കൊച്ചി: ഹേമ കമ്മിറ്റി റിപ്പോർട്ട് വന്നതിന് പിന്നാലെ നടൻ നിവിൻ പോളിക്ക് എതിരെ കൊച്ചിയിലെ യുവനടി പരാതി നൽകിയിരുന്നു .പോലീസ് ബലാത്സഗത്തിന് പ്രതി ചേർത്തതിന് പിന്നാലെ ആണ് നടൻ നിയമനടപടികൾക്ക് ഒരുങ്ങുന്നത്. പരാതിക്ക് പിന്നിൽ ഗൂഢാലോചന ഉണ്ടെന്നും ,പരാതിക്കാരിയെ ഇതുവരെ കണ്ടിട്ട് പോലും ഇല്ലെന്ന നിലപാടിലാണ് നടൻ നിവിൻ പോളി .ഇതിനെതിരെ ഇന്ന് ഡിജിപിക്ക് പരാതി നൽകും.
അതെസമയം ,തന്‍റെ പരാതി സ്പെഷൽ ഇൻവെസ്റ്റിഗേഷൻ ടീം പരിശോധിച്ച് നിലപാടിലെത്തണമെന്നതടക്കമുള്ള ആവശ്യങ്ങളാണ് നിവിൻ പോളിയുടേത് .എന്നാൽ മുൻകൂർ ജാമ്യം തേടി കോടതിയെ സമീപിക്കുന്നത് പൊലീസ് നടപടിയുടെ പുരോഗതി നോക്കിയ ശേഷം മതി എന്നാണ് നിവിന് കിട്ടിയ നിയമോപദേശമെന്നാണ് വിവരം.

