പനാജി: കോൺഗ്രസ് എംഎൽഎയും മുൻ മുഖ്യമന്ത്രിയുമായ രവി നായിക് ബിജെപിയില്‍ ചേരുന്നു. മുഖ്യമന്ത്രി ഡോ. പ്രമോദ് സാവന്ദിന്റെ നേതൃത്വത്തില്‍ പാര്‍ട്ടി ആസ്ഥാനത്ത് സംഘടിപ്പിച്ച ചടങ്ങിലാണ് അദ്ദേഹം ബിജെപി അംഗത്വം സ്വീകരിച്ചത്. 990 കളുടെ തുടക്കത്തിൽ 27 മാസത്തിലധികം ഗോവ മുഖ്യമന്ത്രിയായിരുന്ന നായിക് കുറച്ച് നാളുകളായി പാർട്ടി നേതൃത്വവുമായി അകല്‍ച്ചയിലായിരുന്നു.
രവി നായിക് കൂടി കോണ്‍ഗ്രസ് വിടുന്നതോടെ ഗോവ നിയമസഭയില്‍ കോണ്‍ഗ്രസ് അംഗങ്ങളുടെ എണ്ണം മൂന്നായി ചുരുങ്ങും. 2017ലെ നിയമസഭ തെരഞ്ഞെടുപ്പില്‍ 40 അംഗ നിയമസഭയില്‍ 17 സീറ്റുകള്‍ കോണ്‍ഗ്രസ് നേടിയിരുന്നു. ഗോവയിൽ മാത്രമല്ല കോൺഗ്രസിൽ നിന്നും ആളുകൾ കൊഴിഞ്ഞു പോകുന്നത്. മറ്റ് സംസ്ഥാനങ്ങളിലും അവസ്ഥ സമാനമാണ്. അതേസമയം വിജയ് സർദേശായിയുടെ നേതൃത്വത്തിലുള്ള പ്രാദേശിക പാർട്ടിയായ ഗോവ ഫോർവേഡ് പാർട്ടിക്ക് ഈ ആഴ്ച ജയേഷ് സൽഗോങ്കർ എന്ന എംഎൽഎയെ നഷ്ടപ്പെട്ടിരുന്നു. ബിജെപിയില്‍ ചേരുന്നതിന് മുന്നോടിയായി അദ്ദേഹം, വെള്ളിയാഴ്ച നിയമസഭയിൽ നിന്നും പാർട്ടിയിൽ നിന്നും രാജിവെക്കുകയായിരുന്നു.
അബുദാബിയിൽ നടന്ന വാഹനാപകടത്തിൽ സഹോദരങ്ങളായ മൂന്ന് കുട്ടികളടക്കം നാല് മലയാളികൾ മരിച്ചു. മലപ്പുറം തൃപ്പനച്ചി കിഴിശ്ശേരി അബ്ദുൽലത്തീഫ്- റുക്‌സാന ദമ്പതികളുടെ…
‘അബ്സൊല്യൂട്ട് റിസോൾവ്’ എന്ന സൈനിക ദൗത്യത്തിലൂടെയാണ് വെനസ്വേലൻ പ്രസിഡന്റ് നിക്കോളാസ് മഡൂറോയെയും ഭാര്യയേയും അമേരിക്ക ബന്ദികളാക്കിയത്. അമേരിക്കൻ സൈന്യത്തിന്റെ 150…
വെനസ്വേലൻ പ്രസിഡന്റ് നിക്കോളാസ് മഡൂറോയെയും ഭാര്യയെയും അമേരിക്കൻ സൈന്യം പിടികൂടി ന്യൂയോർക്കിലെത്തിച്ചതിന് പിന്നാലെ ലാറ്റിൻ അമേരിക്കൻ രാജ്യങ്ങളിൽ സംഘർഷാവസ്ഥ പുകയുന്നു.…
ചണ്ഡിഗഡ്: പഞ്ചാബിലും ചണ്ഡിഗഡിലും ശൈത്യതരംഗവും കനത്ത മൂടൽമഞ്ഞും കാരണം കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം ജനുവരി 6 വരെ ഓറഞ്ച് അലർട്ട്…
അമൃത്സർ: പഞ്ചാബിലെ അമൃത്സറിൽ ആം ആദ്മി പാർട്ടിയുടെ പ്രാദേശിക നേതാവിനെ വെടിവെച്ചു കൊന്നു. ഗ്രാമത്തലവൻ കൂടിയായ ജർമൽ സിങാണ് കൊല്ലപ്പെട്ടത്.…
സുക്മ : ഛത്തീസ്ഗഢിലെ സുക്മയിലുണ്ടായ ശക്തമായ ഏറ്റുമുട്ടലിൽ അഞ്ച് സ്ത്രീകൾ ഉൾപ്പെടെ 12 കമ്മ്യൂണിസ്റ്റ് ഭീകരരെ വധിച്ച് സുരക്ഷാസേന .…