കൊച്ചി: പുതുമുഖ നടിയെ പീഡിപ്പിച്ച കേസില്‍ വിദേശത്ത് ഒളിവിലുള്ള വിജയ് ബാബുവിന് പണത്തിനായി ക്രഡിറ്റ് കാര്‍ഡ് എത്തിച്ച് നല്കിയ യുവനടിയെ പൊലീസ് ചോദ്യം ചെയ്യും.
വിജയ് ബാബുവിനായി യുവനടി രണ്ട് ക്രഡിറ്റ് കാര്‍ഡുകള്‍ എത്തിച്ച് നല്‍കിയെന്നാണ് പൊലീസ് അന്വേഷണത്തില്‍ വ്യക്തമായത്. ദുബായില്‍ നേരിട്ടെത്തിയാണ് യുവനടി ക്രഡിറ്റ് കാര്‍ഡ് കൈമാറിയത്. വിജയ് ബാബുവിന്റെ സിനിമ നിർമാണ കമ്പനിയായ ഫ്രൈഡേ ഫിലിംസിന്റെ ഭാഗമായി പ്രവർത്തിക്കുന്ന നടിയാണ് കാർഡുകൾ കൈമാറിയത്.
ദുബായിൽ ഒരു മാസത്തോളമായി ഒളിവിലുള്ള വിജയ് ബാബു കയ്യിലുള്ള പണം തീര്‍ന്നതിനെ തുടര്‍ന്ന് ക്രെഡിറ്റ് കാര്‍ഡുകള്‍ കൈമാറാന്‍ സുഹൃത്തായ യുവനടിയോട് ആവശ്യപ്പെടുകയായിരുന്നു. കൊടുങ്ങല്ലൂരിലെ സിനിമ ലൊക്കേഷനിലായിരുന്ന നടി നെടുമ്പാശേരി വഴി ദുബായിൽ കാര്‍ഡുകള്‍ കൈമാറിയതെന്നാണ് വിവരം.
കേസില്‍ മുന്‍കൂര്‍ ജാമ്യം ലഭിക്കുന്നത് വരെ വിദേശത്ത് തുടരാനാണ് വിജയ് ബാബുവിന്റെ നീക്കം. അതുവരെ കഴിയാനുള്ള പണത്തിന് വേണ്ടിയാണ് സഹായം തേടിയത്. യുവനടിയെ കൂടാതെ മറ്റു ചിലരും ഒളിവിലുള്ള വിജയ് ബാബുവിന് സഹായം എത്തിച്ചതായി പൊലീസ് കണ്ടെത്തിയിട്ടുണ്ട്. ഇവരെയെല്ലാം അടുത്ത ദിവസങ്ങളില്‍ ചോദ്യം ചെയ്യും .
ആന്ധ്രപ്രദേശിലെ അനന്തപൂർ ജില്ലയിൽ സ്കൂൾ ക്ലാസ് മുറിക്കുള്ളിൽ നടന്ന ക്രൂരമായ ചെയിൻസോ ആക്രമണം വിദ്യാർഥികളെയും അധ്യാപകരെയും ഒരുപോലെ നടുക്കിയിരിക്കുകയാണ്. രാപ്താട്…
ഭാരതത്തിന്റെ ദാരിദ്ര്യനിരക്ക് കുറയുമ്പോൾ പാകിസ്ഥാനിൽ ദാരിദ്ര്യം വർധിക്കുന്നുവെന്ന കണക്കുകൾ ചർച്ചയാക്കി പാക് മാധ്യമങ്ങൾ. ലോകബാങ്കിന്റെയും ഐക്യരാഷ്ട്ര വികസന പദ്ധതിയുടെയും ഏറ്റവും…
ഇന്ത്യൻ റെയിൽവേയുടെ ആധുനികവൽക്കരണത്തിൽ മറ്റൊരു ചരിത്രനാഴികക്കല്ല്. രാജ്യത്തെ രണ്ടാമത്തെ വന്ദേ ഭാരത് സ്ലീപ്പർ ട്രെയിൻ കാശിക്കും ന്യൂഡൽഹിക്കും ഇടയിൽ പ്രധാനമന്ത്രി…
ലണ്ടനിൽ എംബിഎ പഠനത്തിനായി പോയ യുവതി മാസങ്ങൾക്കുമുമ്പ് വീട്ടുകാരെ അറിയിക്കാതെ ഇന്ത്യയിൽ തിരിച്ചെത്തിയതും പിന്നീട് പൂണെയിലെ വാടക ഫ്ലാറ്റിൽ മരിച്ച…
ഭാരതീയ ഏകോപനത്തിന്റെ ശില്പിയും ആദ്യ ആഭ്യന്തരമന്ത്രിയുമായ സർദാർ വല്ലഭായ് പട്ടേലിന്റെ ജന്മജയന്തിയുടെ ഭാഗമായുള്ള രാഷ്ട്രീയ ഏക്താ ദിവസിൽ അദ്ദേഹത്തിന്റെ ഓർമ്മകൾക്ക്…
"രാഷ്ട്രത്തിന്റെ ഇരുകണ്ണുകളാണ് ദേശീയതയും ദൈവീകതയും" എന്ന അടിയുറച്ച പ്രഖ്യാപനത്തിലൂടെ തമിഴ്നാട്ടിൽ ദേശസ്നേഹത്തിന്റെ അഗ്നിപടർത്തിയ മഹത് വ്യക്തിത്വമാണ് പസുംപൊൻ അയ്യാ മുത്തുരാമലിംഗ…