Monday, June 17, 2024
spot_img

മുന്‍ ഗോവ മുഖ്യമന്ത്രി രവി നായിക് ബിജെപിയില്‍; കോണ്‍ഗ്രസിന് വീണ്ടും തിരിച്ചടി

പനാജി: കോൺഗ്രസ് എംഎൽഎയും മുൻ മുഖ്യമന്ത്രിയുമായ രവി നായിക് ബിജെപിയില്‍ ചേരുന്നു. മുഖ്യമന്ത്രി ഡോ. പ്രമോദ് സാവന്ദിന്റെ നേതൃത്വത്തില്‍ പാര്‍ട്ടി ആസ്ഥാനത്ത് സംഘടിപ്പിച്ച ചടങ്ങിലാണ് അദ്ദേഹം ബിജെപി അംഗത്വം സ്വീകരിച്ചത്. 990 കളുടെ തുടക്കത്തിൽ 27 മാസത്തിലധികം ഗോവ മുഖ്യമന്ത്രിയായിരുന്ന നായിക് കുറച്ച് നാളുകളായി പാർട്ടി നേതൃത്വവുമായി അകല്‍ച്ചയിലായിരുന്നു.

രവി നായിക് കൂടി കോണ്‍ഗ്രസ് വിടുന്നതോടെ ഗോവ നിയമസഭയില്‍ കോണ്‍ഗ്രസ് അംഗങ്ങളുടെ എണ്ണം മൂന്നായി ചുരുങ്ങും. 2017ലെ നിയമസഭ തെരഞ്ഞെടുപ്പില്‍ 40 അംഗ നിയമസഭയില്‍ 17 സീറ്റുകള്‍ കോണ്‍ഗ്രസ് നേടിയിരുന്നു. ഗോവയിൽ മാത്രമല്ല കോൺഗ്രസിൽ നിന്നും ആളുകൾ കൊഴിഞ്ഞു പോകുന്നത്. മറ്റ് സംസ്ഥാനങ്ങളിലും അവസ്ഥ സമാനമാണ്. അതേസമയം വിജയ് സർദേശായിയുടെ നേതൃത്വത്തിലുള്ള പ്രാദേശിക പാർട്ടിയായ ഗോവ ഫോർവേഡ് പാർട്ടിക്ക് ഈ ആഴ്ച ജയേഷ് സൽഗോങ്കർ എന്ന എംഎൽഎയെ നഷ്ടപ്പെട്ടിരുന്നു. ബിജെപിയില്‍ ചേരുന്നതിന് മുന്നോടിയായി അദ്ദേഹം, വെള്ളിയാഴ്ച നിയമസഭയിൽ നിന്നും പാർട്ടിയിൽ നിന്നും രാജിവെക്കുകയായിരുന്നു.

Related Articles

Latest Articles