India

ബ്രിട്ടീഷ് ഭരണകാലത്ത്, 1920-ൽ സുഭാഷ് ചന്ദ്രബോസ് സിവില്‍ സര്‍വീസ് പരീക്ഷ എഴുതിയത് സംസ്‌കൃതത്തില്‍. യു.പി.എസ്.സി. ശതാബ്ദി ആഘോഷങ്ങളിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി

ദില്ലി : ബ്രിട്ടീഷ് ഭരണകാലത്ത് 1920-ല്‍ സ്വാതന്ത്ര്യസമര സേനാനി സുഭാഷ് ചന്ദ്രബോസ് സംസ്‌കൃതത്തില്‍ സിവില്‍ സര്‍വീസ് പരീക്ഷ എഴുതിയതിനെ പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രശംസിച്ചു. ഭാരത് മണ്ഡപത്തില്‍ നടന്ന യൂണിയന്‍ പബ്ലിക് സര്‍വീസ് കമ്മീഷന്റെ (യു.പി.എസ്.സി) ശതാബ്ദി ആഘോഷങ്ങളില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.കോടാനുകോടി യുവജനങ്ങളുടെ പ്രതീക്ഷകളുടെ ആഘോഷമാണ് ഈ ചടങ്ങെന്ന് വിശേഷിപ്പിച്ച പ്രധാനമന്ത്രി, ഓരോ ഇന്ത്യക്കാരനും ഈ സ്ഥാപനത്തില്‍ അര്‍പ്പിച്ചിരിക്കുന്ന വിശ്വാസത്തിന്റെ പ്രതീകമാണിതെന്നും കൂട്ടിച്ചേര്‍ത്തു.

ഈ നൂറ്റാണ്ടിന്റെ യാത്രയില്‍ തലമുറകളും സര്‍ക്കാരുകളും സിലബസുകളും മാറിയെങ്കിലും യു.പി.എസ്.സിയിലുള്ള വിശ്വാസം ഇന്നും അടിയുറച്ചുനില്‍ക്കുന്നുവെന്നും അതാണ് ഏറ്റവും വലിയ മുതല്‍കൂട്ടെന്നും മോദി പറഞ്ഞു. വേദിയില്‍ സജ്ജീകരിച്ചിരിക്കുന്ന ഗ്യാലറി സന്ദര്‍ശിക്കാന്‍ എല്ലാവരോടും അദ്ദേഹം ആവശ്യപ്പെട്ടു. ”ഗ്യാലറി കാണുന്നതിനിടയിലാണ് 1920-ല്‍ സുഭാഷ് ചന്ദ്രബോസ് ഈ പ്രക്രിയയിലൂടെ കടന്നുപോയ കാലത്തെക്കുറിച്ചുള്ള വിവരങ്ങള്‍ ഞാന്‍ കണ്ടത്. അന്ന് ബ്രിട്ടീഷുകാരുടെ ഭരണമായിരുന്നിട്ടും സംസ്‌കൃതത്തില്‍ ഒരു പരീക്ഷയുണ്ടായിരുന്നുവെന്നും സുഭാഷ് ബാബു തന്റെ പരീക്ഷ സംസ്‌കൃതം ഭാഷയിലാണ് എഴുതിയതെന്നും എനിക്ക് മനസ്സിലായി” എന്ന് പ്രധാനമന്ത്രി പറഞ്ഞു.

ബ്രിട്ടീഷ് രാജ് കാലത്തെ സ്ഥാപനത്തിന്റെ തുടക്കവും സ്വാതന്ത്ര്യാനന്തര കാലത്തെ അതിന്റെ പരിണാമവും തമ്മില്‍ താരതമ്യം ചെയ്ത അദ്ദേഹം, സ്വതന്ത്ര രാജ്യത്തിന്റെ സ്വപ്നങ്ങള്‍ സാക്ഷാത്കരിക്കുന്നതിലേക്ക് ഈ സംവിധാനം വിജയകരമായി ശ്രദ്ധ കേന്ദ്രീകരിച്ചതായി വ്യക്തമാക്കി.യു.പി.എസ്.സി അതിന്റെ ചരിത്രപരമായ ചുമതലകള്‍ ഭംഗിയായി നിര്‍വഹിച്ചുവെന്നും, എന്നാല്‍ ഇനി അടുത്ത 25 വര്‍ഷത്തിലേക്കാണ് ശ്രദ്ധ തിരിക്കേണ്ടതെന്നും മോദി പറഞ്ഞു. സ്വതന്ത്ര ഇന്ത്യയുടെ പുതിയ ഭരണകൂടത്തിന് ശക്തമായ അടിത്തറ നല്‍കിയ രാജ്യത്തിന്റെ ആദ്യ ആഭ്യന്തര മന്ത്രി സര്‍ദാര്‍ വല്ലഭ്ഭായ് പട്ടേലിന് പ്രധാനമന്ത്രി ആദരാഞ്ജലി അര്‍പ്പിച്ചു. ഈ സ്ഥാപനത്തെ മാറ്റിമറിച്ച് സ്വതന്ത്ര ഇന്ത്യയുടെ പ്രധാനപ്പെട്ട ഒരു തൂണായി മാറ്റിയ സര്‍ദാര്‍ പട്ടേലിന്റെ പ്രവര്‍ത്തനങ്ങളെ അദ്ദേഹം പ്രശംസിച്ചു.

”രാജ്യത്തിന്റെ പുനര്‍നിര്‍മ്മാണത്തിന് ആവശ്യമായിരുന്ന ഉരുക്കുപോലെയുള്ള അടിത്തറ (steel frame) നല്‍കിയത് സര്‍ദാര്‍ പട്ടേലാണ്,” മോദി പറഞ്ഞു. എല്ലാ വര്‍ഷവും ഏപ്രില്‍ 21 ആണ് സിവില്‍ സര്‍വീസസ് ദിനമായി ആചരിക്കുന്നത്. 1947-ല്‍ ഡല്‍ഹി മെറ്റ്കാഫ് ഹൗസില്‍ പ്രൊബേഷണറി സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥരെ അഭിസംബോധന ചെയ്തുകൊണ്ട് സര്‍ദാര്‍ പട്ടേല്‍ നടത്തിയ പ്രസംഗത്തിന്റെ ഓര്‍മ്മപ്പെടുത്തലായാണ് ഈ ദിനം ആചരിക്കുന്നത്. അന്ന് അദ്ദേഹം സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥരെ ഇന്ത്യയുടെ ”ഉരുക്കുതീരങ്ങള്‍ (steel frame of India)’ എന്നാണ് വിശേഷിപ്പിച്ചത്.യു.പി.എസ്.സി രേഖകള്‍ പ്രകാരം, ഈസ്റ്റ് ഇന്ത്യ കമ്പനിക്കായുള്ള സിവില്‍ സര്‍വന്റ്‌സിനെ കമ്പനി ഡയറക്ടര്‍മാരാണ് നാമനിര്‍ദ്ദേശം ചെയ്തിരുന്നത്. ഇന്ത്യയിലേക്ക് അയക്കുന്നതിന് മുന്‍പ് ലണ്ടനിലെ ഹെയ്‌ലിബറി കോളേജിലായിരുന്നു അവര്‍ക്ക് പരിശീലനം നല്‍കിയിരുന്നത്.

ബ്രിട്ടീഷ് പാര്‍ലമെന്റ് സെലക്റ്റ് കമ്മിറ്റിയുടെ ലോര്‍ഡ് മെക്കോലേയുടെ റിപ്പോര്‍ട്ടിനെ തുടര്‍ന്ന്, ഇന്ത്യയില്‍ മെറിറ്റ് അടിസ്ഥാനമാക്കിയുള്ള ആധുനിക സിവില്‍ സര്‍വീസ് എന്ന ആശയം 1854-ല്‍ അവതരിപ്പിക്കപ്പെട്ടു. ഇതിനായി 1854-ല്‍ ലണ്ടനില്‍ സിവില്‍ സര്‍വീസ് കമ്മീഷന്‍ രൂപീകരിക്കുകയും 1855-ല്‍ മത്സര പരീക്ഷകള്‍ ആരംഭിക്കുകയും ചെയ്തു. ഇന്ത്യയിലെ ആദ്യത്തെ പബ്ലിക് സര്‍വീസ് കമ്മീഷന്‍ 1926 ഒക്ടോബര്‍ 1-ന് രൂപീകൃതമായതോടെയാണ് യു.പി.എസ്.സിയുടെ ഔദ്യോഗിക യാത്ര ആരംഭിക്കുന്നത്. 1937 ഏപ്രില്‍ 1-ന് ഇത് ഫെഡറല്‍ പബ്ലിക് സര്‍വീസ് കമ്മീഷനായി മാറി. തുടര്‍ന്ന് 1950 ജനുവരി 26-ന് ഇന്ത്യന്‍ ഭരണഘടന നിലവില്‍ വന്നതിനുശേഷമാണ് ഫെഡറല്‍ പബ്ലിക് സര്‍വീസ് കമ്മീഷന്‍ യൂണിയന്‍ പബ്ലിക് സര്‍വീസ് കമ്മീഷനായി (യു.പി.എസ്.സി) മാറിയത്.

Sooryasurendran

Share
Published by
Sooryasurendran

Recent Posts

ഒക്ടോബര്‍ 10ലെ ജന്തര്‍ മന്തര്‍ പ്രതിഷേധത്തിന് അനുമതിയില്ല. ഒത്തുചേരലുകള്‍ നിയമവിരുദ്ധം, പങ്കെടുത്താല്‍ ദീര്‍ഘകാലം നിയമനടപടി നേരിടേണ്ടിവരും. സിജെപിക്ക് ദില്ലി പൊലീസ് ഡിസിപിയുടെ ശക്തമായ മുന്നറിയിപ്പ്

ദില്ലി : ഒക്ടോബര്‍ 10ന് ജന്തര്‍ മന്തറില്‍ നടത്താന്‍ ആഹ്വാനം ചെയ്ത സിജെപിയുടെ പ്രതിഷേധത്തിന് അനുമതി നല്‍കാനാകില്ലെന്ന് ദില്ലി പൊലീസ്…

11 hours ago

വോട്ട് മോഷണം ആരോപണങ്ങള്‍ക്ക് തെളിവെവിടെ. ഭരണഘടനാ സ്ഥാപനങ്ങളെ തകര്‍ക്കാനുള്ള നീക്കങ്ങള്‍ക്കെതിരെ 42 മുന്‍ ജഡ്ജിമാര്‍. ജനാധിപത്യത്തെ അസ്ഥിരപ്പെടുത്തരുതെന്ന് മുന്നറിയിപ്പ്

തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഉള്‍പ്പെടെയുള്ള ഭരണഘടനാ സ്ഥാപനങ്ങളെ ദുര്‍ബലപ്പെടുത്താനുള്ള ശ്രമങ്ങള്‍ക്കെതിരെ മുന്നറിയിപ്പുമായി 42 മുന്‍ ജഡ്ജിമാര്‍ തുറന്ന കത്ത് പുറത്തിറക്കി. ഇത്തരം…

11 hours ago

ജാഗ്രത പാലിക്കുക, വീടുകള്‍ക്കുള്ളില്‍ തന്നെ തുടരുക. ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ സൗദിയിലെ ഇന്ത്യന്‍ പൗരന്മാര്‍ക്ക് എംബസിയുടെ മുന്നറിയിപ്പ്

യമനിലെ ഹൂത്തി വിമതര്‍ സൗദി അറേബ്യയിലെ വിമാനത്താവളങ്ങള്‍ക്ക് നേരെ നടത്തുന്ന ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍, സൗദിയിലുള്ള ഇന്ത്യന്‍ പൗരന്മാര്‍ ജാഗ്രത പാലിക്കണമെന്നും…

12 hours ago

യുപിയില്‍ ടാങ്കര്‍ മറിഞ്ഞ് 14,000 ലിറ്റര്‍ ഡീസല്‍ റോഡില്‍. അപകടസാധ്യത വകവെക്കാതെ ഡീസല്‍ സംഭരിക്കാന്‍ ബക്കറ്റുകളുമായി നാട്ടുകാരുടെ പരക്കംപാച്ചില്‍

ഉത്തര്‍പ്രദേശിലെ സോണ്‍ഭദ്ര ജില്ലയില്‍ നിയന്ത്രണം വിട്ട ഇന്ധന ടാങ്കര്‍ മറിഞ്ഞ് ഏകദേശം 14,000 ലിറ്റര്‍ ഡീസല്‍ റോഡില്‍ ഒഴുകിപ്പരന്നതിനെ തുടര്‍ന്ന്…

12 hours ago

ചൂതാട്ടത്തിന് പണം കണ്ടെത്താന്‍ 14 വിവാഹങ്ങള്‍. ഒടുവില്‍ യുഎസ് യുവതിക്ക് തടവും കോടികളുടെ പിഴയും

തന്റെ ചൂതാട്ട ഭ്രമം തീര്‍ക്കാനായി ലാസ് വേഗാസില്‍ വെച്ച് 14 പുരുഷന്മാരെ വിവാഹം കഴിച്ച യുഎസ് വനിതയ്ക്ക് തടവുശിക്ഷയും 280,000…

12 hours ago