Saturday, April 27, 2024
spot_img

കോൺഗ്രസ്സ് അദ്ധ്യക്ഷ തെരഞ്ഞെടുപ്പ് ; കോൺഗ്രസിന് ലഭിച്ച ഏക പാർലമെന്ററി സമിതി അധ്യക്ഷ സ്ഥാനം ശശി തരൂരിന് നൽകി എഐസിസി

ദില്ലി :കോൺഗ്രസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിനുള്ള പ്രചാരണം മുറുകവെ സ്ഥാനാർഥികളിൽ ഒരാളായ ശശി തരൂരിനെ പാർലമെന്ററി സമിതി ചെയർമാനാക്കി കോൺഗ്രസ്. രാസവളം സമിതിയുടെ അധ്യക്ഷ സ്ഥാനത്തേക്കാണ് ശശി തരൂരിന്റെ പേര് നിർദേശിച്ചത്. ലോക്‌സഭയിൽ കോൺഗ്രസിന് അധ്യക്ഷ സ്ഥാനം ലഭിച്ച ഏക സമിതിയാണിത്.

നേരത്തെ ഐടി സമിതിയുടെ അധ്യക്ഷ സ്ഥാനത്ത് നിന്ന് കേന്ദ്രം തരൂരിനെ മാറ്റിയിരുന്നു. പുതിയ പാർലമെന്ററി സമിതികളെ തീരുമാനിച്ചപ്പോൾ കോൺഗ്രസിന് രാസവള സമിതി മാത്രമാണ് നൽകിയത്.

അതേസമയം പ്രസിഡന്റ് തെരഞ്ഞെടുപ്പിന്റെ പ്രചാരണം ശക്തമാക്കുകയാണ് ശശി തരൂരും മല്ലികാർജുന ഖാർഗെയും. ബിഹാറിലാണ് ഖാർഗെയുടെ പ്രചാരണ പരിപാടികൾ. ഉത്തർപ്രദേശിലാണ് തരൂർ പ്രചാരണം നടത്തുന്നത്.

Related Articles

Latest Articles