Monday, May 20, 2024
spot_img

പോപ്പുലർ ഫ്രണ്ടിന് പരിശീലനം നൽകി ഫയർഫോഴ്‌സ്; അഗ്നിരക്ഷാ സേന ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി

എറണാകുളം: പോപുലർ ഫ്രണ്ട് പ്രവർത്തകർക്ക് പരിശീലനം നൽകിയ സംഭവത്തിൽ അഞ്ച് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി. രണ്ട് ഉദ്യോഗസ്ഥരെ സസ്‌പെന്‍ഡ് ചെയ്തപ്പോള്‍ മൂന്ന് പേരെ സ്ഥലം മാറ്റുകയും ചെയ്തിരുന്നു. എറണാകുളം റീജണല്‍ ഫയര്‍ ഓഫീസര്‍ കെ കെ ഷൈജുവിനെയും ജില്ലാ ഫയര്‍ ഓഫീസര്‍ ജെ എസ് ജോഗി എന്നിവരെയാണ് സസ്‌പെന്‍ഡ് ചെയ്തത്. പരിശീലനം നല്‍കിയ മൂന്ന് ഉദ്യോഗസ്ഥര്‍ക്ക് സ്ഥലം മാറ്റവുമുണ്ട്. വകുപ്പുതല അന്വേഷണത്തിനും ഉത്തരവിട്ടു

മാര്‍ച്ച്‌ 31നാണ് പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ക്ക് ആലുവ മുനിസിപ്പല്‍ ഓഡിറ്റോറിയത്തില്‍ പരിശീലനം നല്‍കിയത്. രക്ഷാപ്രവര്‍ത്തന രീതികളാണ് പരിശീലിപ്പിച്ചത്. സംഭവത്തില്‍ ഉന്നത ഉദ്യോഗസ്ഥര്‍ അടക്കം അഞ്ചു പേര്‍ക്കെതിരേ നടപടിക്ക് ശുപാര്‍ശ ചെയ്ത് മേധാവി ആഭ്യന്തര വകുപ്പിന് റിപ്പാര്‍ട്ട് സമര്‍പ്പിച്ചിരുന്നു.

ദുരന്തനിവാരണത്തില്‍ പരിശീലനം നല്‍കിയതു മുന്‍കൂര്‍ അനുമതി വാങ്ങാതെയാണെന്നും സംഘടനകള്‍ക്ക് അഗ്നിരക്ഷാസേന പരിശീലനം നല്‍കാറില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

Related Articles

Latest Articles