ആലപ്പുഴ: : കോർപ്പറേഷനിൽ താത്കാലിക അടിസ്ഥാനത്തിൽ പാർട്ടി പ്രവർത്തകരെ കയറ്റാൻ ശ്രമിച്ച തിരുവനന്തപുരം മേയർ ആര്യാ രാജേന്ദ്രനെതിരെ ആഞ്ഞടിച്ച് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. മേയർക്ക് ഒരു നിമിഷം പോലും തുടരാൻ അർഹതയില്ലെന്ന് ചെന്നിത്തല തുറന്നടിച്ചു.
മന്ത്രിയായിരിക്കെ ഇ പി ജയരാജൻ ബന്ധുനിയമനത്തിന് കത്ത് എഴുതിയതിനു സമാനമായ സംഭവമാണിത്.ഇക്കാര്യത്തിൽ തന്നെയാണ് ഇ പി യും രാജിവച്ചത്.അതെ സാഹചര്യമാണ് ഇവിടെയും ഉണ്ടായിരിക്കുന്നത്.അതുകൊണ്ട് മേയർക്ക് ആ സ്ഥാനാതിരിക്കാൻ ഇനി യോഗ്യതയില്ലെന്നും ചെന്നിത്തല വ്യക്തമാക്കി.
കേരളത്തിലെ അഭ്യസ്തവിദ്യരായ തൊഴിലന്വേഷകരെ അവഹേളിക്കുകയാണ് സിപിഎം. സര്‍ക്കാര്‍ ജോലി ലഭിക്കാന്‍ സിപിഎമ്മിന്റെ ശുപാര്‍ശ വേണമെന്നത് അപമാനമാണ്. ചട്ടങ്ങളും നിയമങ്ങളും മറികടന്ന് താല്‍ക്കാലിക നിയമനത്തിന് സിപിഎം ജില്ലാ സെക്രട്ടറിയുടെ മുന്‍ഗണനാ പട്ടിക ചോദിച്ച തിരുവനന്തപുരം മേയറുടെ നടപടി നിയമവിരുദ്ധമാണ്. സത്യപ്രതിജ്ഞാ ലംഘനം നടത്തിയ മേയറെ പുറത്താക്കി നിയമനടപടി സ്വീകരിക്കണം.ചെന്നിത്തല വ്യക്തമാക്കി.

