Tuesday, September 22, 2026

മുസ്ലിം യുവതിയെ പ്രണയച്ചതിന് യുവാവിനെ വെട്ടിക്കൊന്നു; ആറുമാസം മുൻപ് ഭീഷണിയുണ്ടായിരുന്നതായി അമ്മ, സംഭവത്തിൽ രണ്ടുപേർ അറസ്റ്റിൽ

കൽബുർഗി: മുസ്ലിം യുവതിയെ പ്രണയിച്ചതിന്റെ പേരിൽ യുവാവിനെ വെട്ടിക്കൊലപ്പെടുത്തി. മംഗളൂരു കൽബുർഗിയിലാണ് യുവാവിനെ പെൺകുട്ടിയുടെ സഹോദരനും സുഹൃത്തും ചേർന്ന് വെട്ടിക്കൊന്നത്. സംഭവത്തിൽ രണ്ടു പേർ പിടിയിലായി.കൽബുർഗി സ്വദേശി വിജയ് കാംബ്ലെ ആണ് ദാരുണമായി കൊല്ലപ്പെട്ടത്.

ഷഹാബുദ്ദീൻ , നവാസ് എന്നിവരാണ് കൊലപാതകക്കേസിൽ അറസ്റ്റിലായത്. കഴിഞ്ഞ തിങ്കളാഴ്‌ച്ച രാത്രിയായിരുന്നു നാടിനെ നടുക്കിയ സംഭവം നടന്നത്. ഷഹാബുദ്ദീന്റെ മൂത്ത സഹോദരിയുമായി പ്രണയബന്ധം ഉണ്ടായതിനെ തുടർന്നാണ് വിജയ് കാംബ്ലെയെ കൊലപ്പെടുത്തിയതെന്ന് പോലീസ് വ്യക്തമാക്കി.

ആറുമാസം മുൻപ് ഷഹാബുദ്ദീൻ വിജയ് കാംബ്ലെയെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതായി അമ്മ മാധ്യമങ്ങളോട് പറഞ്ഞു. ഒരു ഫോൺ കോൾ വന്നതിനു ശേഷം പുറത്തേക്ക് പോയ കാംബ്ലെയെപ്പറ്റി വിവരം ഒന്നും ഇല്ലാതിരുന്നതിനെ തുടർന്ന് അന്വേഷിച്ചപ്പോഴാണ് കൊല്ലപ്പെട്ട വിവരം അറിയുന്നതെന്ന് അമ്മ പറഞ്ഞു. അതി ക്രൂരമായ രീതിയിലാണ് കൊല നടത്തിയതെന്നും സംഭവത്തിൽ മറ്റാരെങ്കിലും ഉൾപ്പെട്ടിട്ടുണ്ടോ എന്ന് അന്വേഷിക്കുകയാണെന്നും കൽബുർഗി എസ്പി ഇഷ പന്ത് വ്യക്തമാക്കി.

Related Articles

Latest Articles