ജയ്പൂർ : സൺറൈസേഴ്സ് ഹൈദരാബാദിനെതിരെ കൂറ്റൻ സ്‌കോർ നേടിയിട്ടും അപ്രതീക്ഷിതമായി തോൽവി വഴങ്ങിയെങ്കിലും ഐപിഎൽ പോയിന്റ് പട്ടികയിൽ നാലാം സ്ഥാനത്ത് തുടരുന്ന രാജസ്ഥാൻ റോയൽസിന്റെ ആ സ്ഥാനവും ഇന്ന് നഷ്ടമാകും. സീസണിലെ ആറാം തോൽവിയാണ് രാജസ്ഥാൻ റോയൽസ് രാജസ്ഥാൻ ഏറ്റുവാങ്ങിയത്. ഇതോടെ ടീമിന്റെ പ്ലേ ഓഫ് പ്രതീക്ഷകൾ വെള്ളത്തിലായി.
സീസണിൽ ഇനിയുള്ള മൂന്നു മത്സരങ്ങളും ജയിച്ചാൽ നാലാം സ്ഥാനക്കാരായെങ്കിലും പ്ലേ ഓഫിൽ കഷ്ട്ടിച്ചു കടന്ന് കൂടാമെന്ന പ്രതീക്ഷയിലാണു രാജസ്ഥാൻ. 11 മത്സരങ്ങളിൽ പത്ത് പോയിന്റ് മാത്രമാണു ടീമിനുള്ളത്. കൊൽക്കത്തയ്‌ക്കെതിരെയുള്ള ഇന്നലെ നടന്ന മത്സരത്തിൽ പഞ്ചാബ് കിങ്സ് തോൽവി വഴങ്ങിയതോടെയാണ് രാജസ്ഥാൻ തോൽവി.
എന്നാല്‍ ഇന്ന് നടക്കുന്ന മുംബൈ ഇന്ത്യൻസ്– റോയൽ ചാലഞ്ചേഴ്സ് ബാംഗ്ലൂർ മത്സരത്തിൽ ഏത് ടീം ജയിച്ചാലും രാജസ്ഥാന് നാലാം സ്ഥാനം നഷ്ടമാകും. പട്ടികയിൽ ആറാം സ്ഥാനത്തുള്ള ബാംഗ്ലൂരിനും എട്ടാമതുള്ള മുംബൈയ്ക്കും ഇപ്പോൾ പത്ത് പോയിന്റ് വീതമാണുള്ളത്. ഇന്നത്തെ മത്സരത്തിൽ ജയിക്കുന്ന ടീമിന് 12 പോയിന്റാകും. ഇതോടെ 10 പോയിന്റുള്ള രാജസ്ഥാന് നാലാം സ്ഥാനത്ത് നിന്ന് താഴോട്ടിറങ്ങും. 11 ന് കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സുമായും 14ന് ആർസിബിയുമായും 19ന് പഞ്ചാബ് കിങ്സുമായാണ് രാജസ്ഥാന് ഇനിയുള്ള മത്സരങ്ങൾ.

