Saturday, December 13, 2025

‘അതിഥി’യിൽ നിന്നും കോണ്‍ഗ്രസിനു തിരിച്ചടി; സോണിയയുടെ തട്ടകത്തിൽ ബിജെപിയ്ക്കായി വോട്ടുവാരി 34ക്കാരി അതിഥി സിംഗ് | Congress- Adhithi Singh- Raybeli

ലക്‌നൗ: നെഹ്‌റു കുടുംബത്തിന്റേ എക്കാലത്തെയും തട്ടകമായിരുന്ന റായ്ബറേലിയില്‍ മിന്നും വിജയം നേടി അതിഥി സിംഗ് താരമായി. ഒരു ലക്ഷത്തില്‍ കൂടുതൽ വോട്ടുകളും, 7,175 വോട്ടുകളുടെ ഭൂരിപക്ഷത്തിലുമായിരിന്നു അതിഥി വിജയം നേടിയത്. കോൺഗ്രസ്സ് സ്ഥാനാര്‍ത്ഥി മനീഷ് ചൗഹാന്‍ വെറും 14,884 വോട്ടുകൽ മാത്രമാണ് നേടിയത്.

കോണ്‍ഗ്രസിന്റെ ഉറച്ച കോട്ടയായിരുന്ന റായ്ബറേലിയിൽ നിന്നും, 2017ലെ തെരഞ്ഞെടുപ്പില്‍ അതിഥി സിംഗ് 62.95 ശതമാനം വോട്ട് കരസ്ഥമാക്കി കോണ്‍ഗ്രസിന് വിജയം നേടികൊടുത്തിരിന്നു. ഉത്തര്‍പ്രദേശിൽ കോണ്‍ഗ്രസിന്റെ ശക്തിയായി നേതൃത്വം കണക്കാക്കിയിരുന്ന നേതാവായിരുന്നു 34കാരിയായ അതിഥി. എന്നാൽ പാർട്ടിയുടെ വിശ്വസ്ഥയായിരുന്ന ഇവര്‍ പാര്‍ട്ടിഉപേക്ഷിച്ചത് കോണ്‍ഗ്രസിന് കനത്തതിരിച്ചടിയായിരുന്നു.പാര്‍ട്ടിയുമായി തെറ്റിയ അതിഥി 2021ൽ ബിജെപിയില്‍ എത്തി. കോണ്‍ഗ്രസ് ജനങ്ങളെ ദ്രോഹിക്കുന്നു എന്നു ആരോപിച്ചായിരുന്നു അതിഥി പാര്‍ട്ടി വിട്ടത്.

Related Articles

Latest Articles