭവത്തിൽ മരണം രണ്ടായി.തലശേരി നിട്ടൂര്‍ സ്വദേശികളായ ഖാലിദ് (52), ഷമീർ എന്നിവരാണ് കൊല്ലപ്പെട്ടത്.
ഓട്ടോറിക്ഷ വിറ്റതുമായി ബന്ധപ്പെട്ട വാക്ക് തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചതെന്നാണ് വിവരം. നിട്ടൂര്‍ സ്വദേശിയായ ഷാനിബിനും കുത്തേറ്റിട്ടുണ്ട്. ഇയാളുടെ പരുക്ക് ഗുരുതരമല്ല എന്നാണ് ആശുപത്രി അധികൃതര്‍ അറിയിക്കുന്നത്. ഖാലിദിനെ കുത്തിയ പാറായി ബാബുവിനായി പോലീസ് അന്വേഷണം തുടങ്ങി. ഷമീറിനെ കുത്തിയത് ആരാണെന്ന് വ്യക്തമായിട്ടില്ല. വൈകിട്ട് ആറ് മണിയോടെ തലശ്ശേരി സഹകരണ ആശുപത്രിക്ക് മുന്നിൽ വച്ചാണ് സംഘർഷമുണ്ടായത്.

