Controversy regarding the organization of artistic programs during the entry festival; SFI - KSU clash at Kottayam CMS College; Eight students were injured, police registered a case against those who saw it
കോട്ടയം: സിഎംഎസ് കോളജിൽ എസ്.എഫ്.ഐ – കെ.എസ്.യു സംഘർഷം. പ്രവേശനോത്സവത്തിൽ കോളേജിനുള്ളിൽ കലാപരിപാടികൾ സംഘടിപ്പിക്കുന്നതുമായി ബന്ധപ്പെട്ട തർക്കമാണ് സംഘർഷത്തിൽ കലാശിച്ചത്. എട്ട് വിദ്യാർത്ഥികൾക്ക് പരിക്കേറ്റിട്ടുണ്ട്. അഞ്ച് എസ്.എഫ്.ഐ പ്രവർത്തകർക്കും മൂന്ന് കെ.എസ്.യു പ്രവർത്തകർക്കുമാണ് പരിക്കേറ്റത്. പരിക്കേറ്റവരെ പ്രവേശിപ്പിച്ച ജില്ലാ ആശുപത്രിയിലും സംഘർഷമുണ്ടായി.
കഴിഞ്ഞ ദിവസം വൈകിട്ട് ആരംഭിച്ച സംഘർഷം രാത്രി 9.15 ഓടെ ജനറൽ ആശുപത്രിക്ക് മുന്നിലേക്കും നീളുകയായിരുന്നു. സിഎംഎസ് കോളേജിനു മുന്നിലെ റോഡിലാണ് വൈകിട്ടോടെ ആദ്യം സംഘർഷമുണ്ടായത്. മൂന്നരയോടെ തുടങ്ങിയ ബഹളം ആറുവരെ നീണ്ടു. ഇരുവിഭാഗം വിദ്യാർത്ഥികൾ തമ്മിലുണ്ടായ വാക്കേറ്റം ഉന്തിലും തള്ളിലും കലാശിക്കുകയായിരുന്നു. വൈകിട്ടുണ്ടായ സംഘർഷത്തിൽ പരിക്കേറ്റവരെ ജനറലാശുപത്രിയിൽ പ്രവേശിപ്പിക്കാൻ എത്തിയതിനേത്തുടർന്നാണ് ഇവിടെയും വാക്കേറ്റവും സംഘർഷവുമുണ്ടായത്.
സിഎംഎസ് കോളേജിലെ പ്രവേശനോത്സവവുമായി ബന്ധപ്പെട്ട് എസ്എഫ്‌ഐ – കെഎസ്‌യു പ്രവർത്തകർ തമ്മിലുണ്ടായ വാക്കേറ്റമാണ് സംഘർഷത്തിന് കാരണമെന്ന് പോലീസ് പറഞ്ഞു. കണ്ടാലറിയാവുന്ന എസ്എഫ്‌ഐ, കെഎസ്‌യു പ്രവർത്തകർക്കെതിരെ കേസെടുത്തതായും പോലീസ് അറിയിച്ചു.
തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിൽ ഇടതുപപക്ഷം തകർന്നടിയുന്നതിനിടെ വിവാദ പരാമര്‍ശവുമായി ഉടുമ്പൻചോല എംഎൽഎ എം.എം മണി. ക്ഷേമപെന്‍ഷനും മറ്റും വാങ്ങി നല്ല…
കൊച്ചി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിൽ മുനമ്പത്ത് ഉജ്ജ്വല ജയം നേടി എൻഡിഎ. വഖഫ് ഭൂമിയുടെ പേരിൽ സമരം നടന്ന…
കൊൽക്കത്ത : ഫുട്ബോൾ ഇതിഹാസം ലയണൽ മെസ്സിയുടെ പരിപാടിക്ക് പിന്നാലെ സാൾട്ട് ലേക്ക് സ്റ്റേഡിയത്തിലുണ്ടായ ആരാധക പ്രതിഷേധത്തിൽ പശ്ചിമ ബംഗാൾ…
ഇൻക്വിലാബ് മഞ്ചയുടെ വക്താവും കടുത്ത ഇന്ത്യാ വിരുദ്ധനായ ഷെരീഫ് ഉസ്മാൻ ബിൻ ഹാദിക്ക് വെടിയേറ്റു. ധാക്കയിലെ ബിജോയ്‌നഗർ ഏരിയയിൽ വെച്ച്…
ദിസ്‌പൂർ : പ്രശസ്ത ഗായകൻ സുബീൻ ഗാർഗിന്റെ ദുരൂഹ മരണക്കേസ് ഈ മാസം അവസാനത്തോടെ കേന്ദ്ര അന്വേഷണ ഏജൻസിക്ക് കൈമാറുമെന്ന്…
തിരുവനന്തപുരം : വോട്ടെടുപ്പിന് മുൻപ് തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളുടെ അവലോകനത്തിന് ചേര്‍ന്ന ജില്ലാ സെക്രട്ടേറിയറ്റ്-- ജില്ലാ കമ്മിറ്റി യോഗങ്ങളിൽ നേതാക്കൾ തമ്മിൽ…