സ്പീക്കർ ഓം ബിർള
ദില്ലി : പ്രതിപക്ഷ പ്രതിഷേധത്തെ തുടർന്ന് തടസ്സപ്പെട്ട പൊതുപരീക്ഷാ ഭേദഗതി ബില്ലിൽ നാളെ ലോക്‌സഭയിൽ ചർച്ച നടക്കും. ദില്ലിയിൽ വിദ്യാർത്ഥി പ്രക്ഷോഭമെന്ന പേരിൽ നടന്ന അക്രമങ്ങൾക്ക് നേരെ നടന്ന പോലീസ് നടപടിയിൽ ആഭ്യന്തരമന്ത്രി അമിത് ഷാ മറുപടി പറയണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷം ഇരുസഭകളും സ്തംഭിപ്പിച്ചതോടെയാണ് ഇന്ന് പാർലമെന്റിൽ നടപടികൾ തടസ്സപ്പെട്ടത്. തുടർന്ന് വൈകുന്നേരം സഭാ നടപടികൾ അവസാനിച്ച ശേഷം സ്പീക്കർ ഓം ബിർള നടത്തിയ സമവായ നീക്കങ്ങൾക്കൊടുവിലാണ് നാളെ സഭയിൽ ആറ് മണിക്കൂർ നീളുന്ന ചർച്ച നടത്താൻ ധാരണയായത്.
പരീക്ഷാ ക്രമക്കേടുകൾ തടയുന്നതിനായി പരമാവധി പത്ത് വർഷം വരെ തടവും പത്ത് കോടി രൂപ പിഴയും വ്യവസ്ഥ ചെയ്യുന്ന ബിൽ കേന്ദ്രമന്ത്രി ജിതേന്ദ്ര സിംഗാണ് ലോക്‌സഭയിൽ അവതരിപ്പിച്ചത്. ഇതിനിടെ പ്രതിപക്ഷം സഭയുടെ നടുക്കളത്തിലിറങ്ങി പ്രതിഷേധിക്കുകയായിരുന്നു. വിദ്യാർത്ഥികളുടെ ഭാവിയെ കരുതുന്ന നിയമനിർമ്മാണത്തെ പ്രതിപക്ഷം അട്ടിമറിക്കാൻ ശ്രമിക്കുകയാണെന്ന് പാർലമെന്ററി കാര്യ മന്ത്രി കിരൺ റിജിജു ആരോപിച്ചതോടെ സഭയിൽ ബഹളം കൂടുതൽ ശക്തമായി. ഒടുവിൽ പ്രതിപക്ഷ നേതാക്കളുമായി സ്പീക്കർ നടത്തിയ ചർച്ചയിലാണ് നാളത്തെ നടപടികളുമായി സഹകരിക്കാൻ പ്രതിപക്ഷം തയാറായത്.
ജോർദാനിലെ കറാക്ക് പ്രവിശ്യയിലെ ഓർത്തഡോക്സ് പള്ളിയിലുണ്ടായ ആക്രമണം ഒരു ഒറ്റപ്പെട്ട സാമുദായിക കലാപമല്ല, മറിച്ച് രാജ്യത്തെ സുസ്ഥിരതയെ ലക്ഷ്യം വെച്ചുള്ള…
ശിവഗിരി മഠം ട്രസ്റ്റ് അംഗമായി തിരഞ്ഞെടുക്കപ്പെട്ട ആലുവ അദ്വൈതാശ്രമം സെക്രട്ടറി സ്വാമി ധർമ്മ ചൈതന്യയെ സന്ദർശിച്ച് രാഷ്ട്രീയ സ്വയംസേവക സംഘം…
പാകിസ്ഥാനിലെ ഭീകരസംഘടനകളുടെ താവളങ്ങളിൽ വീണ്ടും ആശങ്ക പടർത്തി മുതിർന്ന ലഷ്കർ-ഇ-ത്വയ്യിബ കമാൻഡർ ഹമീദുള്ള ഭട്ടിയുടെ മരണവാർത്ത. ലഷ്കർ തലവൻ ഹാഫിസ്…
നിയുക്ത ശബരിമല മേൽശാന്തി അരീക്കര സുബ്രഹ്മണ്യൻ ശങ്കരൻ നമ്പൂതിരിയെ കേരള ക്ഷേത്ര സംരക്ഷണ സമിതി തിരുവനന്തപുരം താലൂക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ…
ആചാര്യകുലം ദുബായ് വര്ഷം തോറും നടത്തിവരുന്ന മഹാസരസ്വതി യജ്ഞം, ഇത്തവണയും ആഘോഷിച്ചു. ദുബായ്, അൽ ഖിസൈസ് മായാമണി ഹാളിൽ, രാവിലെ…
ട്രെയിൻ യാത്രയ്ക്കിടെ മൊബൈൽ ഫോണിൽ ഉച്ചത്തിൽ പാട്ടുകൾ കേൾക്കുന്നതും വീഡിയോകൾ കാണുന്നതും മറ്റ് യാത്രക്കാർക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന രീതിയിൽ ഫോണിൽ സംസാരിക്കുന്നതും…