Monday, September 21, 2026

കണ്ടെയ്‌നർ ഡിപ്പോയിൽ സ്‌ഫോടനം; 25 പേർ കൊല്ലപ്പെട്ടു; നൂറിലേർക്ക് പൊള്ളൽ

ധാക്ക : ബംഗ്ലാദേശിലെ കണ്ടെയ്‌നർ ഡിപ്പോയിൽ സ്‌ഫോടനത്തിൽ 25 പേർ മരിച്ചു. നൂറിലേറെ പേർക്ക് പൊള്ളൽ. ഇന്നലെ രാത്രി തെക്കൻ ബംഗ്ലാദേശിൽ ചിറ്റാഗോണിൽ നിന്നും 40 കിലോമീറ്റർ മാറി സീതഗുണ്ടയിൽ ബിഎം കണ്ടെയ്‌നർ ഡിപ്പോയിലാണ് ആണ് സ്ഫോടനം നടന്നത്. തുടർന്ന് അഗ്നിരക്ഷാ സേനയെത്തി രക്ഷാ പ്രവർത്തനം ആരംഭിച്ചു. എന്താണ് സ്‌ഫോടനത്തിന്റെ കാരണം എന്ന് ഇതുവരെയും കണ്ടെത്തിയിട്ടില്ല .

ബി എം കണ്ടയ്നർ ഡിപ്പോയിലെ ചില കണ്ടെയ്‌നറുകളിൽ രാസവസ്തുക്കൾ സൂക്ഷിച്ചിരുന്നതായി സംശയിക്കുന്നുണ്ട്. ഇത് പൊട്ടിത്തെറിച്ചാകാം അപകടമുണ്ടായത്. അഞ്ച് അഗ്നിരക്ഷാ സംഘങ്ങൾ സ്ഥലത്തെത്തി രക്ഷാപ്രവർത്തനം തുടർന്നുകൊണ്ടിരിക്കുകയാണ്.

സ്‌ഫോടനത്തിന്റെ ആഘാതം കിലോമീറ്ററുകൾക്ക് അകലെ വരെ അനുഭവപ്പെട്ടെന്ന് ദൃക്‌സാക്ഷികൾ പറയുന്നു. വീടുകളുടെ ജനാലകളും വാതിലുകളും തകർന്നു. നിരവധി പേർക്ക് ഗുരുതരമായി പൊള്ളലേറ്റിട്ടുണ്ട്. ആശുപത്രിയിൽ ആയ ആളുകളുടെ നില ഗുരുതരമായതിനാൽ മരണ സംഖ്യ ഇനിയും കൂടാനുള്ള സാദ്ധ്യതയുണ്ട്.

Related Articles

Latest Articles