കോണ്‍ഗ്രസ് പടയൊരുക്കങ്ങള്‍ പാളുന്നു ; വിശാല പ്രതിപക്ഷ സഖ്യസ്വപ്നം പൊളിഞ്ഞു; രാഷ്ട്രീയസഖ്യങ്ങൾ ഒരുക്കി തെര‍ഞ്ഞെടുപ്പിനെ നേരിടാന്‍ തയ്യാറെടുത്ത് ബിജെപി

ദില്ലി: ബിജെപിക്കെതിരായ കോൺഗ്രസിന്‍റെ വിശാല സഖ്യസ്വപ്നങ്ങൾ അവസാനിച്ചു.
ബിഹാറൊഴികെ മറ്റൊരിടത്തും മഹാസഖ്യ നീക്കം വിജയിപ്പിക്കാനാകാതെ കോണ്‍ഗ്രസ് മുട്ടുമടക്കി.

സഖ്യകക്ഷികളെ കൈവിടാതെയും ചെറുസഖ്യങ്ങൾ ഉണ്ടാക്കിയും ബിജെപി പടയൊരുക്കങ്ങളില്‍ ഒരു പിടി മുന്നിലെത്തി. സര്‍ക്കാര്‍ വിരുദ്ധ വികാരം അടിച്ചേല്‍പ്പിച്ച് വിശാല സഖ്യങ്ങള്‍ രൂപപ്പെടുത്താമെന്ന കോണ്‍ഗ്രസിന്‍റെ മോഹങ്ങള്‍ക്ക് തിരിച്ചടിയായി.

ബിഹാറിൽ മഹാസഖ്യം യാഥാര്‍ഥ്യമായെങ്കിലും ചോദിച്ച സീറ്റ് പാര്‍ട്ടിക്ക് കിട്ടിയില്ല. എൻഡിഎയിൽ നിന്ന് ഉപേന്ദ്ര കുശ് വാഹയുടെ പാര്‍ട്ടിയെ പ്രതിപക്ഷ ചേരിയിലെത്തിക്കാനായതാണ് ആകെ ഉള്ള നേട്ടം. ഉത്തര്‍ പ്രദേശിൽ എസ്‍പി, ബിഎസ്‍പി സഖ്യം അമേഠിയും റായ് ബറേലിയും മാത്രം ഒഴിച്ചിട്ട് കോണ്‍ഗ്രസിനെ നാണം കെടുത്തി. ഇപ്പോള്‍ നീക്കുപോക്കിന് പോലും സാധ്യതില്ലാത്തവണ്ണം സഖ്യവും കോണ്‍ഗ്രസും അകന്നിരിക്കുകയാണ്. രാജ്യത്ത് ഒരിടത്തും കോണ്‍ഗ്രസുമായി സഖ്യമുണ്ടാക്കില്ലെന്ന് ബിഎസ്‍പി ഇതിനിടെ പരസ്യമായി പ്രഖ്യാപിക്കുകയും ചെയ്തു.

കര്‍ണാടകയിൽ സിറ്റിങ് സീറ്റ് വിട്ടു കൊടുത്താണ് ജെഡിഎസിനെ ഒപ്പം നിര്‍ത്തുന്നത്. മഹാരാഷ്ട്രയിൽ എൻസിപിക്ക് അപ്പുറം പുതിയ പാര്‍ട്ടിയെ കൊണ്ടു വരാനാകട്ടെ കോൺഗ്രസിനായില്ല.

ബംഗാളിൽ സിപിഎമ്മുമായി കോൺഗ്രസ് ഉണ്ടാക്കാൻ ശ്രമിച്ച ധാരണ പൊളിഞ്ഞു. ടിഡിപിയുമായുള്ള സഖ്യം തെലങ്കാന തിരഞ്ഞെടുപ്പിലെ തിരിച്ചടിയോടെ വേണ്ടെന്നു വെച്ചു. ദില്ലിയിൽ എഎപിയുമായി ലക്ഷ്യംവച്ച സഖ്യം പാര്‍ട്ടിക്കുള്ളിലെ ഭിന്നതയിൽ തട്ടി എങ്ങുമെത്താതെ പോയി.

ബിഹാറിൽ മഹാസഖ്യത്തെ നേരിടാൻ നിതീഷ് കുമാറുമായി ബിജെപി സഖ്യമുണ്ടാക്കി. രാജ്യസഭാ സീറ്റ് വാഗ്ദാനം ചെയ്തു രാം വിലാസ് പാസ്വാനെയും ഒപ്പം നിര്‍ത്തി. പരസ്പരം നിരന്തരം വിമര്‍ശനം തുടരുന്നുണ്ടെങ്കിലും മഹാരാഷ്ട്രയിൽ ശിവസേനയുമായുള്ള സഖ്യം ബിജെപി തുടരുന്നു. നിയമസഭയിൽ തുല്യ സീറ്റ് വേണമെന്ന ശിവസേനയുടെ ആവശ്യം ബിജെപി പരിഗണിച്ചു.

തമിഴ്‍നാട്ടിൽ എഐഡിഎംകെയുമായും ബിജെപി സഖ്യമുണ്ടാക്കി. പഞ്ചാബിൽ അകാലി ദളുമായുള്ള സഖ്യം തുടരുന്നു. വടക്കു കിഴക്കൻ സംസ്ഥാനങ്ങളിലെ ചെറുപാര്‍ട്ടികളുമായും ബിജെപിക്ക് സഖ്യമുണ്ടാക്കാനായി. പൗരത്വ ബില്ലിൽ പിണങ്ങിയ അസം ഗണ പരിഷത്തിനെ അടക്കം തിരികെ കൊണ്ടു വന്ന് വടക്കു കിഴക്കൻ സംസ്ഥാനങ്ങളിൽ കോണ്‍ഗ്രസ് വിരുദ്ധ സഖ്യം രൂപീകരിക്കാനും ബിജെപിക്കായി. ആന്ധ്രയിലെ വൈഎസ്ആര്‍ കോണ്‍ഗ്രസും തെലങ്കാനയിൽ ടിആര്‍എസും ബിജെപിക്ക് ഒപ്പമുണ്ട്.

Anandhu Ajitha

Recent Posts

ഗാസയിൽ ഇസ്രായേലിന് പാറാവ് നിൽക്കാൻ പാകിസ്ഥാനോട് ട്രമ്പിന്റെ നിർദേശം! വെട്ടിലായി അസിം മുനീർ !

ആഗോള രാഷ്ട്രീയത്തിന്റെ ചതുരംഗപ്പലകയിൽ പാകിസ്ഥാൻ ഇന്ന് സങ്കീർണ്ണമായ ഒരു ഘട്ടത്തിലൂടെയാണ് കടന്നുപോകുന്നത്. പലസ്തീനോടും ഹമാസ് പോലെയുള്ള ഭീകരസംഘടനകളോടുമുള്ള ഐക്യദാർഢ്യം പാകിസ്ഥാന്റെ…

6 hours ago

പോറ്റിയെ കേറ്റിയേ പാരഡി പാട്ടിൽ കേസെടുത്തു ! മതവികാരം വ്രണപ്പെടുത്തിയെന്ന് പോലീസ്

‘പോറ്റിയെ കേറ്റിയേ’ പാരഡി പാട്ടിൽ പോലീസ് കേസെടുത്തു. തിരുവനന്തപുരം സൈബര്‍ പോലീസിന്റേതാണ് നടപടി. ബിഎന്‍എസ് 299, 353 1 സി…

6 hours ago

മസാല ബോണ്ടിലെ കാരണം കാണിക്കൽ നോട്ടീസ്;തുടർനടപടി സ്റ്റേ ചെയ്ത ഉത്തരവിനെതിരെ ഹൈക്കോടതി ഡിവിഷൻ ബെഞ്ചിനെ സമീപിച്ച് ഇഡി ; സിംഗിള്‍ ബഞ്ച് ഉത്തരവ് അധികാര പരിധി മറികടന്നെന്ന് ഏജൻസി

കൊച്ചി: മസാല ബോണ്ടുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിക്കും കിഫ്ബിക്കും നല്‍കിയ കാരണം കാണിക്കല്‍ നോട്ടീസിലെ തുടർ നടപടികൾ സ്റ്റേ ചെയ്ത ഹൈക്കോടതി…

6 hours ago

ഇന്ത്യൻ മാതൃകയിൽ തിരിച്ചടിക്കൊരുങ്ങി അഫ്‌ഗാനിസ്ഥാൻ ! കുനാർ നദിയിൽ ഡാം നിർമ്മിക്കും ; പാകിസ്ഥാൻ വരണ്ടുണങ്ങും

അതിർത്തി സംഘർഷത്തെ തുടർന്ന് ചെക്പോസ്റ്റുകൾ അടച്ച പാകിസ്ഥാന് ഇന്ത്യൻ മാതൃകയിൽ തിരിച്ചടി നൽകാൻ അഫ്‌ഗാനിസ്ഥാൻ. പഹൽഗാം ഭീകരാക്രമണത്തിന് തിരിച്ചടിയായി സിന്ധു…

9 hours ago

കേരള സർവകലാശാലയിലും മുട്ട് മടക്കി സംസ്ഥാനസർക്കാർ ! ഭാരതാംബയുടെ ചിത്രം വച്ച പരിപാടി റദ്ദാക്കി വിവാദത്തിലായ കേരള സര്‍വകലാശാല രജിസ്ട്രാര്‍ അനില്‍ കുമാറിനെ മാറ്റി

തിരുവനന്തപുരം : ഭാരതാംബയുടെ ചിത്രം വച്ച പരിപാടി റദ്ദാക്കി വിവാദം സൃഷ്ടിച്ച കേരള സര്‍വകലാശാല രജിസ്ട്രാര്‍ അനില്‍കുമാറിനെ മാറ്റി. ഡെപ്യൂട്ടേഷന്‍…

10 hours ago

സിഡ്‌നി ജിഹാദിയാക്രമണം! മുഖ്യപ്രതി നവീദ് അക്രത്തിന് ബോധം തെളിഞ്ഞു; വെളിവാകുന്നത് ഐസിസ് ബന്ധം; ചോദ്യം ചെയ്യൽ ഉടൻ ആരംഭിക്കും

സിഡ്‌നി : ഓസ്‌ട്രേലിയയിലെ ബോണ്ടി ബീച്ചിൽ ഹനുക്ക ആഘോഷങ്ങൾക്കിടെ 15 പേരുടെ മരണത്തിനിടയാക്കിയ ജിഹാദിയാക്രമണത്തിലെ മുഖ്യപ്രതി നവീദ് അക്രം (24)…

10 hours ago