എറുണാകുളം: ലോക്‌സഭാ സ്ഥാനാര്‍ത്ഥിയായി എറണാകുളത്ത് മത്സരിക്കാനൊരുങ്ങുന്പോള്‍ ശുഭ പ്രതീക്ഷയാണ് തനിക്ക് ഉള്ളതെന്ന് അല്‍ഫോന്‍സ് കണ്ണന്താനം. മോദിയുടെ പ്രവര്‍ത്തനങ്ങളും സ്ഥാനാര്‍ത്ഥിയെന്ന നിലയിലുള്ള തന്റെ മികവും വോട്ടായി മാറുമെന്ന് കണ്ണന്താനം തറപ്പിച്ചു പറയുന്നു.
2006 ല്‍ നിയമസഭാ സ്ഥാനാര്‍ത്ഥിയായി മത്സരിക്കാനെത്തിയ ദിനങ്ങള്‍ കണ്ണന്താനം ഓര്‍ക്കുന്നു. വോട്ടപേക്ഷിക്കാനായി കോട്ടയം റെയില്‍വേ സ്‌റ്റേഷനിലേക്ക് എത്തിയപ്പോള്‍ ആരും ഉണ്ടായിരുന്നില്ല സ്വീകരിക്കാന്‍. കണ്ട് പരിചയമുള്ള പോര്‍ട്ടര്‍മാര്‍ ‘എന്തിനാ വന്നതെന്ന് ചോദിച്ചു. ‘മത്സരിക്കാനാണ് വന്നതെ’ന്ന് താന്‍ അവര്‍ ചിരിച്ചു. അവരോടൊപ്പം പോയി ചായ കുടിച്ച് പിരിഞ്ഞ താന്‍ അന്ന് വെറും 34 ദിവസം കൊണ്ട് കാഞ്ഞിരപ്പള്ളിയില്‍ നിന്നും നിയമസഭയില്‍ എത്തിയത്- കണ്ണന്താനം ഓർമിച്ചെടുത്തു.
വലിയ സ്വീകരണം ലഭിക്കുമെന്ന് പ്രതീക്ഷിച്ച് നിരാശനായത് പോലെ ഇത്തവണ ഉണ്ടാവില്ലെന്നും മികച്ച വരവേല്‍പ്പുണ്ടാകുമെന്നും കണ്ണന്താനം പറയുന്നു. കേന്ദ്രമന്ത്രിയായ കാലത്ത് കൊച്ചിയെ ലോക ടൂറിസം ഭൂപടത്തില്‍ എത്തിക്കാന്‍ കഴിഞ്ഞുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കൊച്ചിക്കാര്‍ക്ക് തന്നെ നല്ലതു പോലെ അറിയാം. ഡല്‍ഹി കമ്മീഷറായും എംഎല്‍എ ആയും ചെയ്ത കാര്യങ്ങളൊക്കെ എല്ലാവര്‍ക്കും അറിയാമെന്നും ജയം ഉറപ്പാണെന്നും അദ്ദേഹം വ്യക്തമാക്കി.
ജയ്സാല്‍മീര്‍/ജയ്പൂര്‍ : അതിര്‍ത്തി ജില്ലയായ രാജസ്ഥാനിലെ ജയ്സാല്‍മീറില്‍ വിദ്യാഭ്യാസ സേവനങ്ങളുടെയും സഹായങ്ങളുടെയും മറവില്‍ നടന്ന വന്‍ വിദേശ സാമ്പത്തിക ഇടപാടുകളും…
ഇന്ത്യയില്‍ കുട്ടികള്‍ക്കെതിരെയുള്ള ഓണ്‍ലൈന്‍ ലൈംഗിക അതിക്രമങ്ങള്‍ക്കും ചൂഷണങ്ങള്‍ക്കും (Child Sexual Abuse Material - CSAM) എതിരെ പോരാടാന്‍ പുതിയൊരു…
ന്യൂയോര്‍ക്കില്‍ നടന്ന 81-ാമത് യുഎന്‍ ജനറല്‍ അസംബ്ലി യോഗത്തിനിടയില്‍, ഇന്ത്യയുടെ ദീര്‍ഘകാല ആവശ്യമായ ഐക്യരാഷ്ട്രസഭ സുരക്ഷാ സമിതിയിലെ (UNSC) സ്ഥിരാംഗത്വത്തിന്…
ആഗോള ഭൗമരാഷ്ട്രീയ സംഘര്‍ഷങ്ങള്‍ മൂര്‍ച്ഛിക്കുന്ന പശ്ചാത്തലത്തില്‍, ഏകധ്രുവ ലോകക്രമത്തിനെതിരെയും കാലഹരണപ്പെട്ട അന്താരാഷ്ട്ര സംവിധാനങ്ങള്‍ക്കെതിരെയും കടുത്ത മുന്നറിയിപ്പുമായി ഇന്ത്യ. ഐക്യരാഷ്ട്രസഭയിലെ 'പി4എം'…
സ്വാതന്ത്ര്യദിനത്തിന് തൊട്ടുമുമ്പ് രാജ്യത്തെ 14 സംസ്ഥാനങ്ങളില്‍ നിന്നായി 253 പേരെ സുരക്ഷാ ഏജന്‍സികള്‍ കസ്റ്റഡിയിലെടുത്ത സംഭവം ഇന്ത്യയിലെ ഭീകരവാദത്തിന്റെ പ്രവര്‍ത്തന…
ഇന്ത്യന്‍ കരസേനയുടെ പ്രധാന യുദ്ധടാങ്കുകളായ T-72, T-90 എന്നിവയുടെ പ്രവര്‍ത്തനക്ഷമതയും പ്രതിരോധശേഷിയും വര്‍ധിപ്പിക്കുന്നതിനായി പ്രതിരോധ മന്ത്രാലയം 586 കോടി രൂപയുടെ…