Thursday, December 18, 2025

മുസ്ലിം ലീഗിനെ പിളര്‍ത്താന്‍ കോണ്‍ഗ്രസ് നീക്കങ്ങള്‍ നടത്തുന്നു; ആരോപണവുമായി ഇടത് എംഎല്‍എ കെ.ടി.ജലീല്‍

കോഴിക്കോട്: മുസ്ലിം ലീഗിനെ പിളര്‍ത്താന്‍ കോണ്‍ഗ്രസ് നീക്കങ്ങള്‍ നടത്തുന്നുവെന്നാരോപിച്ച് ഇടത് എംഎല്‍എ കെ.ടി.ജലീല്‍ രംഗത്തെത്തി. ഷുക്കൂര്‍ വധക്കേസില്‍ പി.ജയരാജനെ രക്ഷിക്കാന്‍ പി.കെ.കുഞ്ഞാലിക്കുട്ടി ശ്രമിച്ചെന്ന ആരോപണത്തിന് പിന്നിൽ കോണ്‍ഗ്രസിന്റെ കറുത്ത കരങ്ങളാണെന്നും ജലീല്‍ വിമർശിച്ചു.

ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു കെ.ടി.ജലീലിന്റെ വിമർശനം. ലീഗില്‍ പിളര്‍പ്പ് ഭീഷണി സൃഷ്ടിച്ച് കോണ്‍ഗ്രസിന്റെ തൊഴുത്തില്‍ തന്നെ ലീഗിനെ കെട്ടി നിര്‍ത്തിക്കാനുള്ള ‘സുധാകര കുബുദ്ധി’ കാണാതെ പോയാല്‍ ഭാവിയില്‍ വലിയ വിലതന്നെയാകും ലീഗിന് നല്‍കേണ്ടി വരിക. നേതൃത്വവും അണികളും ഇത് തിരിച്ചറിഞ്ഞില്ലെങ്കിൽ ‘മുടക്കാചരക്കായി’ കേരള രാഷ്ട്രീയത്തില്‍ മുസ്ലിംലീഗ് മാറാനുള്ള സാധ്യത തള്ളിക്കളയാനാവില്ലെന്നും ജലീല്‍ ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നു.

Related Articles

Latest Articles