convertion
കൽബുർഗി: മുസ്ലിം യുവതിയെ പ്രണയിച്ചതിന്റെ പേരിൽ യുവാവിനെ വെട്ടിക്കൊലപ്പെടുത്തി. മംഗളൂരു കൽബുർഗിയിലാണ് യുവാവിനെ പെൺകുട്ടിയുടെ സഹോദരനും സുഹൃത്തും ചേർന്ന് വെട്ടിക്കൊന്നത്. സംഭവത്തിൽ രണ്ടു പേർ പിടിയിലായി.കൽബുർഗി സ്വദേശി വിജയ് കാംബ്ലെ ആണ് ദാരുണമായി കൊല്ലപ്പെട്ടത്.
ഷഹാബുദ്ദീൻ , നവാസ് എന്നിവരാണ് കൊലപാതകക്കേസിൽ അറസ്റ്റിലായത്. കഴിഞ്ഞ തിങ്കളാഴ്‌ച്ച രാത്രിയായിരുന്നു നാടിനെ നടുക്കിയ സംഭവം നടന്നത്. ഷഹാബുദ്ദീന്റെ മൂത്ത സഹോദരിയുമായി പ്രണയബന്ധം ഉണ്ടായതിനെ തുടർന്നാണ് വിജയ് കാംബ്ലെയെ കൊലപ്പെടുത്തിയതെന്ന് പോലീസ് വ്യക്തമാക്കി.
ആറുമാസം മുൻപ് ഷഹാബുദ്ദീൻ വിജയ് കാംബ്ലെയെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതായി അമ്മ മാധ്യമങ്ങളോട് പറഞ്ഞു. ഒരു ഫോൺ കോൾ വന്നതിനു ശേഷം പുറത്തേക്ക് പോയ കാംബ്ലെയെപ്പറ്റി വിവരം ഒന്നും ഇല്ലാതിരുന്നതിനെ തുടർന്ന് അന്വേഷിച്ചപ്പോഴാണ് കൊല്ലപ്പെട്ട വിവരം അറിയുന്നതെന്ന് അമ്മ പറഞ്ഞു. അതി ക്രൂരമായ രീതിയിലാണ് കൊല നടത്തിയതെന്നും സംഭവത്തിൽ മറ്റാരെങ്കിലും ഉൾപ്പെട്ടിട്ടുണ്ടോ എന്ന് അന്വേഷിക്കുകയാണെന്നും കൽബുർഗി എസ്പി ഇഷ പന്ത് വ്യക്തമാക്കി.
തിരുവനന്തപുരം : മലപ്പുറത്തെ മഴക്കെടുതി ബാധിത പ്രദേശങ്ങളിലേക്ക് ചാര്‍ട്ടേഡ് വിമാനത്തില്‍ യാത്ര നടത്തിയതിന് പണം മുടക്കിയത് ആരെന്ന് ഇനിയും മുഖ്യമന്ത്രി…
ഒരു കാലത്ത് മലയാള സിനിമയില്‍ മിന്നിത്തിളങ്ങിയിരുന്ന താരസഹോദരിമാരായിരുന്നു അംബികയും അനുജത്തി രാധയും. ഇരുവരും തുടര്‍ന്ന് 'എ.ആര്‍.എസ്. സ്റ്റുഡിയോസ്' എന്ന പേരില്‍…
തന്റെ റേഞ്ച് റോവറിന് അനുമതിയുണ്ട് അനുമതിയുണ്ട് എന്ന് ഘോരഘോരം വാദിച്ച മന്ത്രി കെ.എം ഷാജിയെ പ്രതിരോധത്തിലാക്കുന്ന ഏറ്റവും പുതിയ വിവരങ്ങളാണ്…
സംസ്ഥാനത്തെ പോലീസ് സേനയ്ക്ക് ആശ്വാസമേകുന്ന ഉത്തരവാണ് ക്രമസമാധാന വിഭാഗം എ.ഡി.ജി.പി പി. വിജയന്‍ പുറത്തിറക്കിയത്. സംസ്ഥാനത്തെ പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് ആഴ്ചയില്‍…
ശബരിമല-മണ്ഡല വിളക്ക് തീര്‍ത്ഥാടനത്തിന് ഇനി നാളുകള്‍ മാത്രം ശേഷിയ്‌ക്കെ ശബരിമലയില്‍ നിലനില്‍ക്കുന്ന പ്രതിസന്ധികള്‍ക്ക് ആര് പരിഹാരം നല്‍കും. സന്നിധാനത്തെയും പമ്പയിലെയും…
അമേരിക്കയുടെ ഭാഗത്തു നിന്ന് സൈനിക സമ്മര്‍ദ്ദം കുറയ്ക്കുകയും ഇറാനിയന്‍ തുറമുഖങ്ങള്‍ക്ക് മേലുള്ള ഉപരോധം അവസാനിപ്പിക്കുകയും ചെയ്താല്‍, അടുത്ത ഏഴ് ദിവസത്തിനുള്ളില്‍…