Friday, December 19, 2025

ഇടതടവില്ലാതെ വിവാദങ്ങൾ ! വയനാട് ഡിസിസി പ്രസിഡൻ്റ് സ്ഥാനത്ത് നിന്ന് രാജി വച്ച് എൻ ഡി അപ്പച്ചൻ

കൽപ്പറ്റ : ഇടതടവില്ലാതെ ഉയരുന്ന വിവാദങ്ങൾക്കിടെ വയനാട് ഡിസിസി പ്രസിഡൻ്റ് സ്ഥാനത്ത് നിന്ന് രാജി വച്ച് എൻ ഡി അപ്പച്ചൻ. വയനാട് ഡിസിസി മുൻ ട്രഷറർ എൻഎം വിജയൻ്റെ മരണമുൾപ്പെടെയുള്ള സംഭവങ്ങളിൽ നേതൃത്വം പ്രതിരോധത്തിലായിരിക്കെയാണ് ഡിസിസി പ്രസിഡൻ്റ് സ്ഥാനം എൻ ഡി അപ്പച്ചൻ രാജിവെച്ചത്. അടുത്തിടെ, പ്രിയങ്ക​ഗാന്ധിയുടെ സന്ദർശനവുമായി ബന്ധപ്പെട്ട് എൻ ഡി അപ്പച്ചൻ നടത്തിയ പരാമർശം കോൺ​ഗ്രസ് നേതൃത്വത്തിന് അതൃപ്തിയുണ്ടാക്കിയിരുന്നു. കഴിഞ്ഞ കെപിസിസി യോഗത്തിൽ തന്നെ ഒഴിവാക്കി തരണം എന്ന് അപ്പച്ചൻ ആവശ്യപ്പെട്ടിരുന്നു.

അതേസമയം എൻ എം വിജയന്‍റെ അർബൻ ബാങ്കിലെ ബാധ്യത കോൺഗ്രസ് അടച്ച് തീർത്തു.
കുടുംബവുമായി ഉണ്ടായിരുന്ന കരാർ പ്രകാരമാണ് 58 ലക്ഷം രൂപ ബാങ്കിൽ അടച്ചത്. നേരത്തെ 30 ലക്ഷം രൂപയുടെ ബാധ്യത കോൺഗ്രസ് തീർത്തിരുന്നു. സ്വകാര്യ ധനകാര്യ സ്ഥാപനത്തിൽ 10 ലക്ഷം രൂപ നൽകി ബാധ്യതയും തീർത്തിരുന്നു. കടം അടച്ച് തീര്‍ക്കാത്തതിനെ തുര്‍ന്ന് വിജയന്‍റെ മരുമകൾ ഡിസിസി ഓഫീസിന് മുന്നിൽ സത്യഗ്രഹമിരിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. സെപ്റ്റംബർ 30 നുള്ളിൽ തന്നെ അർബൻ ബാങ്കിലെ ബാധ്യത തീർക്കണമെന്നും അല്ലാത്തപക്ഷം ഒക്ടോബർ 2 ന് ഡിസിസിക്ക് മുൻപിൽ സത്യാഗ്രഹം ഇരിക്കുമെന്നുമായിരുന്നു പത്മജയുടെ നിലപാട്. അർബൻ ബാങ്കിലെ വീടും സ്ഥലവും എടുത്തു നൽകാമെന്ന കരാർ പാലിക്കപ്പെടാത്തതിനെ തുടർന്ന് കോൺഗ്രസിനെതിരെ കുറിപ്പ് എഴുതിവെച്ച് പത്മജ ആത്മഹത്യക്ക് ശ്രമിച്ചത് വിഷയം വഷളാക്കി.

Related Articles

Latest Articles