ദില്ലി :കോൺഗ്രസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിനുള്ള പ്രചാരണം മുറുകവെ സ്ഥാനാർഥികളിൽ ഒരാളായ ശശി തരൂരിനെ പാർലമെന്ററി സമിതി ചെയർമാനാക്കി കോൺഗ്രസ്. രാസവളം സമിതിയുടെ അധ്യക്ഷ സ്ഥാനത്തേക്കാണ് ശശി തരൂരിന്റെ പേര് നിർദേശിച്ചത്. ലോക്സഭയിൽ കോൺഗ്രസിന് അധ്യക്ഷ സ്ഥാനം ലഭിച്ച ഏക സമിതിയാണിത്.
നേരത്തെ ഐടി സമിതിയുടെ അധ്യക്ഷ സ്ഥാനത്ത് നിന്ന് കേന്ദ്രം തരൂരിനെ മാറ്റിയിരുന്നു. പുതിയ പാർലമെന്ററി സമിതികളെ തീരുമാനിച്ചപ്പോൾ കോൺഗ്രസിന് രാസവള സമിതി മാത്രമാണ് നൽകിയത്.
അതേസമയം പ്രസിഡന്റ് തെരഞ്ഞെടുപ്പിന്റെ പ്രചാരണം ശക്തമാക്കുകയാണ് ശശി തരൂരും മല്ലികാർജുന ഖാർഗെയും. ബിഹാറിലാണ് ഖാർഗെയുടെ പ്രചാരണ പരിപാടികൾ. ഉത്തർപ്രദേശിലാണ് തരൂർ പ്രചാരണം നടത്തുന്നത്.
ഹിന്ദു ജനസംഖ്യ ഇടിഞ്ഞതിന് കാരണം കോൺഗ്രസ്! പ്രീണന രാഷ്ട്രീയം ഇനി ജനങ്ങൾ അനുവദിക്കില്ലെന്ന് ബിജെപി |NARENDRA MODI| #modi #bjp…
താറാവ് കച്ചവടക്കാരനിൽ നിന്ന് ശതകോടികളുടെ അധിപനായ മെത്രാനായ കഥ !
കെ എസ് ആര് ടി സി ബസ് തടഞ്ഞ തിരുവനന്തപുരം മേയര്‍ ആര്യാ രാജേന്ദ്രനും ഭര്‍ത്താവ് സച്ചിന്‍ദേവ് എംഎല്‍എയ്ക്കും എതിരേ…
മൂന്ന് സ്വതന്ത്ര എംഎൽഎമാർ ബിജെപി സർക്കാരിനുള്ള പിന്തുണ പിൻവലിച്ചതോടെ ഭരണ പ്രതിസന്ധി രൂപപ്പെട്ട ഹരിയാനയിൽ നാല് ജെജെപി എംഎൽഎമാർ ബിജെപിയുമായി…
യാത്രക്കാരുടെ ദുരിതത്തിന് പരിഹാരമാകുന്നു. സമരം അവസാനിപ്പിക്കാൻ തയ്യാറാണെന്ന് എയർ ഇന്ത്യ എക്സ്പ്രസ് ജീവനക്കാർ അറിയിച്ചു. എയർ ഇന്ത്യ എക്സ്പ്രസ് ജീവനക്കാരും…
പരിഷ്കരിച്ച ഡ്രൈവിംഗ് ടെസ്റ്റ് നാളെ മുതൽ നടത്താനുറപ്പിച്ച് മോട്ടോര്‍ വാഹന വകുപ്പ് . ടെസ്റ്റിന് തീയതി ലഭിച്ച അപേക്ഷകർ സ്വന്തം…