ബംഗളൂരു: വ്യക്തമായ ഭൂരിപക്ഷത്തോടെ തെരഞ്ഞെടുക്കപ്പെട്ടിട്ടും കർണ്ണാടക കോൺഗ്രസിൽ ചേരിപ്പോര്. സിദ്ധരാമയ്യ വിഭാഗവും ഡി കെ ശിവകുമാർ വിഭാഗവും തമ്മിലാണ് അധികാര വടംവലി. രണ്ടുവർഷത്തേക്കെങ്കിലും തന്നെ മുഖ്യമന്ത്രിയാക്കിയേ മതിയാകൂ എന്ന് ശഠിക്കുകയാണ് മുതിർന്ന നേതാവ് സിദ്ധരാമയ്യ. ഇത് തന്റെ അവസാന തെരഞ്ഞെടുപ്പാണെന്ന നിലപാടുകൊണ്ടാണ് സിദ്ധരാമയ്യ സമ്മർദ്ദം ചെലുത്തുന്നത്. മാത്രമല്ല 75 % ശതമാനം എം എൽ എ മാരും തന്നെ പിന്തുണക്കുന്നതായും സിദ്ധരാമയ്യ അവകാശപ്പെടുന്നു. അതേസമയം പാർട്ടിയുടെ വിജയത്തിൽ നിർണ്ണായക പങ്കുവഹിച്ചത് താനാണെന്നും നേതൃത്വം തന്നെ ഏൽപ്പിച്ചത് വൃത്തിയായി ചെയ്തുവെന്നും മന്ത്രിസഭയുടെ നേതൃത്വത്തിന് താൻ അർഹനാണെന്ന നിലപാടിലാണ് ഡി കെ. ഇരു നേതാക്കൾക്കും വേണ്ടി അനുയായികൾ ഫ്ളക്സ് ബോർഡുകൾ നിരത്തി കാത്തിരിക്കുകയാണ്. നിയമസഭാ കക്ഷി നേതാവിനെ തെരഞ്ഞെടുക്കാൻ ഇന്നലെ ചേർന്ന യോഗം തീരുമാനമെടുക്കാതെ പിരിഞ്ഞിരുന്നു. തീരുമാനം ഹൈക്കമാൻഡിന് വിട്ട് യോഗം അവസാനിപ്പിക്കുകയായിരുന്നു. കേന്ദ്ര നിരീക്ഷകരുടെ സാന്നിധ്യത്തിലായിരുന്നു യോഗം.
അതേസമയം കേന്ദ്ര നിരീക്ഷകർ ദില്ലിയിൽ തിരിച്ചെത്തിയിട്ടുണ്ട്. ആദ്യ രണ്ടുവർഷത്തെ മുഖ്യമന്ത്രിയായി സിദ്ധരാമയ്യ ഇന്ന് തന്നെ പ്രഖ്യാപിക്കപ്പെട്ടേക്കുമെന്നാണ് സൂചന. ആഭ്യന്ത വകുപ്പടക്കം ഉപമുഖ്യമന്ത്രി പടം ഡി കെ ശിവകുമാറിന് നൽകിയേക്കും. ഉപമുഖ്യമന്ത്രി പദത്തിനായി എം പി പാട്ടീലിനെ പദവി നൽകാതെ മറ്റേതെങ്കിലും രീതിയിൽ അനുനയിപ്പിക്കാനാണ് നേതൃത്വം ശ്രമിക്കുന്നത്. സിദ്ദരാമയ്യയെയും ഡി കെ ശിവകുമാറിനെയും നേതൃത്വം ദില്ലിക്ക് വിളിപ്പിച്ചെങ്കിലും, താൻ ദില്ലിക്ക് പോകുന്ന കാര്യം തീരുമാനിച്ചിട്ടില്ലെന്നാണ് ഡി കെ മാദ്ധ്യമപ്രവർത്തകരോട് പറഞ്ഞത്. മുഖ്യമന്ത്രി പദം പങ്കിട്ടെടുക്കാൻ സിദ്ധരാമയ്യ തയ്യാറാണെന്ന രീതിയിലുള്ള റിപ്പോർട്ടുകളും പുറത്തുവരുന്നുണ്ട്. രണ്ട് വർഷം താനും പിന്നീട് ഡി കെ ശിവകുമാറും മുഖ്യമന്ത്രിയാകുമെന്ന ഫോർമുല സിദ്ധരാമയ്യ മുന്നോട്ടുവച്ചെന്നാണ് എ ഐ സി സി വൃത്തങ്ങൾ നൽകുന്ന സൂചന.
പുതുവത്സരാഘോഷങ്ങളിലേക്ക് കടക്കാനിരിക്കെ, സൊമാറ്റോ, സ്വിഗ്ഗി, ബ്ലിങ്കിറ്റ്, സെപ്റ്റോ, ആമസോൺ, ഫ്ലിപ്കാർട്ട് തുടങ്ങിയ മുൻനിര ഓൺലൈൻ പ്ലാറ്റ്‌ഫോമുകളിലെ ഡെലിവറി തൊഴിലാളികൾ നാളെ…
തുറമുഖ നഗരമായ മുക്കല്ലയിൽ സൗദി അറേബ്യ നടത്തിയ വ്യോമാക്രമണത്തെത്തുടർന്ന് യെമനിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. അതിർത്തിയിൽ 72 മണിക്കൂർ നിരോധനവും ഏർപ്പെടുത്തിയിട്ടുണ്ട്.…
ആർട്ടിഫിഷ്യൽ ഇന്റലിജൻസ് വിപണിയിലെ ആധിപത്യത്തിനായി വൻകിട കമ്പനികൾ തമ്മിലുള്ള മത്സരം മുറുകുന്നതിനിടെ, ഗൂഗിളിന്റെ എഐ ടൂളായ ജെമിനി വൻ മുന്നേറ്റം…
തിരുവനന്തപുരം: ശബരിമല സ്വർണ്ണക്കൊള്ള കേസിൽ മണിയെയും ബാലമുരുകനെയും ശ്രീകൃഷ്ണനെയും എസ്‍ഐടി ചോദ്യം ചെയ്ത് വിട്ടയച്ചു. ഈഞ്ചയ്ക്കലിലെ ക്രൈംബ്രാഞ്ച് ഓഫീസിലായിരുന്നു ചോദ്യം…
പന്തളം കൊട്ടാരം നിർവ്വാഹക സംഘത്തിന്റെ വാർഷിക പൊതുയോഗം ഡിസംബർ 28-ന് കൈപ്പുഴ പുത്തൻകോയിക്കൽ (വടക്കേമുറി) കൊട്ടാരത്തിൽ വെച്ച് പ്രൗഢഗംഭീരമായി നടന്നു.…
ബംഗ്ലാദേശിൽ ന്യൂനപക്ഷ വിഭാഗങ്ങൾക്ക് നേരെയുള്ള അക്രമങ്ങൾ തുടരുന്നതിനിടയിൽ, വീണ്ടും ഒരു ഹിന്ദു യുവാവ് കൂടി കൊല്ലപ്പെട്ടു. മൈമെൻസിംഗ് ജില്ലയിലെ ഭാലുക്ക…