Thursday, May 2, 2024
spot_img

ഒബിസി വിഷയത്തിലെ ഭരണഘടനാ ഭേദഗതി ബില്ലിൽ കേന്ദ്രത്തിനൊപ്പം; പ്രതിപക്ഷത്തിന്റെ പിന്തുണ ഉറപ്പിച്ച് സർക്കാർ

ദില്ലി: ഒബിസി വിഷയത്തിലെ ഭരണഘടനാ ഭേദഗതിയിൽ പ്രതിപക്ഷത്തിന്റെ പിന്തുണ ഉറപ്പിച്ച് കേന്ദ്ര സർക്കാർ. ഒബിസി വിഭാഗത്തിൽ ഉൾപ്പെടുത്തുന്നവരുടെ പട്ടിക സംസ്ഥാനങ്ങൾക്കു തീരുമാനിക്കാമെന്ന ഭരണഘടനാ ഭേദഗതിയെയാണ് പ്രതിപക്ഷം ഇപ്പോൾ പിന്തുണയ്ക്കുന്നത്. ഭരണഘടനാ ഭേദഗതി പാസാക്കണമെങ്കിൽ സഭയിൽ മൂന്നിൽ രണ്ടു ഭൂരിപക്ഷം വേണമെന്നാണ് ചട്ടം.

എന്നാൽ ഇപ്പോൾ പ്രതിപക്ഷത്തിന്റെ പിന്തുണകൂടി ലഭിച്ചതോടെ ബിൽ പാസാകുമെന്ന് ഉറപ്പായി. 127ാമത് ഭരണഘടനാ ഭേദഗതി ബില്ലാണിത്. ഒബിസി പട്ടിക തിരുത്താൻ കേന്ദ്രത്തിനു മാത്രമേ കഴിയൂ എന്ന് സുപ്രീം കോടതി ഉത്തരവിട്ടിരുന്നു. ഇത് മറികടക്കാനാണ് ഭരണഘടനാ ഭേദഗതി.

അതേസമയം ഒബിസി പട്ടികയിൽ ഏതൊക്കെ വിഭാഗങ്ങളെ ഉൾപ്പെടുത്തണമെന്നു തീരുമാനിക്കാൻ സംസ്ഥാനങ്ങൾക്ക് അധികാരം നൽകുന്ന ഭേദഗതിയാണ് കേന്ദ്രസർക്കാർ കൊണ്ടുവരാൻ പോകുന്നത്. ഇതിനെ ഇരു സഭകളിലും പിന്തുണയ്ക്കാനാണ് പ്രതിപക്ഷത്തിന്റെ തീരുമാനം.

പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona

Related Articles

Latest Articles