India

ഒന്‍പതുകാരിയുടെ വയറ്റില്‍ നിന്ന് ഒരു കിലോ മുടി പുറത്തെടുത്തു. കുട്ടിയ്ക്ക് നൂറില്‍ താഴെ ആളുകളില്‍ മാത്രം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ള അപൂര്‍വ രോഗം

തിരുവനന്തപുരം: തുടര്‍ച്ചയായ വയറുവേദനയെ തുടര്‍ന്ന് നിംസ് മെഡിസിറ്റിയില്‍ ചികിത്സ തേടിയ ഒന്‍പതുകാരിയുടെ വയറ്റില്‍ നിന്ന് ശസ്ത്രക്രിയയിലൂടെ പുറത്തെടുത്തത് ഒരു കിലോ തൂക്കം വരുന്ന തലമുടിക്കെട്ട്. ആശുപത്രിയിലെ പീഡിയാട്രിക് സര്‍ജറി വിഭാഗം സീനിയര്‍ കണ്‍സള്‍ട്ടന്റ് ഡോ. ബിജു ഐ.ജി. നായരുടെ നേതൃത്വത്തിലുള്ള ഡോക്ടര്‍മാരുടെ സംഘമാണ് ഈ അപൂര്‍വ്വ ശസ്ത്രക്രിയ വിജയകരമായി പൂര്‍ത്തിയാക്കിയത്.

തുടര്‍ച്ചയായ വയറുവേദനയും ഛര്‍ദിയുമായാണ് കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. അള്‍ട്രാസൗണ്ട്, സി.ടി. സ്‌കാന്‍ പരിശോധനകളില്‍ കുടലില്‍ ഗുരുതരമായ തടസ്സമുള്ളതായി കണ്ടെത്തി. ശസ്ത്രക്രിയയ്ക്ക് മുന്നോടിയായുള്ള എന്‍ഡോസ്‌കോപ്പിയില്‍ ആമാശയത്തിലും ചെറുകുടലിലുമായി വലിയ തലമുടിക്കെട്ട് അടിഞ്ഞുകൂടിയതായി സ്ഥിരീകരിച്ചു. നൂറില്‍ താഴെ ആളുകളില്‍ മാത്രം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ള ‘റപുന്‍സല്‍ സിന്‍ഡ്രോം’ (Rapunzel Syndrome) എന്ന അപൂര്‍വവും സങ്കീര്‍ണവുമായ രോഗമാണിതെന്ന് ഡോക്ടര്‍മാര്‍ വ്യക്തമാക്കി.

മാനസികസമ്മര്‍ദമോ അരക്ഷിതാവസ്ഥയോ കാരണം കുട്ടികള്‍ സ്വന്തം മുടി പറിച്ച് വിഴുങ്ങുന്ന ശീലത്തിലൂടെയാണ് ‘ട്രൈക്കോബെസോര്‍’ (Trichobezoar) എന്ന ഈ അവസ്ഥയുണ്ടാകുന്നത്. മാസങ്ങളോളം ആമാശയത്തില്‍ കിടക്കുന്ന മുടി ദഹിക്കാതെ കട്ടിയുള്ള തടസ്സമായി മാറുകയാണ് ചെയ്യുന്നത്. സങ്കീര്‍ണമായ ശസ്ത്രക്രിയയിലൂടെ ആമാശയത്തില്‍നിന്നും ചെറുകുടലില്‍നിന്നും മുടിയുടെ കെട്ട് പൂര്‍ണമായും നീക്കം ചെയ്തു. നിലവില്‍ ആരോഗ്യവതിയായ കുട്ടി സാധാരണ നിലയില്‍ ഭക്ഷണവും മറ്റും കഴിച്ചുതുടങ്ങിയെന്നും പൂര്‍ണസുഖം പ്രാപിച്ച് വീട്ടിലേക്ക് മടങ്ങിയെന്നും ആശുപത്രി അധികൃതര്‍ അറിയിച്ചു.

കുട്ടികളില്‍ കാണപ്പെടുന്ന ഇത്തരം അസാധാരണ ശീലങ്ങളും മാനസിക ബുദ്ധിമുട്ടുകളും തുടക്കത്തില്‍ തന്നെ തിരിച്ചറിഞ്ഞ് കൗണ്‍സിലിംഗും വൈദ്യസഹായവും നല്‍കാന്‍ മാതാപിതാക്കള്‍ ശ്രദ്ധിക്കേണ്ടതാണ്.

Sooryasurendran

Recent Posts

ശ്രീചിത്തിര ആട്ടത്തിരുനാൾ പുണ്യപൂജകൾക്കായി അയ്യപ്പസന്നിധി ഉണരുന്നു; ശബരിമല നട ഇന്ന് തുറക്കും!

സനാതന ധർമ്മ വിശ്വാസികളുടെ പുണ്യകേന്ദ്രമായ ശബരിമലയിൽ ശ്രീചിത്തിര ആട്ടത്തിരുനാൾ വിശേഷാൽ പൂജകൾക്കായി വിശുദ്ധ നട ഇന്ന് (നവംബർ 6) വൈകുന്നേരം…

5 hours ago

അസമിലെ കയ്യേറ്റമൊഴിപ്പിക്കൽ നടപടിക്കെതിരെ വ്യാജ ഇരവാദവുമായി അൽ ജസീറ: വസ്തുതകൾ വളച്ചൊടിക്കുന്ന മാധ്യമ കുപ്രചാരണങ്ങളെ തുറന്നുകാട്ടി അധികാരികൾ!

അസമിലെ ധുബ്രി ജില്ലയിൽ സർക്കാർ ഭൂമി തിരിച്ചുപിടിക്കാൻ ലക്ഷ്യമിട്ട് ഭരണകൂടം നടപ്പിലാക്കിയ നിയമപരമായ കയ്യേറ്റമൊഴിപ്പിക്കൽ നടപടിയെ വർഗീയവൽക്കരിച്ച് അന്താരാഷ്ട്ര മാധ്യമമായ…

1 day ago

രാഷ്ട്രീയ പ്രകടനങ്ങൾ ഡൽഹിയിലെ വ്യാപാര മേഖലയെ തകർക്കുന്നു: കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്ക് നേരെ കടുത്ത വിമർശനവുമായി വ്യാപാരികളുടെ സംഘടനയായ CAIT!

കഴിഞ്ഞ മാസം ഡൽഹിയിൽ നടന്ന രാഷ്ട്രീയ റാലികളും നിരന്തരമായ പ്രതിഷേധ സമരങ്ങളും തലസ്ഥാനത്തെ വാണിജ്യ പ്രവർത്തനങ്ങളെയും വ്യാപാരത്തെയും വലിയ രീതിയിൽ…

1 day ago

വൈദ്യുതി വാങ്ങലിൽ തർക്കം: കുറഞ്ഞ നിരക്കോ ആവശ്യസമയത്തെ ലഭ്യതയോ? ജിഎൻഎ കരാറിൽ കൂടുതൽ ചോദ്യങ്ങൾ ഉയരുന്നു

കേരളത്തിലെ വൈദ്യുതി പ്രതിസന്ധി പരിഹരിക്കാൻ സർക്കാർ മുന്നോട്ടുവെച്ച ജനറൽ നെറ്റ്‌വർക്ക് ആക്‌സസ് വഴിയുള്ള വൈദ്യുതി വാങ്ങൽ കരാർ പുതിയ വിവാദങ്ങൾക്ക്…

1 day ago

ട്രംപിനെ കൈവിട്ട് അമേരിക്ക! ഇറാൻ യുദ്ധം റിപ്പബ്ലിക്കൻ പാർട്ടിക്ക് തിരിച്ചടിയായോ?

അമേരിക്കൻ ഇടക്കാല തെരഞ്ഞെടുപ്പിൽ പ്രസിഡന്റ് ഡൊണാൾഡ് ട്രമ്പിന്റെ റിപ്പബ്ലിക്കൻ പാർട്ടിക്ക് കനത്ത തിരിച്ചടി. ജനപ്രതിനിധി സഭയിലും സെനറ്റിലും ഡെമോക്രാറ്റുകൾ നേട്ടമുണ്ടാക്കിയതോടെ…

1 day ago

അഭിറാം കൊലക്കേസ്: അന്വേഷണം ഉമറിന്റെ കാമുകിയിലേക്ക്

തിരുവനന്തപുരം : ശ്രീകാര്യത്ത് പതിനേഴുകാരനായ അഭിറാമിനെ കൊലപ്പെടുത്തിയ കേസിൽ അന്വേഷണം കൂടുതൽ പേരിലേക്ക് വ്യാപിക്കുന്നു. കേസിലെ രണ്ടാം പ്രതിയും കാപ്പാ…

1 day ago