Featured

ഹിന്ദി ഹൃദയ ഭൂമിയിൽ കാലുറയ്ക്കാതെ കോൺഗ്രസ്സ് ! ദയയില്ലാതെ ശിക്ഷിച്ച് ബിജെപി

എങ്ങനെയും ഭരണം തിരിച്ചു പിടിക്കാനുള്ള എന്തൊക്കെയോ കാട്ടി കൂട്ടലിലാണ് കോൺഗ്രസ്സ് ,
നിയമസഭാ തിരഞ്ഞെടുപ്പുകളിൽ നേരിട്ട കനത്ത പരാജയത്തിൽ നിന്ന് തിരിച്ചുവരാൻ പുതിയ മാറ്റങ്ങൾ ഒക്കെ പരീക്ഷിച്ചു കൊണ്ടിരിക്കുകയാണ് കോൺഗ്രസ് നേതൃത്വം . ഛത്തീസ്ഗഡിലും രാജസ്ഥാനിലുമായിരുന്നു കോൺഗ്രസിന് ഭരണം നഷ്ടമായത്.

ബിജെപിയിൽ നിന്ന് ഭരണം തിരിച്ചുപിടിക്കാനാകാതെ പോകുകയും എംഎൽഎമാരുടെ സംഖ്യയിൽ ഇടിവും സംഭവിച്ച മധ്യപ്രദേശിലാണ് മാറ്റത്തിന്റെ ആദ്യ ചലനങ്ങൾ. മുൻ മുഖ്യമന്ത്രിയും മുതിർന്ന നേതാവുമായ കമൽനാഥിനെ സംസ്ഥാന അധ്യക്ഷ സ്ഥാനത്തുനിന്ന് നേതൃത്വം നീക്കി. മറ്റ് പിന്നാക്ക വിഭാഗത്തിൽ തന്നെ ഉൾപ്പെട്ട ജിത്തു പട്‌വാരിക്കാണ് സംസ്ഥാനത്ത് കോൺഗ്രസിനെ നയിക്കാനുള്ള ഉത്തരവാദിത്വം ഹൈക്കമാൻഡ് നൽകയിരിക്കുന്നത്.

ലോക്‌സഭാ തിരഞ്ഞെടുപ്പിന് കേവലം നാല് മാസം മാത്രം ശേഷിക്കെ ഹിന്ദി ഹൃദയഭൂമിയിൽ കാലുറപ്പിക്കാനുള്ള കഠിന
പരിശ്രമത്തിലാണ് പക്ഷെ ഒന്നും അങ്ങോട്ട് നടക്കില്ലാന് മാത്രം . മധ്യപ്രദേശിലെ 50 ശതമാനത്തിലധികം വോട്ടർമാരും ഒബിസി വിഭാഗത്തിൽപ്പട്ടവരായതുകൊണ്ടുതന്നെ പട്‌വാരിക്ക് ചുമതല കൈമാറിയതിൽ കോൺഗ്രസിന് കൃത്യമായ കണക്കുകൂട്ടലുകളുമുണ്ടാകും.

ഇതിലൂടെ കമൽനാഥിന്റെ രാഷ്ട്രീയഭാവിയുടെ കാര്യത്തിലും അനിശ്ചിതത്വമായിരിക്കുകയാണ്. 77-ലെത്തിയ കമൽനാഥ് ഇനി സജീവ രാഷ്ട്രീയത്തിൽ തുടരുമോയെന്ന ചോദ്യവും ബാക്കിയാണ്. 230 അംഗ നിയമസഭയിൽ 66 സീറ്റുകൾ മാത്രമാണ് മധ്യപ്രദേശിൽ കോൺഗ്രസിന് നേടാനായത്. 163 എംഎൽഎമാരുമായാണ് ബിജെപി ഭരണം നിലനിർത്തിയത്.

മധ്യപ്രദേശിൽ സമ്പൂർണ അഴിച്ചുപണിക്ക് തയാറായപ്പോൾ ഭരണം നിലനിർത്താനാകാതെ പോയ ഛത്തീസ്ഗഡിൽ കോൺഗ്രസ് കാര്യമായ മാറ്റങ്ങൾക്ക് മുതിർന്നില്ല. ദീപക് ബൈജിയെ സംസ്ഥാന അധ്യക്ഷ സ്ഥാനത്ത് നിലനിർത്തി. മുൻ അസംബ്ലി സ്പീക്കർ ചരൺ ദാസ് മഹന്തിനെയാണ് കോൺഗ്രസ് ലെജിസ്ലേറ്റീവ് പാർട്ടി ലീഡറായി തിരഞ്ഞെടുത്തിരിക്കുന്നത്. ഛത്തീസ്ഗഡിലെ 90 അംഗ നിയമസഭയിൽ 35 സീറ്റിലേക്കാണ് കോൺഗ്രസ് ചുരുങ്ങിയത്. 54 മണ്ഡലങ്ങളിൽ വിജയം ഉറപ്പിച്ച് ബിജെപി അധികാരത്തിലുമേറി.എങ്ങനെയൊക്കെ കൂടി കുറച്ചാലും കോൺഗ്രസ്സിന്റെ തട്ട് താഴ്ന്നു തന്നെയിരിക്കും

B4 Admin

Recent Posts

ഓടുന്ന ബസില്‍ കോളേജ് വിദ്യാര്‍ഥിനിയോട് മോശമായി പെരുമാറി. കോണ്‍ഗ്രസ് എംഎല്‍എക്കെതിരെ രോഷം പുകയുന്നു

സര്‍ക്കാര്‍ ബസില്‍ വച്ച് വിദ്യാര്‍ഥിനിയോട് മോശമായി പെരുമാറിയെന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിച്ചതിന് പിന്നാലെ, തെലങ്കാന കോണ്‍ഗ്രസ് എംഎല്‍എ…

4 hours ago

ഭരണത്തലവനായി കാല്‍ നൂറ്റാണ്ട്. ദില്ലി ശ്രീ വിനായക ക്ഷേത്രത്തില്‍ ദര്‍ശനം നടത്തി പ്രാര്‍ത്ഥിച്ച് പ്രധാനമന്ത്രി മോദി

ദില്ലി : ഭരണത്തലവനായി 25 വര്‍ഷം തികയ്ക്കുന്ന വേളയില്‍ രാജ്യസേവനത്തിനായി പൂര്‍ണ്ണമനസ്സോടെ സമര്‍പ്പിക്കുമെന്ന പ്രതിജ്ഞ പുതുക്കി പ്രധാനമന്ത്രി നരേന്ദ്ര മോദി.…

5 hours ago

സംസ്ഥാനത്ത് ഇനി വൈദ്യുതി പ്രതിസന്ധി പഴങ്കഥ. എന്‍ടിപിസിയുമായി ചരിത്ര കരാറിന് കേരളം, കായംകുളത്ത് വന്‍ പദ്ധതി

തിരുവനന്തപുരം : സംസ്ഥാനം നേരിടുന്ന കടുത്ത വൈദ്യുതി ക്ഷാമത്തിന് ശാശ്വത പരിഹാരമെന്നോണം, വൈദ്യുതി ആവശ്യകത പരിഹരിക്കുന്നതിനും ദീര്‍ഘകാല ഊര്‍ജസുരക്ഷ ഉറപ്പാക്കുന്നതിനുമായി…

5 hours ago

ഭരണത്തലവനെന്ന നിലയില്‍ 25 വര്‍ഷം. ഗുജറാത്ത് മുഖ്യമന്ത്രിയില്‍ നിന്ന് രാജ്യത്തിന്റെ നായകനിലേക്ക്. പൊതുസേവനത്തിലെ 25 വര്‍ഷത്തെ പ്രയാണം ഓര്‍ത്തെടുത്ത് പ്രധാനമന്ത്രി

ഭരണത്തലവനെന്ന നിലയില്‍ 25 വര്‍ഷം പൂര്‍ത്തിയാക്കാനായത് ജനങ്ങളുടെ ആശിര്‍വാദം കൊണ്ടാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. 2001 ഒക്ടോബര്‍ ഏഴിന് ഗുജറാത്ത്…

6 hours ago

എ.ടി.എം. കവര്‍ച്ചയിലും ബാച്ചിലര്‍ ബിരുദം. ഹരിയാനയില്‍ രഹസ്യ ട്രെയിനിങ് സെന്റര്‍. സി.സി.ടി.വി കണ്ണുവെട്ടിച്ച് യന്ത്രങ്ങള്‍ പൊളിക്കാന്‍ പ്രത്യേക പരിശീലനം

ചെന്നൈ : എ.ടി.എം. കവര്‍ച്ചകള്‍ക്കായി ഹരിയാനയില്‍ പ്രത്യേക രഹസ്യ പരിശീലനകേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കുന്നതായി തമിഴ്നാട് പോലീസ് കണ്ടെത്തി. ചെന്നൈയിലും സമീപപ്രദേശങ്ങളിലും അടുത്തിടെ…

7 hours ago

അല്‍ അഖ്‌സയിലെ അതിക്രമവും തിരിച്ചടിയും. ഒക്ടോബര്‍ 7 ഇസ്രായേല്‍-ഹമാസ് യുദ്ധത്തിലേക്ക് വഴിമാറിയത് എങ്ങനെ?

2023 ഒക്ടോബര്‍ 7-ന് പശ്ചിമേഷ്യന്‍ രാഷ്ട്രീയത്തിന്റെയും ആഗോള ചരിത്രത്തിന്റെയും ഗതി മാറ്റിയെഴുതിയ ദിനമാണ്. ഗാസ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഫലസ്തീന്‍ സായുധ…

8 hours ago