Wednesday, December 24, 2025

കെഎസ്ആർടിസി സ്റ്റാൻഡ് കേന്ദ്രീകരിച്ച് സ്ഥിരം മോഷണം; പോലീസിനെ കമ്പളിപ്പിച്ച് മുങ്ങി നടന്നു; ഒടുവിൽ സർഫുദ്ദീൻ കുടുങ്ങി

കോഴിക്കോട്: മാവൂർ റോഡിലെ കെഎസ്ആർടിസി സ്റ്റാൻഡ് കേന്ദ്രീകരിച്ച് സ്ഥിരം മോഷണം നടത്തി വന്ന പ്രതി ഒടുവിൽ പിടിയിൽ. കോഴിക്കോട് കുറ്റിച്ചിറ തങ്ങൾസ് റോഡ് ടിവി മൂച്ചി ഹൗസിൽ സർഫുദ്ദീൻ ടിവി ആണ് പിടിയിലായത്. മെയ് 12ന് കോഴിക്കോട് കെഎസ്ആർടി ബസ് ട്രാക്കിൽ നിർത്തിയിട്ടിരുന്ന ബസിൽ കയറി ടിക്കറ്റും പണവും സൂക്ഷിച്ച ബാഗ് മോഷ്ടിച്ച് കടന്നതായിരുന്നു പ്രതി.

വിവിധ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചതിൽ നിന്നുമാണ് മോഷണം നടത്തിയ പ്രതിയെ തിരിച്ചറിയാൻ സാധിച്ചത്. പോലീസിനെ കമ്പളിപ്പിച്ച് ദൂരെ സ്ഥലങ്ങളിൽ ജോലിക്ക് പോയിക്കൊണ്ടിരുന്ന പ്രതി നാട്ടിലെത്തിയ കാര്യം സൈബർ സെല്ലിൻ്റെ സഹായത്തോടെ മനസ്സിലാക്കിയ നടക്കാവ് ഇൻസ്പെക്ടർ അവിടെ വച്ച് പ്രതിയെ കസ്റ്റഡിയിലെടുത്ത ശേഷം അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കുകയായിരുന്നു.
സബ് ഇൻസ്പെക്ടർമാരായ റാം മോഹൻ റോയ് എൻഎ, എസ്ഐ സജീവൻ കെഎ, സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ എംവി ശ്രീകാന്ത്, ജുനൈസ് ടി, ബബിത്ത് കുറി മണ്ണിൽ എന്നിവർ അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു.

Related Articles

Latest Articles