India

രാഷ്ട്രപതിയ്ക്കൊപ്പം ഭരണഘടനയുടെ ആമുഖം വായിക്കാം; ഇന്ന് ഭരണഘടനാ ദിനം

തിരുവനന്തപുരം: ഇന്ന് ഭരണഘടനാ ദിനം (Constitution Day). ഇതോടനുബന്ധിച്ച് ഇന്ന് ർക്കാർ സ്ഥാപനങ്ങളിൽ ഭരണഘടനയുടെ ആമുഖം വായിക്കും. കേന്ദ്രസർക്കാരിന്റെ നിർദ്ദേശത്തെ തുടർന്നാണിത്.
രാവിലെ 11 മണിക്കാണ് സ്ഥാപനങ്ങളിൽ ആമുഖം വായിക്കുക. ഇന്ന് രാജ്യത്തെല്ലാവരും ഭരണഘടനയുടെ ആമുഖം വായിക്കണമെന്നും അതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്യണമെന്നുമാണ് കേന്ദ്രസർക്കാർ നിർദ്ദേശിച്ചത്.

ഇതിനായി മലയാളം ഉൾപ്പെടെ 23 ഭാഷകളിൽ ഭരണഘടനയുടെ ആമുഖം ലഭ്യമാക്കിയിരുന്നു.
അതേസമയം രാവിലെ 11 മണിക്ക് പാർലമെന്റിന്റെ സെൻട്രൽ ഹാളിൽ രാഷ്‌ട്രപതി രാം നാഥ് കോവിന്ദ് ഭരണഘടനയുടെ ആമുഖം വായിക്കും. ഉപരാഷ്‌ട്രപതി വെങ്കയ്യ നായിഡു, പ്രധാനമന്ത്രി നരേന്ദ്രമോദി എന്നിവരും പങ്കെടുക്കും. 1949 നവംബർ 26 നാണ് ഭരണഘടന എഴുതിപൂർത്തിയാക്കിയത്. ഈ ദിവസമാണ് നമ്മൾ ഭരണഘടനാ ദിനമായി ആചരിച്ചുവരുന്നത്. അതേസമയം ഭരണഘടനാ ഔദ്യോഗികമായി നിലവിൽ വന്നത് 1950 ജനുവരി 26 നാണ്.

admin

Recent Posts

സൂര്യാഘാതമേറ്റ് സംസ്ഥാനത്ത് ഒരു മരണം കൂടി !കോഴിക്കോട് ചികിത്സയിലായിരുന്ന പെയിന്റിങ് തൊഴിലാളി മരിച്ചു !

സൂര്യാഘാതമേറ്റ് സംസ്ഥാനത്ത് വീണ്ടും മരണം. ചികിത്സയിലായിരുന്ന പന്നിയങ്കര സ്വദേശി വിജേഷ് ആണ് മരിച്ചത്. പെയിന്റിങ് തൊഴിലാളിയായ വിജേഷ് ശനിയാഴ്ച ജോലിസ്ഥലത്ത്…

10 mins ago

ഉഷ്ണതരംഗ സാധ്യത ! സംസ്ഥാനത്തെ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾ തിങ്കളാഴ്ച വരെ അടച്ചിടും !

ഉഷ്ണതരംഗ സാധ്യതയെത്തുടര്‍ന്ന് തിങ്കളാഴ്ച വരെ സംസ്ഥാനത്തെ പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അടച്ചിടും. ഉഷ്ണതരംഗ സാധ്യത വിലയിരുത്താന്‍ മുഖ്യമന്ത്രിയുടെ…

26 mins ago

രാഹുലിന് പാകിസ്ഥാനിൽ ഫാൻസോ ?

പാകിസ്ഥാൻ നേതാക്കൾ എന്തിനാണ് രാഹുൽ ഗാന്ധിയെ സ്ഥിരമായി പുകഴ്ത്തിക്കൊണ്ടിരിക്കുന്നത് ?

1 hour ago

ലൈംഗിക പീഡന പരാതി ! പ്രജ്വല്‍ രേവണ്ണയ്ക്കായി ലുക്കൗട്ട് നോട്ടിസ് പുറത്തിറക്കി അന്വേഷണ സംഘം ; നടപടി ഹാജരാകാൻ ആവശ്യപ്പെട്ട് നൽകിയ സമന്‍സ് മടങ്ങിയതിനു പിന്നാലെ

ലൈംഗിക പീഡന പരാതിയിൽ ഹാസൻ എം.പി പ്രജ്വല്‍ രേവണ്ണയ്ക്കായി ലുക്കൗട്ട് നോട്ടിസ് പുറത്തിറക്കി അന്വേഷണ സംഘം. കഴിഞ്ഞ ദിവസം ഹാജരാകാൻ…

2 hours ago