ധാക്ക : ബംഗ്ലാദേശിലെ കണ്ടെയ്‌നർ ഡിപ്പോയിൽ സ്‌ഫോടനത്തിൽ 25 പേർ മരിച്ചു. നൂറിലേറെ പേർക്ക് പൊള്ളൽ. ഇന്നലെ രാത്രി തെക്കൻ ബംഗ്ലാദേശിൽ ചിറ്റാഗോണിൽ നിന്നും 40 കിലോമീറ്റർ മാറി സീതഗുണ്ടയിൽ ബിഎം കണ്ടെയ്‌നർ ഡിപ്പോയിലാണ് ആണ് സ്ഫോടനം നടന്നത്. തുടർന്ന് അഗ്നിരക്ഷാ സേനയെത്തി രക്ഷാ പ്രവർത്തനം ആരംഭിച്ചു. എന്താണ് സ്‌ഫോടനത്തിന്റെ കാരണം എന്ന് ഇതുവരെയും കണ്ടെത്തിയിട്ടില്ല .
ബി എം കണ്ടയ്നർ ഡിപ്പോയിലെ ചില കണ്ടെയ്‌നറുകളിൽ രാസവസ്തുക്കൾ സൂക്ഷിച്ചിരുന്നതായി സംശയിക്കുന്നുണ്ട്. ഇത് പൊട്ടിത്തെറിച്ചാകാം അപകടമുണ്ടായത്. അഞ്ച് അഗ്നിരക്ഷാ സംഘങ്ങൾ സ്ഥലത്തെത്തി രക്ഷാപ്രവർത്തനം തുടർന്നുകൊണ്ടിരിക്കുകയാണ്.
സ്‌ഫോടനത്തിന്റെ ആഘാതം കിലോമീറ്ററുകൾക്ക് അകലെ വരെ അനുഭവപ്പെട്ടെന്ന് ദൃക്‌സാക്ഷികൾ പറയുന്നു. വീടുകളുടെ ജനാലകളും വാതിലുകളും തകർന്നു. നിരവധി പേർക്ക് ഗുരുതരമായി പൊള്ളലേറ്റിട്ടുണ്ട്. ആശുപത്രിയിൽ ആയ ആളുകളുടെ നില ഗുരുതരമായതിനാൽ മരണ സംഖ്യ ഇനിയും കൂടാനുള്ള സാദ്ധ്യതയുണ്ട്.
വാഷിംഗ്ടൺ ഡിസി: വെനസ്വേലൻ പ്രസിഡന്റ് നിക്കോളാസ് മഡൂറോയുടെ അറസ്റ്റിന് പിന്നാലെ രാജ്യത്തിന്റെ രാഷ്ട്രീയവും സാമ്പത്തികവുമായ ഭാവി നിർണ്ണയിക്കുന്നതിൽ അമേരിക്ക നേരിട്ട്…
തിരുവനന്തപുരം : ട്യൂഷൻ സെന്ററിൽ വെച്ച് പ്ലസ് ടു വിദ്യാർത്ഥിനിയെ ലൈംഗികമായി ഉപദ്രവിച്ച അദ്ധ്യാപകനെ പോലീസ് അറസ്റ്റ് ചെയ്തു. കരിക്കകം…
ഗുവാഹാത്തിയിൽ നടന്ന വാഹനാപകടത്തിൽ നടൻ ആശിഷ് വിദ്യാർത്ഥിക്കും ഭാര്യ രൂപാലി ബറുവയ്ക്കും പരിക്ക്. സൂ റോഡിലെ റെസ്റ്റോറന്റിൽ നിന്ന് ഭക്ഷണം…
കാരക്കാസ്/ന്യൂയോർക്ക് : വെനസ്വേലയിൽ അമേരിക്ക നടത്തിയ വ്യോമാക്രമണത്തെയും പ്രസിഡന്റ് നിക്കോളാസ് മഡുറോയുടെ അറസ്റ്റിനെയും 'ക്രിമിനൽ അധിനിവേശം' എന്ന് വിശേഷിപ്പിച്ചുകൊണ്ട് വെനസ്വേല…
വാഷിംഗ്ടൺ ഡിസി: വെനസ്വേലൻ പ്രസിഡന്റ് നിക്കോളാസ് മഡൂറോയെയും ഭാര്യയെയും പിടികൂടിയ അമേരിക്കൻ സ്പെഷ്യൽ ഫോഴ്സിനെ പ്രശംസിച്ച് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ്…
വെള്ളാപ്പള്ളി നടേശനെ കരിഓയിൽ ഒഴിച്ച് ആക്രമിക്കുന്നവർക്ക് പണവും അവാർഡും നൽകുമെന്ന യൂത്ത് കോൺഗ്രസ് മലപ്പുറം ജില്ലാ പ്രസിഡന്റ് ഹാരിസ് മുതുരിനെതിരെ…