പത്തനംതിട്ട:വ്യാജ കത്ത് നൽകിയ ശേഷം ഗൃഹനാഥനിൽ നിന്നും പണം തട്ടിയ കേസിൽ കോൺഗ്രസ് നേതാവ് അറസ്റ്റിൽ.കോൺഗ്രസ് വാർഡ് പ്രസിഡന്റ് വി.കെ.ബിജുമോനാണ് അറസ്റ്റിലായത്.പട്ടികജാതി – വർഗ വികസന ഫെഡറേഷന്റെ ഇല്ലാത്ത ഓഫിസിന്റെ പേരിൽ വ്യാജ കത്ത് അയച്ചാണ് പണം തട്ടിയത്.
ഗൃഹനാഥന്റെ മകളുടെ വിവാഹത്തിനു പട്ടികജാതി വികസന വകുപ്പിൽനിന്നു ധനസഹായം ലഭിക്കുമെന്നു നേരത്തേ എസ്‌സി പ്രമോട്ടറായി ജോലി നോക്കിയിരുന്ന ബിജുമോൻ അറിയിച്ചിരുന്നു. ബിജു തന്നെ ബില്ലും അപേക്ഷയും നൽകി. ഇതനുസരിച്ച് വകുപ്പിൽ നിന്ന് 75,000 രൂപ അനുവദിച്ചു. ഇതു ഗൃഹനാഥനു ലഭിക്കുകയും ചെയ്തു. ഏതാനും ദിവസങ്ങൾക്കു ശേഷം പട്ടികജാതി–വർഗ സഹകരണ ഫെഡറേഷൻ, കലക്ടറേറ്റ്, കോട്ടയം എന്ന വിലാസത്തിൽ നിന്നു ഗൃഹനാഥനു കത്തു ലഭിച്ചു.
അധിക ധനസഹായം ലഭിക്കുമെന്നാണ് കത്തിൽ പറഞ്ഞിരുന്നത്. തുടർന്ന് ഗൃഹനാഥൻ കത്തുമായി ബിജുവിനെ സമീപിച്ചു. 8,000 രൂപ നൽകിയാൽ ജിഎസ്ടി ബിൽ തയാറാക്കി നൽകാമെന്നു ബിജു പറഞ്ഞതനുസരിച്ച് ആദ്യ ഗഡുവായി 4,000 രൂപ നൽകി. ബിജു തയാറാക്കി നൽകിയ ബില്ലുമായി ഗൃഹനാഥൻ കോട്ടയത്തെത്തി അന്വേഷിച്ചപ്പോഴാണ് പട്ടികജാതി – വർഗ വികസന ഫെഡറേഷനു കോട്ടയത്ത് ഓഫിസ് ഇല്ലെന്ന് അറിയുന്നത്. തുടർന്നു ബിജു ജിഎസ്ടി ബിൽ വാങ്ങിയ കടയെപ്പറ്റി എരുമേലിയിൽ അന്വേഷിച്ചു. അങ്ങനെയൊരു കടയും ഇല്ലെന്നും അറിഞ്ഞതോടെ പരാതി നൽകുകയായിരുന്നു. അറസ്റ്റിനു പിന്നാലെ ബിജുമോനെതിരെ കോൺഗ്രസ് നടപടിയെടുത്തു. കോൺഗ്രസ് ശ്രീനിപുരം വാർഡ് പ്രസിഡന്റ് വി. കെ. ബിജുമോനെ പാർട്ടി ചുമതലകളിൽ നിന്നു മാറ്റിനിർത്തിയതായി കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ടി.വി.ജോസഫ് അറിയിച്ചു.
തിരുവനന്തപുരം : നഗരസഭയിലെ കമ്പ്യൂട്ടര്‍ ദുരുപയോഗം ചെയ്ത് വ്യാജ രസീതുകള്‍ നിര്‍മ്മിച്ച് സാമ്പത്തിക ക്രമക്കേട് നടത്തിയ ബില്‍ കളക്ടര്‍/ക്ലാര്‍ക്ക് ശ്രീ.…
ദുബായില്‍ നിന്ന് ടെല്‍ അവീവിലേക്കുള്ള യാത്രയ്ക്കിടയില്‍ കോ-പൈലറ്റ് കുത്തിക്കൊലപ്പെടുത്താന്‍ ശ്രമിക്കുകയും വിമാനം തകര്‍ക്കാന്‍ ശ്രമിക്കുകയും ചെയ്ത വലിയ ദുരന്തം ഒഴിവാക്കിയ…
തിരുവനന്തപുരം : അടൂര്‍ പ്രകാശിന്റെ പരസ്യപ്രതികരണത്തിനെതിരെ മന്ത്രി കെ മുരളീധരന്‍. പറയാനുള്ളത് പാര്‍ട്ടി വേദികളില്‍ പറയണം. തന്നെ അറിയിക്കേണ്ട കാര്യങ്ങളെല്ലാം…
തിരുവനന്തപുരം: തുടര്‍ച്ചയായ വയറുവേദനയെ തുടര്‍ന്ന് നിംസ് മെഡിസിറ്റിയില്‍ ചികിത്സ തേടിയ ഒന്‍പതുകാരിയുടെ വയറ്റില്‍ നിന്ന് ശസ്ത്രക്രിയയിലൂടെ പുറത്തെടുത്തത് ഒരു കിലോ…
ദില്ലി : ബ്രിട്ടീഷ് ഭരണകാലത്ത് 1920-ല്‍ സ്വാതന്ത്ര്യസമര സേനാനി സുഭാഷ് ചന്ദ്രബോസ് സംസ്‌കൃതത്തില്‍ സിവില്‍ സര്‍വീസ് പരീക്ഷ എഴുതിയതിനെ പ്രധാനമന്ത്രി…
യു.ഡി.എഫ് കണ്‍വീനറായത് മുതല്‍ തനിക്ക് കടുത്ത അവഗണന നേരിടേണ്ടി വന്നെന്ന് അടൂര്‍ പ്രകാശ്. മുന്നണിയിലെ പല നിര്‍ണ്ണായക കാര്യങ്ങളും മാധ്യമങ്ങളിലൂടെയാണ്…